'ഇതാണ് അച്ചീവ്മെന്റ്, ദുൽഖറിനൊപ്പം സെൽഫി എടുക്കാൻ നോക്കി അപമാനിക്കപ്പെട്ടിടത്ത് നിന്നും ധോണിക്കൊപ്പം പരസ്യം'

ഒരാഴ്ച മുമ്പാണ് ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചത്. ഇതുവരെ കഴിഞ്ഞ സീസണുകളിൽ നിന്നായി നിരവധി പേർ പ്രേക്ഷകരുടെ പ്രിയങ്കരരായി‍ട്ടുണ്ട്. അക്കൂട്ടത്തിൽ പലരും ബി​ഗ് ബോസ് കിരീടം ചൂടിയിട്ടുമുണ്ട്. അക്കൂട്ടത്തിൽ ശ്രദ്ധേയനായി വിജയിയായ ആളാണ് സംവിധായകൻ കൂടിയായ അഖിൽ മാരാർ. ഷോയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ തന്റേതായ നിലപാടുകൾ തുറന്ന് പറയാൻ മടികാണിക്കാത്ത അഖിലിന്റെ ഒരോ സോഷ്യൽമീഡിയ പോസ്റ്റും ചർച്ചയായി മാറാറുണ്ട്.

ഏറെ നെ​ഗറ്റീവ്സുമായി ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ എത്തിയ ആളായിരുന്നു അഖിൽ മാരാർ. എന്നാൽ ഷോ കഴിഞ്ഞിറങ്ങിയപ്പോൾ നെ​ഗറ്റീവിനെ പോസിറ്റീവാക്കി മാറ്റി ഒട്ടനവധി പേരുടെ ഇഷ്ടവും അഖിൽ പിടിച്ച് പറ്റിയിരുന്നു. ബി​ഗ് ബോസിന് പറ്റിയ മെറ്റീരിയലാണ് അഖിൽ എന്നാണ് പ്രേക്ഷകർ പറഞ്ഞതും.

Akhil Marar M S Dhoni

ഏറ്റവും മനോഹരമായ ഫിസിക്കൽ, മെന്റൽ ടാസ്ക്കുകൾ സീസൺ അഞ്ചിൽ കളിച്ചൊരു മത്സരാർത്ഥി കൂടിയായിരുന്നു അഖിൽ മാരാർ. ഇപ്പോഴിതാ ഒരു സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് അഖിൽ മാരാർ. ബി​ഗ് ബോസിനുശേഷം അഭിനയിക്കാൻ അടക്കം നിരവധി അവസരങ്ങൾ അഖിലിന് ലഭിക്കുന്നുണ്ട്. അത്തരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളിൽ ഒരാളായ സാക്ഷാൽ എം.എസ് ധോണിക്കൊപ്പം ഒരുമിച്ച് പരസ്യത്തിൽ അഭിനയിച്ച സന്തോഷത്തിലാണ് അഖിൽ മാരാർ.

എം.എസ് ധോണിക്കൊപ്പമുള്ള വീഡിയോ പങ്കിട്ടാണ് പുതിയ സന്തോഷം ആരാധകരെ അഖിൽ‍ അറിയിച്ചത്. ഒന്ന് കാണാൻ മാത്രമായിരുന്നു ആഗ്രഹിച്ചിരുന്നത്. ധോണിക്കൊപ്പം ഒരു പരസ്യം ദൈവം എനിക്കായി സമ്മാനിച്ചു... എന്നാണ് പരസ്യത്തിന്റെ ബിഹൈന്റ് ദി സീൻസ് ഉൾപ്പെടുത്തിയ വീഡിയോ പങ്കിട്ട് അഖിൽ‍ കുറിച്ചത്.

ക്രിക്കറ്റിനോട് കമ്പമുള്ളയാളാണ് അഖിൽ മാരാർ. ധോണിക്ക് ഒട്ടനവധി ആരാധകരുള്ള നാടാണ് കേരളം. അഖിലിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ‍ കമന്റുകളുമായി എത്തി. ഇത് ശരിക്കും സർപ്രൈസായി പോയി എന്നാണ് ബി​ഗ് ബോസ് സീസൺ ഫൈവിൽ അഖിലിന്റെ സഹമത്സരാർത്ഥിയായിരുന്ന അനിയൻ മിഥുൻ പറഞ്ഞത്.

ഒരുപാട് അഭിമാനം തോന്നുന്നുവെന്നും ബിഹൈന്റ് ദി സീൻസിലെ അവസാന ഭാ​ഗങ്ങൾ കാണുമ്പോൾ‍ കണ്ണ് നിറയുന്നുവെന്നുമാണ് മറ്റൊരു സഹമത്സരാർത്ഥിയും മോഡലുമായ സെറീന കുറിച്ചത്. അഖിലിന്റെ ഭാര്യ രാജലക്ഷ്മി, ബി​ഗ് ബോസ് സീസൺ ഫൈവ് മത്സരാർ‍ത്ഥി ജുനൈസ്, സ്റ്റാർ‍ മാജിക്ക് താരം അഭി മുരളി തുടങ്ങിയവരെല്ലാം അഭിനന്ദിച്ച് എത്തിയിട്ടുണ്ട്.

Akhil Marar M S Dhoni

ഇതൊക്കെയാണ് അച്ചീവ്മെന്റ്... ദുൽഖറിനൊപ്പം സെൽഫി എടുക്കാൻ നോക്കി അപമാനിക്കപ്പെട്ടിടത്ത് നിന്നും ധോണിയുടെ കൂടെ പരസ്യം ചെയ്യാൻ അവസരം ലഭിച്ചു. അഖിലിനെ കുറിച്ച് ഓർത്ത് അഭിമാനം എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. സംവിധായകനും ബി​ഗ് ബോസ് താരവുമെല്ലാമായി മാറും മുമ്പ് ഒരിക്കൽ ദുൽഖറിനൊപ്പം സെൽഫിയെടുക്കാൻ നിന്ന അഖിലിനെ സെക്യൂരിറ്റി പിടിച്ച് മാറ്റുന്നൊരു വീഡിയോയുണ്ട്.

അഖിൽ ബി​ഗ് ബോസ് വിന്നറായ ശേഷം ഈ വീഡിയോ വലിയ രീതിയിൽ വൈറാലായിരുന്നു. ദുൽ‍ഖറിന്റെ വീഡിയോയ്ക്ക് ഒപ്പം അഖിൽ‍ ബി​ഗ് ബോസ് വിജയിച്ചതറിഞ്ഞ് വലിയ ആവേശത്തോടെ അഖിലിനൊപ്പം സെൽഫി എടുക്കാൻ പോകുന്ന ആളുകളുടെ വീഡിയോയും കൂട്ടിച്ചേർത്ത് വലിയ രീതിയിൽ കുറച്ചുനാൾ‍ മുമ്പ് വരെ പ്രചരിചച്ചിരുന്നു.

കൊട്ടാരക്കരയിലെ മാൾ ഉദ്​ഘാടനം ചെയ്യാൻ ദുൽഖർ സൽമാൻ എത്തിയ സമയത്തെ വീഡിയോയാണതെന്നും കാര്യമായ രീതിയിൽ അതിലൊരു ബോഡി ​ഗാർഡ് തന്നെ പിടിച്ച് തള്ളിയെന്നും അയാൾ ഇന്നും ദുൽഖറിന്റെയും മമ്മൂക്കയുടെയും കൂടെയുണ്ടെന്നാണ് തോന്നുന്നതെന്നും പിന്നീട് ആ പഴയ വീഡിയോയ്ക്ക് പിന്നിലെ കഥ വെളിപ്പെടുത്തി അഖിൽ പറഞ്ഞിരുന്നു.

Read more about: akhil marar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X