അഖിൽ അക്കിനേനി വിവാഹിതനായി, വധുവിന് ചേട്ടനേക്കാളും പ്രായം? അക്കിനേനി കുടുംബത്തിലെ അടുത്ത മരുമകൾ
തെലുങ്ക് നടൻ അഖിൽ അക്കിനേനി വിവാഹിതനായി. സെെനബ് റവ്ദ്ജി എന്നാണ് ഭാര്യയുടെ പേര്. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷം നവംബർ 26 ന് അഖിലിന്റെയും സെെനബിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞതാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ പരമ്പരാഗത ഹിന്ദു ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. ഹെെദരാബാദിൽ വെച്ച് നടന്ന വിവാഹത്തിന് ചിരഞ്ജീവി, രാം ചരൺ, പ്രശാന്ത് നീൽ തുടങ്ങിയ പ്രമുഖർ എത്തി.
അതേസമയം അധികം മാധ്യമ ശ്രദ്ധ വിവാഹത്തിലേക്ക് വരാതിരിക്കാൻ താര കുടുംബം ശ്രദ്ധിച്ചിരുന്നു. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്നവരാണ് അഖിൽ അക്കിനേനിയും സെെനബും. പ്രണയത്തിലാണെന്ന കാര്യം മാധ്യമങ്ങളിൽ അറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ അഖിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെങ്കിലും കമന്റ് ബോക്സ് ഓഫ് ചെയ്തിരുന്നു.

ഹെെദരാബാദിലെ പ്രമുഖ കുടുംബമാണ് സെെനബിന്റേത്. പിതാവ് സുൽഫി റവ്ദ്ജീ കൺസ്ട്രഷൻ മേഖലയിലെ പ്രബല സാന്നിധ്യമാണ്. സഹോദരൻ സെയിൻ റവ്ദ്ജിയും എനർജി മേഖലയിലെ അറിയപ്പെടുന്ന കമ്പനിയുടെ മാനേജിംഗ് ഡയരക്ടറും. കലാ രഗത്തോടാണ് സെെനബിന് പ്രിയം. മീനാക്ഷി: ദ ടെയിൽ ഓഫ് ത്രീ സിറ്റീസ് എന്ന സിനിമയിൽ സെെനബ് അഭിനയിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം അഖിൽ അക്കിനേനിയേക്കാൾ 8 വയസ് കൂടുതലാണ് സെെനബിന്. 39 കാരിയാണ് സെെനബ്. അഖിൽ അക്കിനേനിയുടെ പ്രായം 31 ഉം.
നടി അമല അക്കിനേനിയുടെ ഏക മകനാണ് അഖിൽ അക്കിനേനി. പിതാവ് നാഗാർജുനയ്ക്ക് ആദ്യ വിവാഹബന്ധത്തിൽ നാഗ ചെെതന്യയെന്ന മകനുമുണ്ട്. രണ്ട് മക്കളും സിനിമാ രഗത്തേക്ക് കടന്ന് വന്നു. അക്കിനേനി കുടുംബത്തിൽ മാസങ്ങൾക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ വിവാഹമാണിത്. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലായിരുന്നു നാഗ ചെെതന്യയുടെയും ശോഭിത ധുലിപാലയുടെയും വിവാഹം.

സെെനബിനേക്കാൾ പ്രായം കുറവാണ് നാഗ ചെെതന്യക്കും ശോഭിതയ്ക്കും. 33 കാരിയാണ് ശോഭിത. നാഗ ചെെതന്യയുടെ പ്രായം 38 ഉം. അടുത്ത കാലത്ത് കടുത്ത സെെബർ ആക്രമണം അക്കിനേനി കുടുംബത്തിന് നേരെ വന്നിട്ടുണ്ട്. നാഗ ചെെതന്യ-ശോഭിത വിവാഹത്തിന് പിന്നാലെയായിരുന്നു ഇത്. നാഗ ചെെതന്യയുടെയും നടി സമാന്തയയുടെയും ഡിവോഴ്സ് ചൂണ്ടിക്കാട്ടിയായിരുന്നു കുറ്റപ്പെടുത്തൽ. വിവാഹ മോചനം സമാന്തയെ മാനസികമായി തളർത്തിയത് പലരും ചൂണ്ടിക്കാട്ടി.
തനിക്കും ശോഭിതയ്ക്കും നേരെ കുറ്റപ്പെടുത്തൽ കടുത്തതോടെ നാഗ ചെെതന്യ പ്രതികരിച്ചു. ശോഭിത കാരണമല്ല തന്റെ ആദ്യ വിവാഹ ബന്ധം തകർന്നത്, ഒരുമിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമായതോടെ പരസ്പരം ആലോചിച്ച് പിരിയാൻ തീരുമാനിക്കുകയായിരുന്നെന്നും നാഗ ചെെതന്യ വ്യക്തമാക്കി.
വിവാഹ മോചനത്തിന് ശേഷം അക്കിനേനി കുടുംബത്തിന് നേരെ കടുത്ത സെെബർ ആക്രമണം വന്നു. നാഗാർജുനയുടെ ആദ്യ വിവാഹ ബന്ധം പിരിഞ്ഞതും അഖിൽ അക്കിനേനിയുടെ നടക്കാതെ പോയ വിവാഹവും സോഷ്യൽ മീഡിയയിൽ ചർച്ചയായി. 2016 ലായിരുന്നു അഖിൽ അക്കിനേനിയും ഫാഷൻ ഡിസെെനർ ശ്രിയ ഭൂപാലുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. എന്നാൽ 2017 ൽ ഈ വിവാഹം വേണ്ടെന്ന് വെച്ചു. ഇതിന് കാരണം എന്തെന്ന് വ്യക്തമല്ല. സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന നടനല്ല അഖിൽ അക്കിനേനി.


Click it and Unblock the Notifications











