ലാല്‍ സാറിനെ കണ്ടതും ആകെ മാറി! സ്‌നേഹവീട് സെറ്റില്‍ സംഭവിച്ചത്! തുറന്നുപറച്ചിലുമായി അഖില്‍ സത്യന്‍
സത്യന്‍ അന്തിക്കാടിന്റെ മകനായ അഖില്‍ സത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. പാച്ചുവും അത്ഭുത വിളക്കും, ഹൃദയപൂര്‍വ്വം, സര്‍വ്വം മായ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് അഖിലാണ്. എഴുത്ത് മുതല്‍ എല്ലാ കാര്യങ്ങളിലും അച്ഛന്റെ സഹായം തേടാറുണ്ട് അഖില്‍. തന്റെ സിനിമാജീവിതത്തെക്കുറിച്ചും, അച്ഛന്റെ സപ്പോര്‍ട്ടിനെക്കുറിച്ചും പറഞ്ഞുള്ള അഖില്‍ സത്യന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ക ഫെസ്റ്റിവലില്‍ പങ്കെടുത്തപ്പോഴായിരുന്നു അഖില്‍ മനസുതുറന്നത്.
ഇടയ്ക്ക് ഞാന്‍ ഡിപ്രഷനിലായിരുന്നു. അപ്പോള്‍ അച്ഛനാണ് പറഞ്ഞത് ഒരു സിനിമയില്‍ കൂടി വര്‍ക്ക് ചെയ്യാന്‍. ഇനി സിനിമ ചെയ്യുന്നത് എനിക്ക് ചിന്തിക്കാന്‍ കൂടി വയ്യ. അത്രയും ഡിപ്രഷനിലായിരുന്നു. അതിന്റെ പീക്ക് ഇല്യൂഷനാണ്. ആളുകള്‍ എന്ത് കൊണ്ട് ആത്മഹത്യ ചെയ്യുന്നു എന്നെനിക്ക് മനസിലായി. പേടി കാരണമാണ് ഞാന്‍ ആത്മഹത്യ ചെയ്യാതിരുന്നത്. ഡോക്ടറെ കാണുകയും, മെഡിസിന്‍ കഴിക്കുന്നതുമൊക്കെ എത്രത്തോളം ഗുണകരമാണെന്ന് മനസിലാക്കിയത്.

ഒരു പടത്തില്‍ കൂടി വര്‍ക്ക് ചെയ്യൂ, പിന്നെ നീ എന്ത് വേണമെങ്കിലും ചെയ്‌തോ എന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ നോക്കുമ്പോള്‍ എന്നെ റീകോള്‍ ചെയ്തത് അച്ഛനാണ്. അതാണ് സ്‌നേഹവീട് എന്ന സിനിമ. മോഹന്‍ലാലും, അച്ഛനും, രണ്ട് സുഹൃത്തുക്കള്‍ വര്‍ക്ക് ചെയ്യുന്ന കെമിസ്ട്രി അപ്പോഴാണ് ഞാന്‍ കാണുന്നത്. ഇപ്പോള്‍ നിവിനുമായി എനിക്ക് കിട്ടുന്ന കംഫര്‍ട്ട് ഞാന്‍ ആദ്യം കാണുന്നത് അവരിലാണ്. ഞങ്ങള്‍ വീട്ടില്‍ കാണുന്ന അച്ഛനേയല്ല ലാല്‍ സാറിന്റെ കൂടെ. ലാലൂ വാ എന്ന് പറഞ്ഞ് കുട്ടിക്കളി കളിക്കുന്ന അച്ഛനാണ്. അത്രയും സൗഹൃദത്തിലാണ് അവര്‍ സിനിമയുണ്ടാക്കുന്നത്. സിനിമ ഒരു കാരണം മാത്രമാണ്. കൂടെയിരിക്കാനുള്ള കാരണം മാത്രമായി മാറുകയാണ് അച്ഛനും ലാല്‍ സാറും ഒന്നിക്കുമ്പോള്‍.
ഇപ്പോള്‍ ഞാനും നിവിനും നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് സിനിമ എടുത്തത് ഓര്‍മ്മയില്ല. സീന്‍സ് എടുത്തതൊക്കെ ചിലതേ ഓര്‍ക്കുന്നുള്ളൂ. ചിരികളും, സന്തോഷങ്ങളും മാത്രമേ ഓര്‍മ്മയുള്ളൂ. അച്ഛന് സ്പീഡ് വേണം. ടെക്‌നോളജിയെ അധികം ആശ്രയിക്കില്ല. സ്‌പോര്‍ട്ട് എഡിറ്റില്ല. പേനയും പേപ്പറുമാണ്. അതേപോലെയാണ് ഞാനും ഇപ്പോള്‍. എഡിറ്ററിയാതെ ഈ പണിക്ക് ഇറങ്ങരുതെന്ന് പഠിപ്പിച്ചത് അച്ഛനാണ്. അച്ഛന്‍ ലാപ്പില്‍ എഡിറ്റ് ചെയ്യില്ല. മനസിലാണ് എഡിറ്റിംഗ്. എഡിറ്റര്‍ ഡയറക്ടറാണ് സത്യന്‍ അന്തിക്കാട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അങ്ങനെയൊരു കഴിവുള്ള ആളായി എനിക്ക് തോന്നിയിരുന്നില്ല.


Click it and Unblock the Notifications











