ലക്ഷ്മിയുടെ അമ്മ വലിയ കേഡി, അവർക്ക് ചട്ടമ്പിത്തരം കാണിച്ച് നടക്കുന്ന മരുമകനെ വേണമായിരുന്നു; അഖിലിന്റെ പ്രണയകഥ

ലക്ഷ്മി തന്റെ പങ്കാളിയായി വന്ന കഥ ആനീസ് കിച്ചണിൽ അതിഥിയായി എത്തിയപ്പോൾ അഖിൽ മാരാർ വെളിപ്പെടുത്തി. പ്രണയം പൊട്ടിയപ്പോൾ ഇനി രാഷ്ട്രീയപ്രവർത്തനവുമായി സിം​ഗിളായി ജീവിക്കാമെന്ന് കരുതി ഇരിക്കുമ്പോഴാണ് ലക്ഷ്മി ജീവിതത്തിലേക്ക് വരുന്നതെന്നും ​ഗണപതിയാണ് ലക്ഷ്മിയെ തനിക്ക് സമ്മാനിച്ചതെന്നും അഖിൽ മാരാർ പറയുന്നു. ​ഗണപതി അമ്പലത്തിൽ വെച്ചാണ് അണ്ണനെ ആദ്യമായി കാണുന്നത്. ഞങ്ങളുടെ ലവ് സ്റ്റോറി എല്ലാവർക്കും അറിയാം. അവിടെ വെച്ചാണ് ആദ്യമായി ഒന്ന് കണ്ടു.

അപ്പോൾ തന്നെ ഒരു സ്ട്രൈക്ക് അടിച്ചു ലക്ഷ്മി തുടക്കമിട്ടു. അതിന് പിന്നിൽ വലിയൊരു കഥയുണ്ട് അഖിൽ ഏറ്റെടുത്ത് പറഞ്ഞ് തുടങ്ങി. എനിക്ക് ആദ്യം ഒരു പ്രണയമുണ്ടായിരുന്നു. അത് പോയതിനുശേഷം കല്യാണം കഴിക്കണോ അതോ ഫുൾ ടൈം രാഷ്ട്രീയ പ്രവർത്തനവുമായി നടന്നാൽ മതിയോ എന്നൊക്കെ ചിന്തിച്ചു.

Akhil Marar

ആരെയും പേടിക്കാതെ ജീവിക്കണമെങ്കിൽ വിവാഹം കഴിക്കാതിരിക്കണം. ഈ ചിന്തയുമായി നടക്കുന്ന സമയത്ത് ഞാൻ ഒരിക്കൽ ​ഗണപതി അമ്പലത്തിൽ വെച്ച് സുഹൃത്തിനോട് പറഞ്ഞു. ഞാൻ കെട്ടാൻ പോകുന്ന ആളിനെ ​ഗണപതി എനിക്ക് കാണിച്ച് തരുമെന്ന്. ഞാൻ ഒരു ​ഗണപതി ഭക്തനാണ്. നിരന്തരം ആനയെ സ്വപ്നം കാണുമായിരുന്നു. ആന ചവിട്ടി കൊല്ലുന്ന സ്വപ്നം നിരന്തരം കണ്ട് കണ്ടാണ് ഞാൻ ഭയം മൂലം അമ്പലത്തിൽ പോയി തുട​ങ്ങിയത്.

അതിനുശേഷം അത്തരം സ്വപ്നം കാണുന്നതും കുറഞ്ഞു. ഒരു ദിവസം അമ്പലത്തിൽ വെച്ച് ‍ഞാനും ലക്ഷ്മിയും അടുത്തടുത്ത് നിന്ന് പ്രാർത്ഥിക്കുകയായിരുന്നു. അന്ന് ഞാൻ മുടി കഴുത്തൊപ്പം വളർത്തിയിട്ടുണ്ട്. ലക്ഷ്മി ഒരു മാസമായി മുടി വളർത്തിയ ആരെയോ നിരന്തരം സ്വപ്നം കാണുന്നുണ്ട് അഖിൽ പറഞ്ഞു.

ആ കാര്യം ഞാൻ നിരന്തരം ​ഗണപതിയുടെ മുന്നിൽ വന്ന് ചോദിക്കുകയാണ്. എനിക്ക് സ്വപ്നത്തിൽ‌ ആ വ്യക്തിയുടെ പിറക് വശം മാത്രമെ കാണാൻ കഴിയുന്നുള്ളായിരുന്നു. പുള്ളിയുടെ മുഖം കൂടി കാണിച്ച് തരൂവെന്നാണ് ‍ഞാൻ ​ഗണപതിയോട് പ്രാർത്ഥിക്കുമ്പോഴാണ് അണ്ണന്റെ പിൻഭാ​ഗം കാണുന്നത് ലക്ഷ്മി കൂട്ടിച്ചേർത്തു. ലക്ഷ്മി എന്നെ തന്നെ ശ്രദ്ധിക്കുന്നത് കണ്ടപ്പോഴാണ് ഏതാണ് പെൺകുട്ടിയെന്ന് ഞാനും ശ്രദ്ധിക്കാൻ തുടങ്ങിയത്.

പക്ഷെ അന്ന് ഞങ്ങൾ മിണ്ടിയില്ല. പിന്നീട് ലക്ഷ്മിയുടെ അമ്മ അവരുടെ ഒരു കേസുമായി ബന്ധപ്പെട്ട് എന്നെ കാണാൻ വന്നു. അന്ന് ഞാൻ നാട്ടിൽ അൽപം ചട്ടമ്പിയായി നടക്കുകയാണ്. ലക്ഷ്മിയുടെ അമ്മ വക്കീലാണ്. കേസുമായി ബന്ധപ്പെട്ട് സംസാരിക്കാനായി ഒരു ദിവസം ലക്ഷ്മിയുടെ വീട്ടിൽ ചെന്നു. അവിടെ വെച്ച് പരിചയപ്പെട്ടു. ആ പയ്യൻ കൊള്ളാം.

Akhil Marar

അവനെ നമുക്ക് മരുമകനാക്കണം എന്നൊക്കെ ലക്ഷ്മിയുടെ അമ്മ എന്നെ കുറിച്ച് നിരന്തരം പറയുമായിരുന്നു. ഭയങ്കര ദീർഘവീക്ഷണമുള്ള ക്രാന്തദർശിനിയാണ് ലക്ഷ്മിയുടെ അമ്മ. അന്ന് രണ്ടായിരം രൂപ സിസി അടക്കാൻ പോലും എന്റെ കയ്യിൽ ഇല്ലാത്ത സമയമാണ് അഖിൽ പറഞ്ഞു. അന്ന് ​ഗണപതി അമ്പലത്തിൽ പോയി വന്നശേഷവും അമ്മയോട് പറഞ്ഞിരുന്നു സ്വപ്നത്തിൽ കണ്ടതുപോലൊരു അണ്ണനെ കണ്ടൂവെന്ന്.

അണ്ണനെ നേരിട്ട് കണ്ടപ്പോൾ ഞങ്ങളുടെ അപ്പൂപ്പനുമായി അമ്മയ്ക്ക് ചില സാമ്യതകൾ തോന്നി എന്ന് ലക്ഷ്മി പറയുന്നു. ലക്ഷ്മിയുടെ അപ്പൂപ്പൻ പഴയൊരു മാടമ്പിയായിരുന്നു. ലക്ഷ്മിയുടെ അമ്മയെ വളർത്തിയത് അപ്പൂപ്പനാണ്. ‍ഞങ്ങളുടെ രണ്ടുപേരുടെയും സ്വഭാവം ഒന്നാണെന്നാണ് ഇവർ പറയുന്നത്. ലക്ഷ്മിയുടെ അമ്മ ഒരു വലിയ കേടിയാണ്.

അവർക്ക് ചട്ടമ്പിത്തരമൊക്കെ കാണിച്ച് നടക്കുന്ന മരുമകനെ വേണമായിരുന്നു അഖിൽ തമാശയായി പറഞ്ഞു. ഇരുവരും ഇന്ന് മക്കളായ പ്രാർത്ഥനയ്ക്കും പ്രകൃതിക്കും ഒപ്പം സന്തുഷ്ടകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. അഖിലിന്റെ എല്ലാ ആ​ഗ്രഹങ്ങൾക്കും പൂർണ്ണ പിന്തുണ നൽകി ലക്ഷ്മി ഒപ്പമുണ്ട്.

More from Filmibeat

Read more about: akhil marar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X