ചിത്രരചന വളരെ സിമ്പിൾ അല്ലെ! മക്കളോട് അജു വര്‍ഗീസ്! അപ്പന്‍റെയും മക്കളുടേയും ചിത്രം വൈറല്‍!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ അജു വര്‍ഗീസിന്‍റെ പുതിയ ചിത്രം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. നാല് മക്കളേയും ചിത്രം വര പഠിപ്പിക്കുന്നതിന്‍റെ ഫോട്ടോയുമായാണ് കഴിഞ്ഞ ദിവസം താരമെത്തിയത്. ലോക് ഡൗണില്‍ കണ്ട മികച്ച ചിത്രമാണ് ഇതെന്ന തരത്തിലുള്ള കമന്‍റുകളായിരുന്നു ആരാധകരും താരങ്ങളും നല്‍കിയത്. ക്ഷണനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്. ചിത്രരചന വളരെ സിമ്പിൾ അല്ലെ. ദേ കണ്ടോ. ഇത്രേയുള്ളൂ, എന്നായിരുന്നു അജുവിന്‍റെ ക്യാപ്ഷന്‍.

പേളി മാണി, വിനയ് ഫോര്‍ട്ട്, ശൃന്ദ, നൂറിന്‍ ഷെരീഫ്, പ്രയാഗ മാര്‍ട്ടിന്‍, ഉണ്ണി മുകുന്ദന്‍, ആദില്‍ ഇബ്രാഹിം, അന്‍സണ്‍ പോള്‍ തുടങ്ങി , വിശാഖ് സുബ്രഹ്മണ്യം തുടങ്ങിയവരുടെ കമന്‍റുകള്‍ ഇതിനകം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതാണ് വിളിച്ചിട്ട് കിട്ടാത്തതല്ലേയെന്നായിരുന്നു വിശാഖിന്‍റെ ചോദ്യം. അളിയാ, ഇപ്പോള്‍ വിളിക്കാമേയെന്നായിരുന്നു അജുവിന്‍റെ മറുപടി. എല്ലാവരും നല്ല ക്യൂട്ടാണല്ലോയെന്നായിരുന്നു മിക്കവരും കമന്‍റിട്ടത്. എല്ലാവര്‍ക്കും അജു മറുപടിയും നല്‍കിയിട്ടുണ്ട്.

മക്കളെ ചിത്രം വരക്കുന്നത് പഠിപ്പിക്കുകയാണ് അജു. മക്കളുടെ കൈയ്യില്‍ പെന്‍സിലും ബുക്കുകളുമുണ്ട്. എന്നാല്‍ അജുവാകട്ടെ ചുമരിലാണ് ചിത്രം വരയ്ക്കുന്നതും. അത് ശരിയാണല്ലോയെന്നായിരുന്നു ചിലരുടെ കണ്ടെത്തലുകള്‍. സ്വന്തമായി നഴ്സറി നടത്തുന്ന താരമെന്നുള്ള വിശേഷണങ്ങളും ഇതിനിടയില്‍ ചിലര്‍ അജുവിന് നല്‍കിയിട്ടുണ്ട്. ഇരട്ടക്കുട്ടികളാണ് അജുവിനും അഗസ്റ്റീനയ്ക്കും. രണ്ട് തവണയായി നാല് പേരാണ് ഇവരുടെ കുടുംബത്തിലേക്ക് എത്തിയത്. മൂന്നാണ്‍കുട്ടികളും ഒരു മകളുമാണ് താരത്തിനുള്ളത്.

Aju Varghese

ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തില്‍ രണ്ടുപേര്‍ മുഖം കാണിച്ചിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സംവിധാന സഹായിയായിരുന്നു അജു വര്‍ഗീസ്. അതിനിടയിലായിരുന്നു മക്കളേയും സിനിമയിലെടുത്തത്. അസോസിയേറ്റിന്‍റെ ജോലിയുടെ ബുദ്ധിമുട്ടിനെക്കുറിച്ച് ശരിക്കും അറിഞ്ഞത് ഇപ്പോഴാണെന്നായിരുന്നു അജു പറഞ്ഞത്. നിവിന്‍ പോളിയെ ഷൂട്ടിന് വിളിച്ച് വരുത്തുന്നത് ചില്ലറ കാര്യമൊന്നുമായിരുന്നില്ലെന്നും അജു പറഞ്ഞിരുന്നു.

ടൂല ലൂല ബോട്ടീക്കുമായി അജുവിന്‍റെ ഭാര്യ അഗസ്റ്റീനയും സജീവമാണ്. കുട്ടികളുടെ വസ്ത്രങ്ങളുമായെത്തിയ ബോട്ടീക്കിന് പിന്തുണയുമായി സിനിമാലോകത്തുനിന്നും നിരവധി പേരാണ് എത്തിയത്. മക്കളുടെ കാര്യങ്ങളുമൊക്കെയായി മുന്നേറുന്നതിനിടയിലായിരുന്നു അഗസ്റ്റീന ഈ ആഗ്രഹത്തെക്കുറിച്ച് അജുവിനോട് പറഞ്ഞത്. അജുവാകട്ടെ ശക്തമായ പിന്തുണ നല്‍കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X