'അന്ന് ഭാമയോട് അക്കാര്യം പറഞ്ഞത് രമ്യയും റിമയും, ബോധപൂർവം ഇട്ടുകൊടുത്തതാണെന്ന് ഭാമ പിന്നീട് മനസിലാക്കി'
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് കുറ്റവിമുക്തനാണെന്ന് കോടതി വിധി പുറത്ത് വന്നശേഷം നടിക്ക് നീതി ലഭിച്ചില്ലെന്നും ദിലീപ് പണം എറിഞ്ഞ് കേസിൽ നിന്നും രക്ഷപ്പെട്ടുവെന്ന തരത്തിലുമാണ് ഒരു വിഭാഗം ആളുകളിൽ നിന്നും വരുന്ന പ്രതികരണങ്ങൾ. എന്നാൽ തുടക്കം മുതൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ചാണ് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ നിലപാടുകൾ പറയാറുള്ളത്.
ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങളും തനിക്ക് അറിയാവുന്ന കാര്യങ്ങളും വെളിപ്പെടുത്തുകയാണ് അഖിൽ. കുറ്റവിമുക്തനായ ദിലീപിനെ അഖിൽ നേരിട്ട് പോയി സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. അഖിൽ കുറിച്ചത് ഇങ്ങനെയാണ്... ഈ എഴുതുന്നത് വിധി ന്യായത്തിലെ കണ്ടെത്തലുകളാണ് എന്റെ സംശയങ്ങൾ അല്ല. ആരാണ് ആ മാഡം...? കോടതി പോലീസിനോട് ചോദിച്ച ചോദ്യമാണ്.

ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീ പറഞ്ഞിട്ടെന്ന് ആദ്യം മൊഴി കൊടുത്ത സുനി മാസങ്ങൾക്കുശേഷം എന്തുകൊണ്ട് ദിലീപ് എന്ന് മാറ്റി പറഞ്ഞു?. കേസിൽ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് മാഡത്തെ രക്ഷിക്കാൻ ആയിരുന്നുവെന്ന സംശയം ഉയരുന്നു. പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ പോലീസ് എന്തുകൊണ്ട് കണ്ട് പിടിച്ചില്ല, ചോദ്യം ചെയ്തില്ല, സാക്ഷി പട്ടികയിൽ പോലും ചേർത്തില്ല?.
മെമ്മറി കാർഡിലെ ഫയലിന്റെ ഹാഷ് വാല്യൂ മാറിയിട്ടില്ലെന്നത് അറിഞ്ഞിട്ടും കോടതിയിൽ എന്തിനാണ് ബൈജു പൗലോസ് എന്ന അന്വേഷണ ഉദ്യോഗസ്ഥൻ കള്ളം പറഞ്ഞു?. നുണ പരിശോധന നടത്താൻ തയ്യാറാണെന്ന് ദിലീപ് പറഞ്ഞിട്ട് എന്തുകൊണ്ട് പോലീസ് തയ്യാറായില്ല..? പണം ആവശ്യപ്പെട്ട് തനിക്ക് ഭീഷണി കോളുകൾ വന്നുവെന്ന ദിലീപിന്റെ പരാതി എന്തുകൊണ്ട് പോലീസ് അന്വേഷിച്ചില്ല..?
ഫോറെൻസിക് ലാബ് ഉദ്യോഗസ്ഥൻ സുനിൽ എന്തിന് കോടതിയിൽ കള്ളം പറഞ്ഞു. റിപ്പോട്ടർ ചാനലിലെ നികേഷ് കുമാർ, റോഷി പാൽ ഇവരുമായി ചേർന്ന് ദിലീപിനെതിരെ നിൽക്കാൻ എന്തിനാണ് സുനിൽ ശ്രമിച്ചത്?. അതിജീവിതയുടെ ഒരു ദൃശ്യങ്ങളും പുറത്ത് പോയിട്ടില്ലെന്ന് ഫോറെൻസിക് തെളിവുകൾ ഉണ്ടായിട്ടും ദിലീപ് തന്റെ വീട്ടിൽ ഉച്ചത്തിൽ ശബ്ദം വെച്ച് ദൃശ്യങ്ങൾ കണ്ടുവെന്ന് എന്തിനാണ് മൊട്ട പ്രചരിപ്പിച്ചത്?.
കോടതി രേഖകൾ ദിലീപിന്റെ ഫോണിലുണ്ടെന്ന് ജനത്തെ എന്തിന് തെറ്റിദ്ധരിപ്പിച്ചു. ദിലീപിന്റെ ഫോണിൽ ഉണ്ടായിരുന്നത് പബ്ലിക് ഡോമെയിനിൽ ലഭ്യമാകുന്ന രേഖകൾ മാത്രം. പൾസർ സുനിയും ദിലീപും തമ്മിലുള്ള ചിത്രമെന്ന് വ്യാജ ചിത്രങ്ങൾ എന്തിന് പ്രചരിപ്പിച്ചു?. ഇല്ലാ കഥകൾ പ്രചരിപ്പിച്ച് മാധ്യമങ്ങളും ദിലീപിന്റെ ശത്രുക്കളും നടത്തിയ ഗൂഢാലോചന, അതിന് കൂട്ട് നിന്ന പോലീസ്, എല്ലാത്തിനെയും തൂക്കണം.

സത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരണം. തെറ്റിദ്ധരിക്കപ്പെട്ട ജനത സത്യം തിരിച്ചറിയണം. കോടതി വിധി ന്യായം. മുപ്പതല്ല അല്ല മൂവായിരം പേര് മൊഴി കൊടുത്താലും കൊടുത്ത മൊഴി എന്താണ് എന്നാദ്യം അറിയണം. അപ്പോൾ മാത്രമെ അത് മാറ്റുമ്പോൾ അതിന്റെ ഫലത്തെ കുറിച്ച് അറിയാൻ പറ്റു. പല സാക്ഷികളും മൊഴി കൊടുത്തുവെന്ന് പറഞ്ഞ് പോലീസ് എഴുതി ചേർത്തു. ഇതിൽ ഭാമ പറഞ്ഞത്... ദിലീപ് നടിയെ പച്ചയ്ക്ക് കത്തിക്കും എന്ന മൊഴിയാണ്. പിന്നീട് ഭാമ ആ മൊഴി മാറ്റി.
കാരണം... ഭാമയോട് ഇത് പറഞ്ഞ് കൊടുത്തത് രമ്യ നമ്പീശനും റിമ കല്ലിങ്കലുമാണ്. അന്നത്തെ സാഹചര്യത്തിൽ ഭാമ ഇവർ പറയുന്നത് കേട്ട് പോലീസ് അമ്മയിലെ അംഗങ്ങളുടെ മൊഴി എടുത്ത കൂട്ടത്തിൽ അന്നത്തെ വിഷമത്തിൽ മൊഴി കൊടുത്തു. എന്നാൽ പിന്നിൽ നിന്നുള്ള ഇവരുടെ കളിയാണ് തന്നെ ബോധപൂർവം ഇട്ട് കൊടുത്തതാണെന്ന് തോന്നിയപ്പോഴും ഇതിന്റെ പേരിൽ കോടതി കയറേണ്ട ബുദ്ധിമുട്ട് വന്നപ്പോഴും ഞാനത് കേട്ടിട്ടില്ല മറ്റുള്ളവർ പറഞ്ഞുള്ള അറിവാണെന്ന് മാറ്റി.
ഇത് എന്നോട് ഭാമ നേരിൽ പറഞ്ഞതാണ്. അവരെ അതിന്റെ പേരിൽ എന്തൊക്കെ ആക്രമണം ഈ ടീമുകൾ നടത്തി. അതെന്താ അവർ സ്ത്രീ അല്ലേ?. ഇതുപോലെ പല മൊഴികൾ... ഇതിൽ പലതും പോലീസ് എഴുതി ചേർത്തതാണ് എന്നുമാണ് അഖിൽ മാരാർ കുറിച്ചത്.


Click it and Unblock the Notifications











