എല്ലാമറിഞ്ഞ ഭാര്യ വീട് വിട്ട് പോയി, പ്രിയങ്കയുമായുണ്ടായ ബന്ധം; അക്ഷയ് കുമാറിനെക്കുറിച്ച് തുറന്ന് പറച്ചിൽ
നടി പ്രിയങ്ക ചോപ്രയെക്കുറിച്ചുള്ള ഗോസിപ്പുകൾ ഒരു കാലത്ത് ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു. കരിയറിലെ തുടക്ക കാലം മുതൽ ബി ടൗണിലെ സൂപ്പർതാരങ്ങൾക്കൊപ്പം പ്രിയങ്കയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ വന്നു. ബോളിവുഡിലെ താരപത്നിമാരുടെ ഗ്യാങ് വെറുത്ത നടിമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനും സുഹൃത്ത് കരൺ ജോഹറും ചേർന്നാണ് പ്രിയങ്കയുടെ അവസരങ്ങൾ ഇല്ലാതാക്കിയതെന്നും ഇത് കൊണ്ടാണ് നടി ഹോളിവുഡിലേക്ക് കടന്നതെന്നും ഇന്നും സംസാരമുണ്ട്.
ഷാരൂഖിനൊപ്പം പ്രിയങ്ക അഭിനയിച്ചിട്ട് വർഷങ്ങളായി. ബോളിവുഡുമായി വർഷങ്ങളായി പ്രിയങ്കയ്ക്ക് അടുത്ത ബന്ധമില്ല. ഷാരൂഖ് ഖാന് മുമ്പ് നടൻ അക്ഷയ് കുമാറിനെയും പ്രിയങ്ക ചോപ്രയെയും കുറിച്ച് ചില ഗോസിപ്പുകൾ വന്നിരുന്നു. കരിയറിലെ തുചക്ക കാലത്താണ് പ്രിയങ്ക ചോപ്ര അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുന്നത്. ഇവരുടെ അടുപ്പം അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിൽ ഖന്ന അറിഞ്ഞെന്നും നടി വിവാഹ ബന്ധം ഉപേക്ഷിക്കാൻ പോലും ഒരുങ്ങിയെന്നും അന്ന് അടക്കം പറച്ചിലുകളുണ്ടായി.

വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായതോടെ പ്രിയങ്ക ചോപ്രയ്ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് അക്ഷയ് കുമാർ ഭാര്യക്ക് വാക്ക് കൊടുത്തു. അന്ന് നടനെയും പ്രിയങ്കയെയും പ്രധാന കഥാപാത്രങ്ങളാക്കി ചെയ്യാനിരുന്ന ബർസാത്ത് എന്ന സിനിമയിൽ നിന്നും അക്ഷയ് കുമാർ പിന്മാറുകയും ചെയ്തു. ഇതേക്കുറിച്ച് ബർസാത്തിന്റെ സംവിധായകൻ സുനീൽ ദർശൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അക്ഷയ് കുമാറായിരുന്നു സിനിമയിലെ നായകൻ. ഷൂട്ടിംഗ് തുടങ്ങിയപ്പോഴേക്കും വീട്ടിൽ ഭാര്യയുമായി ചില പ്രശ്നങ്ങളുണ്ടായി. അക്ഷയ് സിനിമയിൽ നിന്ന് പിന്മാറിയതോടെ നടൻ സണ്ണി ഡിയോൾ ചിത്രത്തിൽ നായകനായെത്തിയെന്നും സംവിധായകൻ തുറന്ന് പറഞ്ഞു. അക്ഷയ് കുമാർ സിനിമയിൽ നിന്ന് പിന്മാറിയതിന് കാരണം എന്തെന്നും ഇദ്ദേഹം തുറന്ന് പറഞ്ഞു. അക്ഷയ് കുമാർ ചില അബദ്ധങ്ങൾ ചെയ്തു.

നടനെക്കുറിച്ചും പ്രിയങ്ക ചോപ്രയെക്കുറിച്ചും ചില ഗോസിപ്പുകൾ വന്നു. ട്വിങ്കിൾ വീട് വിട്ട് പോയി. ഒരു നടനാകുമ്പോൾ ഉത്തരവാദിത്വം കാണിക്കണം. നിങ്ങളുടെ ഭാര്യ നടിയാണെങ്കിൽ ഇൻഡസ്ട്രിയിലെ എല്ലാ കാര്യങ്ങളും അവർക്കറിയാം. ട്വിങ്കിൾ എല്ലാ വലിയ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുമുണ്ട്. അവൾക്കെല്ലാം അറിയാം. എന്നാൽ ഇക്കാര്യത്തിൽ പ്രിയങ്ക ചോപ്രയ്ക്ക് ഉത്തരവാദിത്തമില്ലെന്നും സുനീൽ ദർശൻ തുറന്ന് പറഞ്ഞു.
ഇക്കാര്യത്തിൽ പ്രിയങ്കയെ കുറ്റപ്പെടുത്തുന്നില്ല. നടി നടിയുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള കാര്യങ്ങളാണ് ചെയ്തതെന്നാണ് സംവിധായകൻ പറഞ്ഞത്. അക്ഷയ് കുമാരും പ്രിയങ്ക ചോപ്രയും ഒരുമിച്ച് അഭിനയിച്ചിട്ട് വർഷങ്ങളായി. അക്ഷയ് കുമാറുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗം വിട്ട ട്വിങ്കിൾ ഖന്ന കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കുകയായിരുന്നു.
ഇന്ന് എഴുത്തുകാരിയുമാണ് ട്വിങ്കിൾ ഖന്ന. ഗോസിപ്പുകൾ വേട്ടയാടിയ പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്ക് കടന്ന ശേഷം തന്റെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം കൊടുത്തു. പോപ് ഗായകൻ നിക് ജോനാസിനെയാണ് പ്രിയങ്ക വിവാഹം ചെയ്തത്. 2018 ലായിരുന്നു വിവാഹം. ഇരുവർക്കും ഇന്നൊരു മകളുമുണ്ട്.


Click it and Unblock the Notifications











