അതിനായി എനിക്കൊരാൾ വേണ്ട, വിവാഹം ചെയ്യാത്തതിന് കാരണം; മനസ് തുറന്ന് നടി അഖില ശശിധരൻ
രണ്ട് സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ളൂയെങ്കിലും നടി അഖില ശശിധരനെ പ്രേക്ഷകർ മറന്നിട്ടില്ല. സിനിമയ്ക്ക് മുമ്പ് ആങ്കറെന്ന നിലയിൽ നേടിയ ജനപ്രീതിയും ഇതിൽ വലിയൊരു ഘടകമാണ്. കാര്യസ്ഥൻ, തേജാ ഭായ് ആന്റ് ഫാമിലി എന്നീ രണ്ട് സിനിമകളിലാണ് അഖില നായികയായെത്തിയത്. രണ്ട് സിനിമകളും സൂപ്പർഹിറ്റ്. കാര്യസ്ഥനിൽ നായകൻ ദിലീപ്. തേജാ ഭായ് ആന്റ് ഫാമിലിയിൽ പൃഥ്വിരാജും. രണ്ട് പേരും മലയാളത്തിലെ മുൻനിര താരങ്ങൾ. അഖില മലയാളത്തിൽ അറിയപ്പെടുന്ന നടിയായി മാറുമെന്ന് അന്ന് ഏവരും കരുതി.
അത്രയും നല്ല തുടക്കമാണ് അഖിലയ്ക്ക് ലഭിച്ചത്. എന്നാൽ പിന്നീട് അഖിലയെ സിനിമകളിൽ കണ്ടതേയില്ല. എന്താണ് അഖിലയ്ക്ക് പറ്റിയത്, അഖില എവിടെ എന്നിങ്ങനെ ചോദ്യങ്ങൾ വന്നു. എന്നാൽ കലാരംഗത്ത് നിന്നും പൂർണമായി മാറി നിന്നതല്ല അഖില. ഡാൻസ് വേദികളിൽ സജീവമായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അഖില. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് അഖില മനസ് തുറന്നത്.

സിനിമകൾ എന്തുകൊണ്ട് ചെയ്തില്ല എന്നതിന് പല കാരണങ്ങളുണ്ട്. നമ്മൾക്കുള്ള താൽപര്യവും കംഫർട്ടുമെല്ലാം. സിനിമയെന്നത് ഒരുപാട് ഫാക്ടേർസ് ഒത്ത് വന്നിട്ട് സംഭവിക്കുന്ന കാര്യമാണ് സിനിമ. സിനിമ കഴിഞ്ഞിട്ടും ഞാൻ ആക്ടീവായിരുന്നു. ഒരുപാട് ഷോകൾ ചെയ്തിരുന്നു. പക്ഷെ പിന്നീട് വന്ന വാർത്തകൾ കാരണം ആളുകളുടെ മനസിൽ അങ്ങനെയൊരു പിക്ചർ വന്നു എന്ന് തോന്നുന്നു. കാര്യസ്ഥനും തേജാഭായി ആന്റ് ഫാമിലി കഴിഞ്ഞ് ഈ കുട്ടിയെ കണ്ടില്ലെന്ന ചിത്രം വന്നെന്ന് തോന്നുന്നു. പിന്നെ അഞ്ചര വർഷം മുംബെെയിലായിരുന്നു.
കലാപരമായ എന്റെ ജീവിതം തുടർന്ന് കൊണ്ടേ ഇരുന്നിട്ടുണ്ടെന്നും അഖില ശശിധരൻ വ്യക്തമാക്കി.മുംബെെയിൽ വെച്ച് കഥക് പഠിച്ചു. സ്റ്റേജിൽ പെർഫോം ചെയ്യണമെന്ന് ഗുരു പറഞ്ഞു. ഒരുപാട് പെർഫോം ചെയ്തു. ഇപ്പോഴും അത് തുടരുന്നുണ്ടെന്ന് അഖില വ്യക്തമാക്കി.

വിവാഹം കഴിക്കാത്തതിനെക്കുറിച്ചും അഖില സംസാരിക്കുന്നുണ്ട്. കല്യാണം കഴിച്ചിട്ടില്ല, അത് ഒത്ത് വന്നിട്ടുണ്ടാകില്ല. അതുകൊണ്ടാണല്ലോ കല്യാണം കഴിക്കാതിരിക്കുന്നത്. വിവാഹം നിർബന്ധമുണ്ടോ എന്ന് ചോദിച്ചാൽ അതുമില്ല. എനിക്ക് പൂർണത നൽകാൻ ഒരാൾ വേണമെന്ന് തോന്നുന്നില്ല. എന്തെങ്കിലും ശൂന്യത നികത്താൻ വേണ്ടിയാണോ എന്ന് ചോദിച്ചാൽ എനിക്കങ്ങനെയൊരു ഫീലിംഗ് ഇല്ല. എന്നാൽ ജീവിതത്തിലേക്ക് അർത്ഥവത്തായ ഒന്നായി മാറുമെങ്കിൽ വിവാഹം ചെയ്യുമെന്നും അഖില ശശിധരൻ വ്യക്തമാക്കി. 33 കാരിയാണ് അഖില.
മലയാളത്തിൽ ഒരു സിനിമ കണ്ടിട്ട് കുറേക്കാലമായെന്നും അഖില പറയുന്നുണ്ട്.
എത്ര ക്ലാരിറ്റി തന്നാലും ഞാൻ എവിടെ പോയെന്നത് പിന്നെയും ആളുകൾ ചോദിക്കുന്നതും എഴുതിയിടുന്നതുമായ കാര്യങ്ങളാണെന്ന് തോന്നുന്നു. ഈയടുത്ത് ഒരു ഇന്റർവ്യൂവിൽ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെങ്കിലും പിന്നെയും ഇന്ന സ്ഥലത്താണെന്ന് പറഞ്ഞ് കമന്റുകളെഴുതും. അതിന്റെ താഴെ ചർച്ച നടക്കും. അതൊന്നും നിയന്ത്രിക്കാൻ പറ്റുന്ന കാര്യങ്ങല്ല. ചിലർ കൗതുകത്തിന് ചെയ്യുന്നതായിരിക്കും. വിവിധ തരത്തിലുള്ള അഭിപ്രായങ്ങളുമുണ്ടാകും.
എല്ലാത്തിനും പ്രതികരിക്കാൻ പറ്റില്ലെന്നും അഖില ചൂണ്ടിക്കാട്ടി. പ്രിയ നടിയെ വീണ്ടും സിനിമകളിൽ കാണണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലും അഖില സജീവമല്ല. ഇടയ്ക്ക് മാത്രമേ പോസ്റ്റുകൾ പങ്കുവെക്കാറുള്ളൂ. സ്വയം മാർക്കറ്റ് ചെയ്യാൻ താൽപര്യമില്ലെന്നാണ് അഖില പറയുന്നത്. ഇന്നും ആരാധകരുടെ സ്നേഹം ലഭിക്കുന്നതിന്റെ സന്തോഷം അഖില ശശിധരനുണ്ട്. സിനിമാ ലോകത്ത് നിന്നും വിട വാങ്ങിയതല്ലെന്ന് അഖില നേരത്തെയും പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











