അവളുടെ അമ്മ വേലയും കൂലിയും ഇല്ലാത്തവന് കെട്ടിച്ച് കൊടുക്കില്ലെന്ന് പറഞ്ഞു, അടിയുണ്ടാക്കി കെട്ടിയതാണെന്ന് അഖിൽ
സംവിധായകന്‍ എന്നതിനേക്കാളും ബിഗ് ബോസ് താരമായിട്ടാണ് അഖില്‍ മാരാര്‍ ശ്രദ്ധേയനാകുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണില്‍ മത്സരിച്ച് വിന്നറായ താരം പിന്നീട് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നു. പല വിഷയങ്ങളിലും അഭിപ്രായം രേഖപ്പെടുത്താറുള്ള അഖില്‍ ഇടയ്ക്ക് വിമര്‍ശനങ്ങളും നേരിടാറുണ്ട്.
എന്നാല്‍ ബിഗ് ബോസിനു ശേഷം തനിക്കുണ്ടായ നേട്ടങ്ങളെ പറ്റി അഖില്‍ മുന്‍പ് തുറന്നു സംസാരിച്ചിരുന്നു. പുതിയ ഫ്‌ലാറ്റിലേക്ക് താമസം മാറുകയും പുതിയൊരു ബിസിനസിന് തുടക്കം കുറിക്കുകയും ഒക്കെ ചെയ്തിരിക്കുകയാണ് താരം. ഇതിനിടെ തന്റെ വിവാഹത്തെക്കുറിച്ച് അഖില്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഭാര്യ ലക്ഷ്മിക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് അവളുടെ അമ്മയുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതനായതിനെ പറ്റിയും ആ ബന്ധം ഇന്ന് പത്താം വിവാഹ വാര്‍ഷികത്തില്‍ എത്തി നില്‍ക്കുന്നതിനെ പറ്റിയും അഖില്‍ പറഞ്ഞത്.
'യാതൊരു വേലയും കൂലിയും ഇല്ലാത്ത ഒരുത്തന് കൊടുക്കാന്‍ പെണ്ണില്ല... ലക്ഷ്മിയുടെ അമ്മ 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ അച്ഛനോട് ഇത് പറഞ്ഞപ്പോള്‍ എന്നാ പിന്നെ ഇവളെ കെട്ടിയിട്ട് തന്നെ ബാക്കി കാര്യം എന്നുറപ്പിച്ചു. അവളുടെ വീട്ടില്‍ പോയി അടി ഉണ്ടാക്കി നിന്ന നില്‍പ്പില്‍ ഞാന്‍ നടത്തിയ എന്റെ കല്യാണം...
12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി കണ്ടപ്പോള്‍ എന്നോടവള്‍ക്ക് ഉണ്ടായിരുന്ന എല്ലാ വികാരവും ഇന്നും അത് പോലെ നിലനില്‍ക്കുന്നു... മനസികമായും ശരീരികമായും ഞങ്ങള്‍ ഇന്നും ഹണിമൂണിലാണ്.
10 ദിവസങ്ങള്‍ പോലെ 10 വര്‍ഷങ്ങള്‍ കടന്ന് പോയിരിക്കുന്നു. ജീവിതത്തില്‍ ഏറ്റവും വലിയ സൗഭാഗ്യം എനിക്ക് എന്റെ കുടുംബമാണ്. എന്റെ ലക്ഷ്മിയും അവള്‍ സമ്മാനിച്ച എന്റെ തങ്കുവും പൊന്നുവും. പുതു വര്‍ഷം എന്നെ സംബന്ധിച്ച് പുതിയ ഒരു ജീവിതം തുടങ്ങിയ ദിവസമാണ്.

എന്റെ വിവാഹം... എന്റെ സിനിമ... എന്റെ ഡ്രൈവിംഗ് ലൈസന്‍സ്... എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പുതു വത്സരാശംസകള്‍ നേരുന്നു' എന്നും പറഞ്ഞാണ് അഖില്‍ മാരാര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേ സമയം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ അഖിലും ഭാര്യയും തായ്‌ലാന്‍ഡിലേക്ക് പോയിരിക്കുകയാണ്. ഇക്കാര്യവും പുതിയൊരു വീഡിയോയിലൂടെ താരം സൂചിപ്പിച്ചു. 'പത്താം വിവാഹ വാര്‍ഷികം തായ്ലാന്‍ഡിലെ കുരങ്ങന്‍ ഒപ്പം വേണമെന്ന് ലക്ഷ്മിയുടെ ആഗ്രഹം സാധിച്ചു കൊടുത്തേക്കാം എന്ന് തീരുമാനിച്ച ഒരു ഭര്‍ത്താവ് യാത്ര തുടങ്ങുകയാണ് പ്രിയപ്പെട്ടവരെ...' എന്നാണ് അഖില്‍ പറഞ്ഞത്.
താന്‍ ഒന്നുമല്ലാതിരുന്ന കാലത്താണ് ലക്ഷ്മിയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നുമാണ് അഖില്‍ മുന്‍പ് പറഞ്ഞിട്ടുള്ളത്. അന്ന് സിനിമയെന്ന മോഹം മാത്രമേ ഉണ്ടായിരുന്നുള്ളു. പറയാന്‍ മാത്രം ജോലിയോ കൂലിയോ ഇല്ലായിരുന്നു. ഇക്കാരണത്താല്‍ ലക്ഷ്മിയുടെ അമ്മ വിവാഹം കഴിപ്പിച്ച് തരില്ലെന്ന് വാശിയായി. ആ വാശി തനിക്കും വന്നതോടെയാണ് ലക്ഷ്മിയെ തന്നെ വിവാഹം കഴിക്കുമെന്ന് തീരുമാനിച്ചതെന്നും അഖില്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications