'മമ്മൂട്ടിക്ക് അതുപോലൊരു അധിക്ഷേപം ജീവിതത്തിൽ വേറെയില്ല, പിഷാരടിക്ക് വോട്ട് കൊടുക്കേണ്ടത് എന്ത് കണ്ടിട്ട്'

നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ മത്സരിക്കുകയാണ് അഖിൽ മാരാർ. എൻഡിഎ മുന്നണിയിൽ നിന്ന് കൊണ്ടാണ് അഖിൽ മാരാർ മത്സരിക്കുന്നത്. സിനിമാ, ടെലിവിഷൻ താരമായത് കൊണ്ട് മാത്രം കേരളത്തിൽ ഇലക്ഷനിൽ ജയിക്കാനാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ അഖിൽ മാരാർ. സെെന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

സൂപ്പർസ്റ്റാറായത് കൊണ്ടല്ല സുരേഷ് ​ഗോപി ഇലക്ഷനിൽ ജയിച്ചത്. സൂപ്പർസ്റ്റാറായ സുരേഷ് ​ഗോപി നല്ല മനുഷ്യനാണെന്നും അദ്ദേഹം പണ്ട് ഒരുപാട് മനുഷ്യരെ സഹായിച്ചിട്ടുള്ള ആളാണെന്നുമുള്ള ജനത്തിന്റെ തിരിച്ചറിവ് കൊണ്ടാണ് അദ്ദേഹം ജയിച്ചത്. ഒരുപക്ഷെ മമ്മൂട്ടിയോ മോഹൻലാലോ മത്സരിച്ചാൽ പോലും കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിലോ ലോക്സഭാ തെരഞ്ഞെ‌ടുപ്പിലോ ജയിക്കില്ല. കാരണം കേരളത്തിലെ ജനങ്ങൾ സ്റ്റാർ വാല്യു നോക്കിയല്ല വോട്ട് ചെയ്യുന്നത്.

Akhil Marar  Ramesh Pisharody

മമ്മൂട്ടിയെന്ന മഹാനടൻ സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറിയോട് നിങ്ങൾ എന്തിനാണ് എന്റെ കൂടെ എപ്പോഴും നടക്കുന്നതെന്ന് ചോദിച്ചതോടെ ഇത്രയേറെ ആക്ഷേപം കേട്ട അനുഭവം ഒരുപക്ഷെ മമ്മൂക്കയുടെ ജീവിതത്തിൽ ആദ്യമായിരിക്കും. എപ്പോൾ നിങ്ങൾ നിങ്ങളുടെ രാഷ്ട്രീയം പറയുന്നോ അന്ന് അവസാനിക്കും നിങ്ങളുടെ സെലിബ്രിറ്റി സ്റ്റാറ്റസും സ്റ്റാർഡവും.

ഇതൊന്നും വോട്ടായി മാറില്ല. ആകെ കിട്ടുന്ന ​ഗുണം മത്സരിക്കാൻ കിട്ടുന്ന 20 ദിവസം നാല് പേരുടെ മുന്നിൽ ഫി​ഗർ കാണിക്കാം. ഏത് സ്റ്റാറായാലും അത്രയേയുള്ളൂ. സീരിയൽ, സിനിമാ താരം, ബി​ഗ് ബോസ് താരം, എന്നാൽ ഇവനൊരു വോട്ട് കൊടുക്കാമെന്ന് കേരളത്തിലെ ഒരാളും ചിന്തിക്കില്ല. അത്രയേറെ സാധാരണക്കാരോട് സംസാരിച്ചയാളാണ് ഞാൻ. രമേശ് പിഷാരടി മത്സരിക്കുമ്പോൾ എന്ത് കണ്ടിട്ടാണ് വോട്ട് കൊടുക്കേണ്ടത്.

കോമ‍ഡി പറയാൻ വേണ്ടിയാണോ രാഷ്ട്രീയം. അല്ല. അയാളുടെ നിലപാടുകൾ നോക്കും. പൊളിറ്റിക്കൽ സ്റ്റാൻഡുകൾ നോക്കും. കേരളത്തിലെ ജനങ്ങൾക്കിടയിൽ അയാൾ നടത്തിയ പ്രവർത്തനങ്ങൾ നോക്കും. പക്ഷെ കോൺ​ഗ്രസ് പാർട്ടിക്ക് അയാൾ പ്രിയപ്പെട്ടവനായത് കൊണ്ട് അയാൾക്ക് ഒരു സീറ്റ് കിട്ടി. കോൺ​ഗ്രസിന് അയാളെ കൊണ്ട് ​ഗുണമുണ്ടായിട്ടുണ്ട്. കോൺ​ഗ്രസിന്റെ മുൻ വേദികളിൽ അയാൾ പോയിട്ടുണ്ട്. ധർമ്മജൻ ബോൾ​ഗാട്ടി ഒരുപാട് നമ്മളെ ചിരിപ്പിച്ച നടനല്ലേ. എന്താണ് ധർമ്മജന് വോട്ട് കൊടുക്കാതിരുന്നത്.

ഞാൻ മത്സരിക്കുന്ന മുന്നണി കേരളത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന മുന്നണിയാണ്. അധികാരം മോ​ഹിച്ചിട്ടല്ല ഞാൻ മത്സരിക്കുന്നത്. എന്റേതായ സ്പേസ് ക്രിയേറ്റ് ചെയ്യുന്നു. ആ സ്പേസിൽ നിന്ന് നാടിന് വേണ്ടി കൂടുതൽ ചെയ്യാനാണ് താൻ ശ്രമിക്കുന്നതെന്നും അഖിൽ മാരാർ പറഞ്ഞു.

Read more about: akhil marar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X