'മാനവും മര്യാദയുമുള്ളവരായിരുന്നു സീസൺ അഞ്ചിൽ മത്സരിച്ചത് അതുകൊണ്ട് വിവരക്കേടും കോമാളിത്തരവും കാണിച്ചില്ല'

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റിയാലിറ്റി ഷോകളിൽ ഒന്നാണ് ബി​ഗ് ബോസ്. മലയാളത്തിൽ ബി​ഗ് ബോസ് സീസൺ അഞ്ചാണ് കഴിഞ്ഞ് പോയത്. ഷോ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ട് കഴിഞ്ഞിട്ടും അതിന്റെ അലയൊലികൾ ഇപ്പോഴും തുടരുന്നുണ്ട്. നിലവിൽ സീസൺ ആറ് അണിയറയിൽ ഒരുങ്ങുകയാണ്. ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുക എന്നറിയാൻ അക്ഷമരായി കാത്തിരിക്കുകയാണ് ബിബി പ്രേമികൾ.

പലരുടെയും പേരുകൾ ഇതിനോടകം ഉയർന്ന് കേൾക്കാനും തുടങ്ങിയിട്ടുണ്ട്. ഈ അവസരത്തിൽ സീസൺ അഞ്ചിന്റെ ടൈറ്റിൽ വിന്നറും സംവിധായകനുമായ അഖിൽ മാരാർ ഷോയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ദിവസം സീസൺ ആറുമായി ബന്ധപ്പെട്ട് മൂന്നാം സീസണിലെ മത്സരാർത്ഥി പൊളി ഫിറോസ് ചില കാര്യങ്ങൾ വീഡിയോയിലൂടെ പറഞ്ഞ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

Akhil Marar

സീസൺ ആറ് തുടങ്ങാൻ ദിവസങ്ങൾ മാത്രമെ ശേഷിക്കുന്നുള്ളുവെങ്കിലും മത്സരിക്കാൻ പോകുന്നവരോട് ബി​ഗ് ബോസ് ടീം കൺഫർമേഷൻ പറഞ്ഞിട്ടില്ലെന്നും അതിനുകാരണം കഴിഞ്ഞ സീസണിൽ ഒത്തുകളി നടന്നതുകൊണ്ടാണെന്നാണ് ഫിറോസ് പറഞ്ഞത്. നേരത്തെ കൺഫർമേഷൻ കിട്ടിയാൽ പരസ്പരം അത് പറഞ്ഞ് പുറത്ത് നിന്ന് തന്നെ മത്സരാർത്ഥികൾ ധാരണയിൽ എത്തുന്ന സ്ഥിതിയുണ്ടായിട്ടുണ്ടെന്നും പുതിയ വീഡിയോയിൽ പൊളി ഫിറോസ് എന്ന ഫിറോസ് ഖാൻ പറഞ്ഞിരുന്നു.

മാത്രമല്ല ബി​ഗ് ബോസ് സീസൺ 6 പ്രമോയിലും ഇതുമായി ബന്ധപ്പെട്ട ചില സൂചനകൾ അണിയറപ്രവർത്തകർ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ബി​ഗ് ബോസ് സീസൺ ഫൈവിന് ടിആർപി കുറവായിരുന്നുവെന്നത് അടക്കമുള്ള ഫിറോസ് ഖാന്റെ പ്രസ്താവനയെ എതിർത്ത് രം​ഗത്ത് എത്തിയിരിക്കുകയാണ് അഖിൽ മാരാർ.

ബിഗ് ബോസ് സീസൺ 5നെ മോശമാക്കി തീർക്കുന്നവർ അറിയാൻ എന്ന തലക്കെട്ടോടെയാണ് ഫിറോസ് ഖാനുള്ള മറുപടി വീഡിയോ അഖിൽ മാരാർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ബി​ഗ് ബോസ് സീസൺ 6ന് ആശംസകൾ നേർ‌ന്നാണ് അഖിൽ മാരാർ സംസാരിച്ച് തുടങ്ങുന്നത്. 'ബിഗ് ബോസ് സീസൺ 5വുമായി ബന്ധപ്പെട്ട് ആവശ്യത്തിനും അനാവശ്യത്തിനും വിവാദങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആരാധകരോടും മുൻകാലത്തെ ചില മത്സരാർത്ഥികളോടും എനിക്ക് ചിലത് പറയാനുണ്ട്.'

'ബി​ഗ് ബോസ് സീസൺ 5 ആയിരുന്നു ഇതുവരെ നടന്ന സീസണുകളിൽ ഏഷ്യാനെറ്റിന് ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കികൊടുത്ത സീസൺ. ടിആർപിയുടെ മാത്രം അടിസ്ഥാനത്തിലല്ല ഒരു ചാനലിന് ലാഭം വരുന്നത്. വലിയ സ്പോൺസർഷിപ്പുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ്.'

Akhil Marar

'മാത്രമല്ല ഒടിടി അടക്കം ഉള്ളതിനാൽ ഇന്നത്തെ കാലത്ത് ടിആർപി കുറയുമെന്നത് സ്വാഭാവികമാണ്. അതിന് അർത്ഥം ഓഡിയൻസ് കുറഞ്ഞുവെന്നല്ല. കാഴ്ചക്കാർ സ്പ്ലിറ്റായി ഒടിടിയിലേക്ക് പോയതാണ്. പിന്നെ സീസൺ ഫോറിനുശേഷം കുറേ വിവാദങ്ങൾ ഉണ്ടായിരുന്നു. സീസൺ 5ന് ശേഷം അതുണ്ടായില്ല. മാനവും മര്യാദയുമുള്ളവരായിരുന്നു സീസൺ അഞ്ചിൽ മത്സരിച്ചത് അതുകൊണ്ട് വിവരക്കേടും കോമാളിത്തരവും മത്സരം കഴിഞ്ഞ ശേഷം പുറത്ത് വന്ന് അവർ കാണിച്ചില്ല.'

'അതുപോലെ ചലഞ്ചേഴ്സിനെ കൊണ്ട് വന്നത് അവരുടെ മിടുക്ക് കൊണ്ട് സീസൺ കേറ്റാനൊന്നുമല്ല. ഞാനും പണ്ട് ബി​ഗ് ബോസ് ഷോയെ കുറ്റം പറഞ്ഞതിന് കാരണം മത്സരാർത്ഥികൾ പുറത്തിറങ്ങി കാണിച്ച കോമാളിത്തരം കൊണ്ടാണ്.'

'അതുപോലെ ജനങ്ങൾ തെരഞ്ഞെടുക്കുന്നയാളാണ് വിജയി. അതുകൊണ്ട് തെരഞ്ഞെടുക്കുന്ന വിജയിക്ക് അൽപം സാമൂഹിക ബോധമുണ്ടാകണം', എന്നാണ് അഖിൽ മാരാർ പറഞ്ഞത്. അഖിലിന്റെ പുതിയ വീഡിയോയെ ചിലർ എതിർക്കുകയും മറ്റ് ചിലർ അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ബി​ഗ് ബോസ് സീസൺ ആറ് ഫെബ്രുവരി അവസാനമോ അല്ലെങ്കിൽ മാർച്ച് ആദ്യ വാരമോ സംപ്രേക്ഷണം ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. വൈകാതെ തന്നെ ഷോയുടെ സ്ട്രീമിം​ഗ് വിവരം പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.

More from Filmibeat

Read more about: akhil marar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X