twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭ്രാന്തനെ പോലെ നടക്കണമെങ്കില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ടാവണം, ഞാനും അങ്ങനെയല്ലേ വന്നത് ജോജുവിനെ കുറിച്ച് അഖിൽ

    |

    കാലങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി നടന്നിരുന്ന താരമായിരുന്നു ജോജു ജോര്‍ജ്. പിന്നീട് നായകനായി അഭിനയിച്ചതോടെയാണ് ജോജുവിലെ നടനെ എല്ലാവരും തിരിച്ചറിയുന്നത്. ഇപ്പോള്‍ പുറത്തിറങ്ങുന്ന ഓരോ സിനിമകൡൂടെയും ഗംഭീര പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. ഒരു താത്വിക അവലോകനം എന്ന സിനിമയുടെ പിന്നണിയില്‍ നിന്നുള്ള ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ അഖില്‍ മാരാര്‍ തന്നെ പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം ജോജുവിന്റെ പ്രകടനത്തെ കുറിച്ച് കൂടി സൂചിപ്പിച്ചിരുന്നു. സംവിധായകന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

    ഷൂട്ട് കണ്ട് നിന്നവര്‍ പോലും കരഞ്ഞു

    'ഷൂട്ട് കണ്ട് നിന്നവര്‍ പോലും കരഞ്ഞു കൊണ്ട് കൈയടിച്ച നിമിഷം. കാരവാനില്‍ അത് വരെ തമാശ പറഞ്ഞിരുന്ന ഒരാള്‍ എത്ര പെട്ടെന്നാണ് ഇങ്ങനെ മാറിയതെന്നും ഒറ്റ ടേക്കില്‍ ആ സീന്‍ എങ്ങനെ തീര്‍ത്തു എന്നും ഞാന്‍ പിന്നീട് ഒരു യാത്രയില്‍ ജോജു ചേട്ടനോട് ചോദിച്ചു. ചേട്ടന്‍ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. എടാ ഒരാള്‍ താടിയും മുടിയും ഒക്കെ വളര്‍ത്തി ഒരു ഭ്രാന്തനെ പോലെ നടക്കണം എങ്കില്‍ അയാള്‍ ജീവിതത്തില്‍ എന്തൊക്കെ അനുഭവിച്ചു കാണണം. ഞാനും ഒരുപാട് അനുഭവിച്ചു വന്നവനല്ലേ.

    കണ്ണടച്ചു തുറന്ന ജോജു ചേട്ടന്റെ കണ്ണ് നിറഞ്ഞു തുളുമ്പി

    ദാ ഒന്ന് കണ്ണടച്ചാല്‍ മതി എനിക്ക് ഒരു നൂറു വിഷമങ്ങള്‍ ഒരേ സമയം ഓര്‍ക്കാന്‍. അത് പറഞ്ഞു കണ്ണടച്ചു തുറന്ന ജോജു ചേട്ടന്റെ കണ്ണ് നിറഞ്ഞു തുളുമ്പി. ശരിയാണ് ചിലര്‍ ജന്മം കൊണ്ട് അഭിനേതാവ് ആകുന്നു.. ചിലരെ പ്രകൃതി അനുഭവങ്ങള്‍ സമ്മാനിച്ചു അഭിനേതാവാക്കി സൃഷ്ടിക്കുന്നു. ജോജു അങ്ങനൊരു മനുഷ്യന്‍ ആണ്. അനുഭവങ്ങളുടെ തീച്ചൂളയില്‍ സ്രഷ്ടാവം ചെയ്യപ്പെട്ട കാപട്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരു ശുദ്ധന്‍ അല്ലെങ്കില്‍ ജോജു ചേട്ടന്റെ തന്നെ ഭാഷയില്‍ പൊട്ടന്‍. Behind and after the scene.. എന്ന് പറഞ്ഞാണ് അഖില്‍ മാരാര്‍ വീഡിയോ പങ്കുവെച്ചത്.

    ആയിനെന്തിനാ ദാസപ്പ താന്‍ കരയണേ എന്ന ചോദ്യത്തിനുള്ള മറുപടി

    അഖിലിന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. ചിലര്‍ ജോജുവിന്റെ പ്രകടനത്തെ വിലയിരുത്തുന്നു. മറ്റ് ചിലര്‍ വിമര്‍ശനവുമായിട്ടും വന്നിരുന്നു. 'ആയിനെന്തിനാ ദാസപ്പ താന്‍ കരയണേ'.. എന്ന ചോദ്യവുമായിട്ടാണ് ഒരു ആരാധിക വന്നത്. അതിനുള്ള മറുപടി അഖില്‍ തന്നെ കൊടുക്കുകയും ചെയ്തു. 'ജന്മമെടുക്കുന്ന കുഞ്ഞിന്റെ കരച്ചില്‍ കണ്ട് ചിരിക്കുന്ന അമ്മയ്ക്ക് പ്രാന്ത് ആണെന്ന് നിഷയ്ക്ക് തോന്നിയാല്‍ എനിക്കും പ്രാന്ത് ആണെന്നും പറയാം. ഒരെഴുത്തുകാരന്‍ പ്രത്യേകിച്ചു തിരക്കഥാകൃത്ത് അയാള്‍ സംവിധായകന്‍ കൂടി ആവുമ്പോള്‍ എഴുതുന്ന രംഗങ്ങള്‍ ആദ്യം ആസ്വദിക്കുന്നത് അയാള്‍ തന്നെയാണ്. തന്റെ കഥാപാത്രത്തിന് ഒരു നടന്‍ പൂര്‍ണ്ണത നല്‍കുമ്പോള്‍ ചിലപ്പോള്‍ കരയും ചിലപ്പോള്‍ പൊട്ടിച്ചിരിക്കും.. അത് കേവലം ആ രംഗം സമ്മാനിക്കുന്ന വൈകാരിക നിമിഷങ്ങള്‍ കണ്ടല്ല മറിച്ചു സൃഷ്ടി സമ്മാനിക്കുന്ന സന്തോഷമാണെന്നും അഖില്‍ പറയുന്നു.

    Recommended Video

    വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat
    ഒരു നടന്‍ മൂല്യമുള്ള നടന്‍ ആകുന്നത് അന്നേരമാണ്

    ഒരു നടനെ എങ്ങനെ രൂപപ്പെടുത്തി എടുക്കണം എന്നുള്ളത് തീര്‍ച്ചയായിട്ടും ഒരു സംവിധായകന്റെ മികവ് തന്നെയാണ്. അത് നേരില്‍ കണ്ട് ബോധ്യമുള്ള ആളാണ്. സംവിധായകന്റെ മനസ്സില്‍ കിടക്കുന്ന ആ ക്യാരക്ടര്‍ സിനിമയിലേക്ക് കൊണ്ടു വരുമ്പോള്‍ മാത്രമാണ് തികച്ചും ഒരു നടന്‍ മൂല്യമുള്ള നടന്‍ ആകുന്നത്. അതില്‍ ജോജു ജോര്‍ജും അഖില്‍ മാരാര്‍ സാര്‍ സിനിമയുടെ വിജയം കൊണ്ട് തന്നെ മനസ്സിലാക്കി തന്നു. ഇനിയും ഉള്ളില്‍ കിടക്കുന്ന നല്ല കഥകള്‍ മലയാള സിനിമ പ്രേക്ഷകര്‍ കാണാന്‍ കൊതിക്കുന്നു. ഐ ആം പ്രൗഡ് ഓഫ് യൂ.. എന്നാണ് മറ്റൊരു ആരാധകന്‍ എഴുതിയിരിക്കുന്നത്.

    ലൊക്കേഷൻ വീഡിയോ കാണാം

    English summary
    Akhil Marar Opens Up About Joju George's Perfomance And Working Experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X