ആ ന്യൂഡിറ്റി മോശമായി തോന്നിയിട്ടില്ല !ഒരാൾ പോലും മോശം പറഞ്ഞില്ല, ആകാശഗംഗ 2 താരം

പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടിയ ചിത്രമായിരുന്നു വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ. പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്താൻ‌ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നു. ചിത്രത്തിന്റെ ആദ്യഭാഗത്തിൽ മയൂരിയും നടി ദിവ്യ ഉണ്ണിയുമായിരുന്നു യക്ഷിയായി എത്തിയത്. ഇന്നും ആകാംശഗംഗയുടെ ആദ്യ ഭാഗം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകാറുണ്ട്. വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയിരുന്നു.

ആദ്യ ഭാഗത്തിൽ അതിമനോഹരിയായ യക്ഷിയെയായിരുന്നു പ്രേക്ഷകർ കണ്ടത്. എന്നാൽ രണ്ടാം ഭാഗത്തിൽ യക്ഷിയുടെ ഭീതിപ്പെടുത്തുന് അതി ഭീകരമായ രൂപമായിരുന്നു. എന്നാൽ ആ ഭീതിപ്പെടുത്തുന്ന രൂപത്തിന് പിന്നിൽ അതി മനോഹരിയായ ഒരു പെൺകുട്ടിയാണ്. ശരണ്യയാണ് ആകാശഗംഗയിൽ ഭീകര രൂപിയായ യക്ഷിയായി എത്തിയത്. ചിത്രത്തിൽ അൽപം ഗ്ലാമാറസ്സായി പ്രത്യക്ഷപ്പെടാണ്ടി വന്നിരുന്നു. ഇതിനെ കുറിച്ച് തുറന്നു പറയുകയാണ് ശരണ്യ. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

 ന്യൂഡിറ്റി മോശമായി തോന്നിയില്ല


ചിത്രത്തിൽ അൽപം ഗ്ലാമറസ് ആയി അഭിനയിക്കേണ്ടി വന്നത് മോശമായി തോന്നിയിട്ടില്ല.ത്തിക്കരിഞ്ഞ ജഡത്തിന്റെ രൂപത്തിലാണ് എത്തുന്നത് എന്നും അതിനാല്‍ കോസ്റ്റ്യൂസ് ഉപയോഗിക്കാന്‍ പരിമിതിയുണ്ട് എന്നും വിനയന്‍ സാര്‍ ആദ്യമേ പറഞ്ഞിരുന്നു. അല്‍പ്പം ഗ്ലാമറസായിട്ട് തന്നെ അഭിനയിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതൊരിക്കലും എന്നെ മോശമായി ബാധിക്കുന്ന രീതിയിലായിരിക്കില്ലെന്നും ഉറപ്പ് തന്നു. സാര്‍ ആ വാക്ക് പാലിച്ചിട്ടുണ്ട്. എന്റെ മേക്കോവര്‍ ഒരിക്കലും വള്‍ഗര്‍ ആയിട്ടുള്ള രീതിയിലായിരുന്നില്ല.

ന്യൂഡിറ്റിയെ കുറിച്ച്  മോശമായി പറഞ്ഞില്ല

മേക്കപ്പിനൊപ്പം കുറച്ച് ഗ്രാഫിക്‌സും ചേര്‍ത്താണ് കഥാപാത്രം സ്‌ക്രീനിലെത്തുന്നത്. സിനിമ കണ്ട ഒരാള്‍ക്ക് പോലും ആ ന്യൂഡിറ്റി മോശമായി തോന്നിയിട്ടില്ല. കുടുംബപ്രേക്ഷകരാണ് കൂടുതലായും സിനിമ കാണാന്‍ എത്തുന്നത്. ന്യൂഡിറ്റി വള്‍ഗര്‍ രീതിയിലായിരുന്നെങ്കില്‍ അവര്‍ സ്വീകരിക്കില്ലല്ലോ. കഥാപാത്രത്തിന്റെ സന്ദര്‍ഭത്തിന് ന്യൂഡിറ്റി അത്യാവശ്യമാണെന്നുണ്ടെങ്കിലും ഇനിയും ചെയ്യാന്‍ മടിയില്ല.' അഭിമുഖത്തില്‍ ശരണ്യ പറഞ്ഞു.

 സ്വയം പേടി തോന്നി

സ്വയം പേടി തോന്നിയ നിമിഷങ്ങളുണ്ടായിരുന്നെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. പ്രേതത്തിന്റെ മേക്കപ്പിലാണെങ്കിലും അതിന്റെയുള്ളിൽ പേടിയുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. രാത്രി കാട്ടിലും ആളൊഴിഞ്ഞ വഴിയിലുമൊക്കെ എന്നെക്കൊണ്ട് പോയി നിർത്തിയിട്ട്, അവിടെ നിന്ന് അലറാൻ പറയുന്ന സീനുകൾ ഉണ്ടായിരുന്നു. പലർക്കും മുഖത്തേക്ക് നോക്കാൻ പേടിയായിരുന്നു. ക്യാമറ ചേട്ടൻമാരോടൊക്കെ നിങ്ങളൊക്കെ അവിടെയുണ്ടോയെന്ന് ചോദിക്കുമ്പോൾ മുഖത്ത് നോക്കാതെയാണ് അവരൊക്കെ ഇവിടുണ്ട് ധൈര്യമായിട്ട് ചെയ്തോ എന്ന് പറയുന്നത്.

 കണ്ണ്  അടയ്ക്കാൻ സാധിച്ചിരുന്നില്ല


കണ്ണ് അടയ്ക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ണ്ണിന്റെയുള്ളിൽ ഭയപ്പെടുത്താൻ വേണ്ടിയുള്ള ലെൻസുണ്ടായിരുന്നു. അതിനാൽ കണ്ണ് അടയ്ക്കാൻ സാധിച്ചിരുന്നില്ല. കണ്ണ് അടയ്ക്കാൻ നോക്കിയാൽ ലെൻസ് കൺപോളയിൽ ഉരസി മുറിവുണ്ടാകും. .ഉച്ചയ്ക്ക് ഒരു മണി മുതൽ പിറ്റേന്ന് പകൽ ആറുമണിവരെ ഇതേ മേക്കപ്പിൽ ഇരിക്കേണ്ടി വന്നു.ഒരു നേരത്തെ ഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത്. മേക്കപ്പ് അഴിക്കുവോളം വെള്ളം പോലും കുടിക്കാൻ സാധിച്ചിരുന്നില്ല. എനിക്ക് തളർച്ച തോന്നുമ്പോൾ സ്ട്രോയൊക്കെ ഇട്ട് കഷ്ടപ്പെട്ടാണ് അൽപ്പം വെള്ളം കുടിച്ചത്. 40 ദിവസത്തെ ഷൂട്ട് ആയിരുന്നു ഉണ്ടായിരുന്നത്. ഏകദേശം എട്ട് മണിക്കൂറോളം ചെലവഴിച്ചാണ് മേക്കപ്പ് പൂർത്തിയാക്കുന്നത്- നടി അഭിമുഖത്തിൽ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X