ഒരു തവണയേ പ്രസവിക്കൂ, അമല തീരുമാനിച്ചു; അഖിലിന്റെ വിവാഹത്തിന് പിന്നാലെ ചർച്ചയായി വാക്കുകൾ

നടൻ അഖിൽ അക്കിനേനി വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. സെെനബ് റവ്ദ്ജീയാണ് അഖിലിന്റെ ജീവിത പങ്കാളി. ഇരുവരും പ്രണയത്തിലായിരുന്നു. ഹെെദരബാദിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. മാതാപിതാക്കളായ നാ​ഗാർജുനയും അമല അക്കിനേനിയും ചടങ്ങുകൾ ചെയ്യുന്നത് പുറത്ത് വന്ന ഫോട്ടോകളിൽ കാണാം. നാ​ഗാർജുനയ്ക്കും അമല അക്കിനേനിക്കും പിറന്ന ഏക മകനാണ് അഖിൽ അക്കിനേനി. നാ​ഗാർജുനയെ വിവാഹം ചെയ്ത ശേഷം സിനിമാ രം​ഗത്ത് നിന്നും ഇടവേളയെടുത്തു.

കരിയറിലെ ഏറ്റവും തിരക്കേറിയ കാലഘട്ടത്തിലായിരുന്നു അമലയുടെ വിവാഹം. അമലയ്ക്ക് അഖിൽ പിറന്നതിനെക്കുറിച്ച് സു​ഹൃത്തായ നടി കുട്ടി പത്മിനി ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമലയ്ക്ക് ഒരു കുഞ്ഞിനെ മാത്രം പ്രസവിക്കണമെന്നായിരുന്നു ആ​ഗ്രഹം. ഒന്ന് മതി. ആ ഒരു കുഞ്ഞ് ആൺകുട്ടിയായിരിക്കുകയും വേണം. അതെങ്ങനെ, ഇത് മാജിക്കാണോ ആൺകുഞ്ഞായാലും പെൺകുഞ്ഞായാലും ദെെവം തരുന്നതല്ലേ എന്ന് ഞാൻ ചോദിച്ചു. ചെെനീസ് കലണ്ടർ എന്നൊന്നുണ്ട്, അത് ഫോളോ ചെയ്താൽ തീർച്ചയായും ആൺകുഞ്ഞിനെ ലഭിക്കുമെന്ന് അമല പറഞ്ഞു. എനിക്ക് അതേക്കുറിച്ച് വിശദീകരിച്ച് തന്നു. ഇതൊക്കെ സാധ്യമാകുമോ എന്ന് എനിക്ക് ആശ്ചര്യമായി. എന്നാൽ അമലയ്ക്ക് ആൺ കുഞ്ഞാണ് പിറന്നത്.

Akhil Akkineni

അമലയുടെ വീട് വളരെ വലുതാണ്. എങ്ങനെ നോക്കി നടത്തുന്നു എന്ന് ഞാൻ ചോദിച്ചു. ഓരോ ഹാളും 5000 സ്ക്വയർ ഫീറ്റാണ്. കാലിൽ സ്കേറ്റിം​ഗ് വീൽസ് ധരിച്ചാണ് വീട്ടിനുള്ളിൽ പാചകത്തിനും മറ്റും പോകുന്നത്, എന്നെക്കൊണ്ട് നടക്കാൻ പറ്റുന്നില്ലെന്ന് അമല പറഞ്ഞു. നാ​ഗിന് എല്ലാം വലിയ മുറികൾ വേണമെന്ന് ആ​ഗ്രഹം. അതിനാൽ പോണ്ടിച്ചേരിയിൽ നിന്നും ആർക്കിടെക്ടിനെ കൊണ്ട് വന്ന് വളരെ വലിയ വീടുണ്ടാക്കി, സത്യത്തിൽ ഈ വീട്ടിലൂടെ നടക്കുന്നത് എന്നെ മെലിഞ്ഞിരിക്കാൻ സഹായിക്കുന്നു എന്നും അമല പറഞ്ഞു.

കല്യാണം കഴിച്ച് ചെന്നെെയിൽ നിന്ന് പോകുമ്പോൾ എങ്ങനെയായിരുന്നോ അങ്ങനെ തന്നെയായിരുന്നു ഞാൻ വീട്ടിൽ പോയപ്പോഴും അമലയെന്നും കുട്ടി പത്മിനി ഓർത്തു. ആദ്യ ഭാര്യ ലക്ഷ്മി ദ​ഗുബതിയുമായി പിരിഞ്ഞ ശേഷമാണ് നാ​ഗാർജുനയുടെ ജീവിതത്തിലേക്ക് അമല അക്കിനേനി കടന്ന് വരുന്നത്. ആദ്യ വിവാഹ ബന്ധത്തിൽ നാ​ഗാർജുനയ്ക്ക് പിറന്ന മകനാണ് നടൻ നാ​ഗ ചെെതന്യ. അമ്മ ലക്ഷ്മി ​​ദ​ഗുബതിക്കൊപ്പമാണ് ചെെതന്യ വളർന്നത്. ഇടയ്ക്കിടെ അച്ഛനെ കാണാറെത്താറുണ്ടായിരുന്നു. മകനെ സിനിമാ രം​ഗത്തേക്ക് കൊണ്ട് വരുന്നതും നാ​ഗാർജുനയാണ്. അമല അക്കിനേനിക്ക് രണ്ടാനമ്മയുടെ സ്ഥാനം നാ​ഗ ചെെതന്യ നൽകുന്നുണ്ട്.

Akhil Akkineni
Photo Credit: Instagram / The King Nagarjuna

കഴിഞ്ഞ വർഷമായിരുന്നു നാ​ഗ ചെെതന്യ-ശോഭിത ധുലിപാല വിവാഹം. വിവാ​ഹ ചടങ്ങുകളിൽ അമലയുടെ സാന്നിധ്യവുമുണ്ടായിരുന്നു. ചെെതന്യയെ വളർത്തിയത് താനല്ലെന്നും അവൻ അമ്മയ്ക്കൊപ്പമാണ് വളർന്നതെന്നും അമല ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ വീട്ടിലേക്ക് വരുമ്പോൾ കൂടുതൽ സമയവും പിതാവ് നാ​ഗാർജുനയ്ക്കൊപ്പമായിരുന്നു നാ​ഗ ചെെതന്യയെന്നും അമല അക്കിനേനി അന്ന് പറഞ്ഞു.

ലക്ഷ്മി ​ദ​ഗുബതിയും നാ​ഗാർജുനയും പിരിഞ്ഞെങ്കിലും ശത്രുതയിലല്ല. നാ​ഗാർജുനയുമായി പിരിഞ്ഞ ശേഷം ലക്ഷ്മി മറ്റൊരു വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്. ചെെതന്യയുടെ വിവാഹ ചടങ്ങുകളിൽ ഉടനീളം അമ്മയുടെ സാന്നിധ്യം ഉണ്ടായിരുന്നു. നടി സമാന്തയമുമായുള്ള ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് നാ​ഗ ചെെതന്യ ശോഭിതയെ വിവാഹം ചെയ്യുന്നത്. ഒരുമിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമായതോടെ പരസ്പരം ആലോചിച്ച് പിരിയാൻ തീരുമാനിക്കുകയായിരുന്നെന്ന് നാ​ഗ ചെെതന്യ നേരത്തെ വ്യക്തമാക്കിയതാണ്.

More from Filmibeat

Read more about: akhil akkineni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X