'ഉള്ള കാലത്ത് രണ്ടെണ്ണം അടിച്ചൊക്കെ ഇരിക്കട്ടെ... ആ മുഖത്തെ സന്തോഷം നോക്കൂ'; അച്ഛന് കിടിലൻ സമ്മാനം നൽകി അഖിൽ!

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ടൈറ്റിൽ വിന്നറായും സംവിധായകൻ എന്ന നിലയിലും മലയാളികൾക്ക് സുപരിചിതനാണ് അഖിൽ മാരാർ. സ്വപ്നങ്ങൾക്ക് പിന്നാലെ പോകാൻ ധൈര്യം പകർന്ന ആൽക്കെമിസ്റ്റ് എന്ന പുസ്തകത്തിൽ നിന്ന് ഊർജം ഉൾക്കൊണ്ടാണ് സർക്കാർ ജോലി വേണ്ടെന്ന് വെച്ച് തന്റെ ലക്ഷ്യത്തിലേക്ക് അഖിൽ നടന്നത്. പഠനവും ജോലിയും ഉപേക്ഷിച്ച് ജീവിക്കാൻ വേണ്ടി ഒരു ജ്യൂസ് കട വരെ ഒരു കാലത്ത് അഖിൽ നടത്തിയിരുന്നു.

ബി​ഗ് ബോസിലേക്ക് കയറും മുമ്പ് തന്റെ രാഷ്ട്രീയപരമായതടക്കമുള്ള നിലപാടുകൾ സോഷ്യൽമീഡിയ പേജ് വഴി തുറന്ന് പറയാറുണ്ടായിരുന്നു അഖിൽ. അതുകൊണ്ട് തന്നെ ബി​ഗ് ബോസിലേക്ക് കയറും വരെ അഖിലിനെ വെറുക്കുന്നവരായിരുന്നു കൂടുതൽ.

Akhil Marar

എന്നാൽ അതിമനോഹരമായി ഒരു ബി​ഗ് ബോസ് മെറ്റീരിയലായി മാറി പ്രേക്ഷകരെ അമ്പരപ്പിച്ച് ​ഗെയിം കളിച്ച് ബി​ഗ് ബോസ് സീസൺ അഞ്ച് അവസാനിച്ചപ്പോഴേക്കും ​ഹേറ്റേഴ്സിനെ തന്റെ ആരാധകരാക്കി കപ്പ് തൂക്കി അഖിൽ. ഇതുവരെ ബി​ഗ് ബോസിൽ വന്നിട്ടുള്ളതിൽ ടാസ്ക്കുകൾ മനോഹരമായി പൂർത്തിയാക്കിയിട്ടുള്ള ഒരു മത്സരാർത്ഥി അഖിൽ മാരാരാണ്. ബി​ഗ് ബോസിനുശേഷം ഉദ്ഘാടനങ്ങളും ഷോകളും അഭിമുഖങ്ങളും യാത്രകളുമെല്ലാമായി തിരക്കിലാണ് അഖിൽ.

അത്തരത്തിൽ അടുത്തിടെ ഒരു യാത്ര നടത്തി തിരികെ വന്നപ്പോൾ കിടിലൻ ഒരു സമ്മാനം അച്ഛനായി അഖിൽ വാങ്ങി. അത് അച്ഛന് കഴിഞ്ഞ ദിവസം വീട്ടിലെത്തി അഖിൽ കൊടുത്തു. അത് സ്വീകരിച്ചശേഷമുള്ള അച്ഛന്റെ പ്രതികരണം അടക്കം വീഡിയോയാക്കി സ്വന്തം യുട്യൂബ് ചാനലിൽ അഖിൽ പങ്കിട്ടിട്ടുണ്ട്.

അച്ഛനായി ഒരു പോർട്ടബിൾ ലെതർ ബ്രീഫ്കേസ് ബാർ സെറ്റാണ് അഖിൽ വാങ്ങിയത്. ബാ​ഗിനുള്ളിൽ ജോണി വാക്കർ ബ്ലാക്ക് ലേബലിന്റെ ഒരു മദ്യകുപ്പിയുമുണ്ടായിരുന്നു. ഒരു മനോഹരമായ സ്യൂട്ട് കേസിനുള്ളിലാണ് ബാർ സെറ്റ് അടുക്കിവെച്ചിരുന്നത്. പെട്ടി കണ്ട് തുറക്കാൻ അച്ഛൻ ആദ്യമൊന്ന് മടിച്ചു. ജോൺ ഹോനായിയുടെ പെട്ടി അച്ഛനായി താൻ വാങ്ങിയെന്ന് പറഞ്ഞാണ് വീട്ടിലേക്ക് അഖിൽ കയറി ചെന്നത്. എന്നാൽ ചെന്നപ്പോൾ അച്ഛൻ വീട്ടിലുണ്ടായിരുന്നില്ല.

തിരികെ വന്നയുടൻ മകന്റെ സമ്മാനമായി സ്യൂട്ട് കേസ് അച്ഛൻ തുറന്നു. പോർട്ടബിൾ ലെതർ ബ്രീഫ്കേസ് ബാർ സെറ്റ് കണ്ടതും അച്ഛനും അതിയായ സന്തോഷമായി. അച്ഛന്റെ മുഖത്തെ സന്തോഷമൊന്ന് നോക്കൂവെന്ന് അഖിൽ പറയുന്നതും വീഡിയോയിൽ കേൾക്കാം. മദ്യം കഴിക്കേണ്ട രീതിയുമായി ബന്ധപ്പെടുത്തിയെല്ലാം അച്ഛനും മകനും കൗണ്ടറുകൾ പറയുന്നുമുണ്ട്.

Akhil Marar

ഉള്ള കാലത്ത് രണ്ടെണ്ണം അടിച്ചൊക്കെ ഇരിക്കട്ടെയെന്ന പക്ഷക്കാരനാണ് അഖിൽ. വീ‍ഡിയോ അതിവേ​ഗത്തിൽ വൈറലായി. അച്ഛനൊരു ​ഗിഫ്റ്റെന്ന് പറയുന്നത് കേട്ടപ്പോൾ തന്നെ ഇങ്ങനെ എന്തെങ്കിലുമായിരിക്കുമെന്ന് തോന്നിയിരുന്നുവെന്നാണ് വീഡിയോ കണ്ട് അഖിലിൻരെ ആരാധകർ കുറിച്ചത്.

ചിലർക്ക് പോർട്ടബിൾ ലെതർ ബ്രീഫ്കേസ് ബാർ സെറ്റിന്റെ വിലയായിരുന്നു അറിയേണ്ടിയിരുന്നത്. എന്തായാലും അച്ഛൻ-മകൻ കോമ്പോയ്ക്ക് ആരാധകർ കൂടിയിട്ടുണ്ടെന്നത് കമന്റ് ബോക്സിൽ നിന്നും വ്യക്തമാണ്. പുത്തൂർ കൊട്ടാത്തലയിലാണ് അഖിലിന്റെ മാതാപിതാക്കൾ താമസിക്കുന്നത്. അഖിൽ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം ഫ്ലാറ്റിലാണ് താമസം.

Read more about: akhil marar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X