പെെസയുടെ പൊങ്ങച്ചം ലക്ഷ്മി കാണിക്കുന്നുണ്ട്; വീടിനടുത്തുള്ള പെൺകുട്ടിയെ ഞാൻ നോക്കിയപ്പോൾ; അഖിൽ മാരാർ
ബിഗ് ബോസ് ഷോയിലൂടെ വൻ ജനപ്രീതി നേടിയ അഖിൽ മാരാറിന് ഷോയ്ക്ക് ശേഷവും ഈ സ്വീകാര്യത നിലനിൽക്കാനായി. വിവാദ പ്രസ്താവനകളാൽ വലിയ ഹേറ്റേഴ്സ് ഉള്ളപ്പോഴാണ് അഖിൽ മാരാർ ബിഗ് ബോസ് ഷോയിലേക്ക് എത്തുന്നത്. എന്നാൽ പിന്നീട് ഹേറ്റേഴ്സിനെ പോലും ആരാധകരാക്കി മാറ്റാൻ അഖിൽ മാരാർക്ക് കഴിഞ്ഞു. അഖിൽ മാരാർ ബിഗ് ബോസ് വീട്ടിനുള്ളിൽ താരമായപ്പോൾ പുറത്ത് ഇദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും ആരാധകരെ നേടി. ബിഗ് ബോസിന് ശേഷം വലിയ മാറ്റം ഇവരുടെയും ജീവിതത്തിൽ വന്നു.
ഇതേക്കുറിച്ച് സംസാരിക്കുകയാണ് അഖിൽ മാരാറും ലക്ഷ്മിയും. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അടുത്ത കാലത്ത് തനിക്ക് വന്ന മേക്കോവറിനെക്കുറിച്ച് ലക്ഷ്മി സംസാരിച്ചു. എന്നെ മോഡേണാക്കി മാറ്റിയത് അണ്ണനാണ്. മുടി സ്ട്രെയ്റ്റ് ചെയ്യണമെന്ന ഒരു ഡിമാന്റേ എനിക്കുണ്ടായിരുന്നുള്ളൂ. അണ്ണൻ പറഞ്ഞു ചുരുണ്ട മുടി മതിയെന്ന്. എന്നാൽ ചുരുണ്ട മുടിയിൽ എന്തെങ്കിലും ഒന്ന് ചെയ്യാമെന്ന് കരുതി. അതുകൊണ്ടാണ് കളർ ചെയ്തതെന്ന് ലക്ഷ്മി വ്യക്തമാക്കി.

പൈസ വരുന്നതിന്റെ പൊങ്ങച്ചം ഭാര്യക്ക് ഉള്ളതായി തോന്നുന്നുണ്ടെന്ന് അഖിൽ മാരാർ തുറന്ന് പറഞ്ഞു. ഇത്തിരി ജാഡയൊക്കെ കാണിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ സംശയമുണ്ട്. ഫാഷൻ, ഐ ഫോൺ വേണം, തയ്യൽ മെഷീൻ വേണം എന്നൊക്കെ ആവശ്യപ്പെടാറുണ്ട്. ഇൻസ്റ്റഗ്രാമിൽ റീൽസ് കാണും. ഏതെങ്കിലും കാണാൻ കൊള്ളുന്ന പെണ്ണുങ്ങൾ തയ്ക്കുവാണേൽ ഇവൾക്കും തയ്യൽ മെഷീൻ വേണം. ഇനി ഏതെങ്കിലും പെണ്ണുങ്ങൾ ടു പീസിലാണ് നിൽക്കുന്നതെങ്കിൽ അവൾക്കതും വേണം. എനിക്കാണെങ്കിൽ മറ്റൊരാളുടെ ലൈഫ് നോക്കി ജീവിക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ല.
ഞങ്ങളുടെ വീടിനടുത്ത് വണ്ണമുള്ള ഒരു പെണ്ണുണ്ട്. അവളെ ഞാൻ നോക്കിയപ്പോൾ ഇവൾക്കും വണ്ണം വെക്കണം. വണ്ണം വെച്ചോണ്ടിരിക്കുമ്പോഴായിരിക്കും ഞാൻ രണ്ട് മൂന്ന് മെലിഞ്ഞ പെണ്ണുങ്ങളുടെ റീൽസ് കാണുന്നത്. ഒരു വിധം വണ്ണം വെച്ച് കൊണ്ടിരിക്കുകയായിരുന്നെന്ന് ലക്ഷ്മി പറയും. അണ്ണാ, എന്റെ സുഹൃത്തുക്കൾക്കെല്ലാം ഡിപ്രഷൻ ആണ്. അവരെല്ലാം മെലിഞ്ഞു. ഞാൻ ഭയങ്കര ഹാപ്പിയാണ്, അതുകൊണ്ട് വണ്ണം വെച്ച് വരികയാണ്, ഇയാൾ എന്നെ വിഷമിക്കടേയെന്ന് ഒരു ദിവസം തന്നോട് പറഞ്ഞെന്നും അഖിൽ മാരാർ ഓർത്തു.

ഇത് സത്യമാണോയെന്ന് അവതാരക ചോദിച്ചപ്പോൾ അതെയെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. മിനികൂപ്പർ വാങ്ങിയതിനെക്കുറിച്ചും അഖിൽ മാരാർ സംസാരിച്ചു. മംമ്ത മോഹൻദാസിന് മിനി കൂപ്പർ ഉണ്ടല്ലോ, നിങ്ങളെന്താ മിനി കൂപ്പർ എനിക്ക് വാങ്ങിച്ച് തരാത്തതെന്ന് എന്നോട് പറഞ്ഞു. ഒരു മീറ്റിംഗിൽ ഇരുന്നപ്പോൾ മിനി കൂപ്പർ സെക്കന്റ് ഹാൻഡ് ഉണ്ടെങ്കിൽ നോക്കാമെന്ന് ഒരാളോട് പറഞ്ഞു. തനിക്കും ആ വണ്ടി വളരെ ഇഷ്ടമായിരുന്നെന്നും അഖിൽ മാരാർ വ്യക്തമാക്കി.
ലക്ഷ്മിയുടെ അമ്മയുമായി ഉണ്ടായ പ്രശ്നത്തെക്കുറിച്ചും അഖിൽ മാരാർ സംസാരിച്ചു. ആദ്യം അമ്മയും ഞാനും ഭയങ്കര കമ്പനി ആയിരുന്നു. എന്റെ എല്ലാ അഹങ്കാരങ്ങളും അമ്മ സപ്പോർട്ട് ചെയ്തു. ഇത്തിരി വഴക്കാളിയായ മരുമകനെ വേണമെന്നായിരുന്നു. അമ്മ തന്നെ പറഞ്ഞു ലൈൻ അടിക്കാൻ.
ഞാൻ എംഎൽഎയൊക്കെ ആകുമെന്ന് അവർ വിചാരിച്ചു. എന്നെ അവർക്ക് ഇഷ്ടമായിരുന്നു. പിന്നെ നാട്ടുകാരൊക്കെ അവൻ നിങ്ങളുടെ പണം മോഹിച്ചാണ് നടക്കുന്നത്, മകളെ ചതിച്ച് സ്വത്തും അടിച്ചോണ്ട് പോകും. എന്റെയടുത്ത് പൈസയുടെ കണക്ക് പറഞ്ഞാൽ ദേഷ്യം വരും. അന്ന് തൊട്ട് പ്രശ്നമായെന്നും അഖിൽ മാരാർ തുറന്ന് പറഞ്ഞു.


Click it and Unblock the Notifications