​​​ക്യാമറയ്ക്ക് മുന്നിൽ ​ഗോപികയുടെ പെരുമാറ്റം, നായികയായ അവർക്കങ്ങനെ പറയേണ്ടതില്ലായിരുന്നു: അളകപ്പൻ

മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്ന മുഖമാണ് നടി ​ഗോപികയുടേത്. വർഷങ്ങളായി അഭിനയ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണെങ്കിലും ​ഗോപികയെ പ്രേക്ഷകർ മറന്നിട്ടില്ല. അത്രത്തോളം ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങൾ ​ഗോപികയ്ക്ക് മലയാളത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. സൂപ്പർഹിറ്റുകൾ ഒന്നിന് പിറകെ ഒന്നായി ​ഗോപികയെ തേടി വന്നു. മലയാളത്തിലേത് പോലെ തമിഴിലും ​ഗോപിക തിളങ്ങി. നടിയുടെ കരിയറിൽ ഏവരും എടുത്ത് പറയുന്ന സിനിമകളിലൊന്നാണ് 2005 ൽ പുറത്തിറങ്ങിയ ചാന്തുപൊട്ട്. ദിലീപ് നായകനായ ചിത്രത്തിൽ മാലതി എന്ന കഥാപാത്രമായി ​ഗോപിക തിളങ്ങി.

​ഗോപികയെക്കുറിച്ച് സംസാരിക്കുകയാണ് ചാന്തുപാെട്ടിന്റെ സിനിമാട്ടോ​ഗ്രാഫറായ അളകപ്പൻ. സഫാരി ചാനലിൽ ചാന്തുപൊട്ടിലെ ഓർമകൾ പങ്കുവെക്കവെയാണ്
ഇദ്ദേഹം ​ഗോപികയെക്കുറിച്ച് പരാമർശിച്ചത്. ഗോപിക അതിന് മുമ്പ് ഓട്ടോ​ഗ്രാഫ് എന്ന സിനിമയിൽ അഭിനയിച്ച് ഫെയിമിലിരിക്കുന്ന സമയമാണ്. ​ഗോപികയുടെ കോസ്റ്റ്യൂമുകളെല്ലാം പ്രത്യേകമായിരിക്കാൻ ഞാൻ ലാൽ ജോസിനെ ഏൽപ്പിച്ചു. ഓരോ സീനെടുക്കുമ്പോഴും​ ​ഗോപികയ്ക്ക് പ്രാധാന്യം കൊടുത്തു. ഈ പടം റിലീസായതോടെ ​ഗോപികയ്ക്ക് ഭയങ്കര പേരായി.

Chanthupottu

പെർഫോമൻസ് ബ്യൂട്ടിഫുളായിരുന്നു. വളരെ ആത്മാർത്ഥമായാണ് വർക്ക് ചെയ്തത്. ക്യാമറയുടെ മുന്നിലെ പെരുമാറ്റം കാണുമ്പോഴേ അവർ എത്ര മാത്രം ഇൻവോൾവ് ആണെന്ന് അറിയാം. എന്നെ സംബന്ധിച്ച് ക്യാമറയ്ക്ക് മുന്നിൽ അമ്പലത്തിലേയെ പള്ളിയിലെയോ ചർച്ചിലെയോ പൊലെയായിരിക്കണം. അതെന്റെ വിശുദ്ധ സ്ഥലമാണ്. ക്യാമറയ്ക്ക് മുന്നിൽ വന്ന് ​ഗോഷ്ഠികൾ കാണിക്കുമ്പോഴും അപ്പോൾ വന്ന് മേക്കപ്പ് ചെയ്യുമ്പോഴും പഴയ സിസ്റ്റത്തിൽ നിന്ന് വന്ന സിനിമോട്ടോ​ഗ്രാഫർമാർക്ക് ഇറിറ്റേറ്റ് ആകും. പലതും നമ്മൾ പറയത്തില്ല. ക്യാമറയ്ക്ക് ബഹുമാനം കൊടുക്കാതെ കളിപ്പാട്ടം പോലെ കാണൽ. ഡിജിറ്റൽ വന്ന ശേഷം കുറച്ച് കൂടിപ്പോയി.

പഴയ ആക്ടേർസ് ക്യാമറയ്ക്ക് മുന്നിൽ തൊഴുതിട്ട് ഷോട്ട് എടുക്കുന്ന രീതിയുണ്ടായിരുന്നു. ​ഗോപിക ക്യാമറയ്ക്ക് മുന്നിൽ ഭയങ്കര ബഹുമാനം കൊടുക്കും. ഞങ്ങളും തിരിച്ച് അവർക്കത് കൊടുത്തു. ഈ പടം ഹിറ്റായപ്പോൾ ഹിന്ദുവിൽ ​ഗോപികയെ പറ്റി വലിയൊരു ആർട്ടിക്കിൾ വന്നു. ഈ സിനിമയിൽ നിങ്ങളെ കാണാൻ നല്ല ഭം​ഗിയുണ്ട്, ഓട്ടോ​ഗ്രാഫിൽ നിന്നു ഭയങ്കര ചേഞ്ച് ഉണ്ടായിരുന്നു. എങ്ങനെയാണതെന്ന് ​ഗോപികയോട് ചോദിച്ചു.

Actress Gopika
Photo Credit: Youtube / Saina, Safari

അളകപ്പൻ സാറോട് ചോദിക്ക് എന്നാണ് ​ഗോപിക മറുപടി നൽകിയത്. എനിക്കത് ഭയങ്കര ക്രെഡിറ്റായി. നായികയായ ആൾക്ക് അങ്ങനെ പറയേണ്ട ആവശ്യമില്ല. ഹിന്ദു ന്യൂസ് പേപ്പറിൽ നിന്ന് എന്നെ വിളിച്ചു. ​ഗോപിക ഇങ്ങനെ പറഞ്ഞു, മറുപടിയെന്താണെന്ന് ചോദിച്ചു. ക്യാമറയ്ക്ക് മുന്നിൽ പെർഫോമൻസാണ് ​ഗോപികയെ ബ്യൂട്ടിഫുളാക്കിയതെന്ന് താൻ മറുപടി നൽകിയെന്നും അളകപ്പൻ ഓർത്തു.

ഗേളി ആന്റോ എന്നാണ് ​ഗോപികയുടെ യഥാർത്ഥ പേര്. സിനിമയിലേക്ക് വന്നപ്പോൾ സ്വീകരിച്ച പേരാണ് ​ഗോപിക. മോഡലായി കരിയർ തുടങ്ങിയ ​ഗോപിക തുളസീദാസിന്റെ പ്രണയമണിത്തൂവൽ എന്ന സിനിമയിലൂടെയാണ് നായികയായി തുടക്കം കുറിക്കുന്നത്. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും രണ്ടാമത് ചെയ്ത ഫോർ ദ പീപ്പിൾ വൻ ഹിറ്റായി. പിന്നീട് ചെയ്ത തമിഴ് ചിത്രം ഓട്ടോ​ഗ്രാഫും മികച്ച വിജയം നേടി.

പിന്നീടിങ്ങോട്ട് തമിഴിലെയും മലയാളത്തിലെയും തിരക്കുള്ള നടിയായി ​ഗോപിക മാറി. വിവാഹ ശേഷം കരിയറിൽ നിന്ന് മാറിയ ​ഗോപിക ഇടയ്ക്ക് വിദേശത്ത് നിന്നും വന്ന് സിനിമകൾ ചെയ്തിരുന്നു. 2013 ൽ പുറത്തിറങ്ങിയ ഭാര്യ അത്ര പോര ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. 2008 ലായിരുന്നു ​ഗോപികയുടെ വിവാ​ഹം. ഭർത്താവിനും മക്കൾക്കുമൊപ്പം ഓസ്ട്രേലിയയിൽ സെറ്റിൽഡ് ആണ് ​ഗോപിക.

More from Filmibeat

Read more about: gopika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X