ദുൽഖറിന് ബോളിവുഡിൽ നിന്നൊരു പിറന്നാൾ സമ്മാനം!! കർവൻ എത്തുന്നതിനും മുൻപ് തന്നെ അവൻ എത്തി...
കർവാൻ ഓഗസ്റ്റ് 10 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തുന്നത്.
യൂത്തിന്റെ ഏറ്റവും പ്രിയപ്പെട്ട താരമായ ദുൽഖർ സൽമൻ. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ബോളിവുഡിലും ദുൽഖറിന് കൈനിറയെ ആരാധകരാണ്. ഇപ്പോഴിത സോഷയ്ല മീഡിയയിൽ വൈറലാകുന്നത് കുഞ്ഞിക്കയ്ക്ക് ലഭിച്ച പിറന്നാൾ സമ്മാനമാണ്. ഇത്തരത്തിലൊരു പിറന്നാൾ സമ്മാനം ഇത് ആദ്യമായിട്ടായിരിക്കും. ഈ സമ്മാനം ലഭിച്ചത് മലയാളത്തിൽ നിന്നോ തെലുങ്കിൽ നിന്നോ അല്ല . അങ്ങ് ബോളിവുഡിൽ നിന്നാണ് സമ്മാനം എത്തിയത്.
ജൂലൈയ് 28 നാണ് ദുൽഖരിന്റെ പിറന്നാൾ . പിറന്നാളിനു മുൻപ് തന്നെ സമ്മാനം വീട്ടിലെത്തിയിട്ടുണ്ട്. സമ്മാനത്തിനു പിന്നിൽ കർവാന്റെ സംവിധായകൻ ആകർഷ് ഖുറാനയാണ്. പിറന്നാളിനു മുൻപ് തന്നെ സമ്മാനം നൽകി താരത്തിനെ ഞെട്ടിച്ചിരിക്കുകയാണ് . വളരെ വെറൈറ്റിയായ സമ്മാനമാണ് സംവിധായകൻ ദുൽഖറിന് നൽകിയിരിക്കുന്നത്. അത് എന്താണെന്ന് കാണാം.

ബ്ലൂ വാൻ
ദുൽഖറിന്റെ ബോളിവുഡിലെ കന്നി ചിത്രമാണ് കർവാൻ ചിത്രത്തിൽ കഥാപാത്രങ്ങളോടൊപ്പം തന്നെ നിറഞ്ഞു നിൽക്കുന്നത് ആ നീല കളളറിലുള്ള വാനാണ്. താരത്തിന് സമ്മാനമായി സംവിധായകൻ നൽകിയ ആ നീലനിറത്തിലുള്ള വാനാണ്. ദുൽഖറിന് ആ വാഹനം നൽകാനുളള കാരണവും സംവിധായകൻ വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് കാരണങ്ങൾ
കർവാനിൽ താരങ്ങളോടൊപ്പം ആ നീല നിറത്തിലുളള വാഹനവു നിറഞ്ഞു നിൽക്കുന്നുണ്ട്. ഇതാണ് ഈ വാഹനം ഡിക്യൂവിന് സമ്മാനിക്കാനുള്ള ഒന്നാമത്തെ കാരണം. അത്രയധികം അടുപ്പം ഈ വാഹനത്തിനോട് കർവാൻ ടീമിനുണ്ട്. സിനിമയുടെ സിംഹഭാഗവും ചിത്രീകരിച്ചത് ഈ വാഹനത്തിലാണ്. മറ്റൊന്ന് ദുൽഖറിന്റെ വാഹന കമ്പമാണ്. ഇതു രണ്ടും ചിന്തിച്ചാണ് സംവിധായകൻ ഇത്തരത്തിലുള്ള ഒരു സമ്മാനം പിറന്നാളിന് നൽകാൻ തീരുമാനിച്ചത്. സംവിധായകനെ ഉദ്ധരിച്ച് മുംബൈ മിററാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബിഎംഡബ്ല്യൂവിനോടൊപ്പം
കാറുകളോടും ബൈക്കുകളോടുമുള്ള ദുൽഖറിന്റെ വാഹന കമ്പം മലയാളത്തിലേതു പോലെ ബോളിവുഡിലും പാട്ടാണ്. ബിഎംഡബ്ല്യൂഎം3, വോക്സ്വാഗൻ, പോളോ ജിടി, ബിഎംഡബ്ല്യൂ ഇ46, ട്രംപ് ബോണിവില്ലേ, ബിഎംഡബ്ല്യൂ ആർ 120 ജിഎസ് തുടങ്ങിയ വലിയൊരു ശേഖരം തന്നെ ഇദ്ദേഹത്തിന്റെ പക്കലുണ്ട്. അതിന്റെ കൂട്ടത്തിൽ ഈ വാനും കൂടി ഇരിക്കട്ടെ എന്ന് സംവിധായകൻ പറഞ്ഞുവത്രേ. എന്നാൽ തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ വാഹനം കയ്യിലെത്തുന്ന സന്തോഷത്തിലാണ് ദുൽഖർ

ആഗസ്റ്റിൽ തിയേറ്ററിൽ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് കർവാൻ. ഓഗസ്റ്റ് 10 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തുന്നത്. ദുൽഖറിനോടൊപ്പം ഇർഫാൻ ഖാൻ, മിഥില പാർക്കറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. യാത്രക്കിടയിൽ മൂന്ന് പേർ പേർ തമ്മിൽ കണ്ടുമുട്ടുന്നത്. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൽ


Click it and Unblock the Notifications











