ദിലീപ് സെറ്റിലെത്തുക ഉച്ചയ്ക്ക്, ലാൽ ജോസുമായി വഴക്കായി; ചാന്തുപൊട്ടിനെക്കുറിച്ച് അളകപ്പൻ

2008 ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രമാണ് ചാന്തുപൊട്ട്. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം ആ വർഷത്തെ ശ്രദ്ധേയ സിനിമകളിൽ ഒന്നായിരുന്നു. ദിലീപ്, ​ഗോപിക, ഇന്ദ്രജിത്ത്, ഭാവന, ബിജു മേനോൻ തുടങ്ങി വലിയ താര നിര അണിനിരന്ന സിനിമയാണ് ചാന്തുപൊട്ട്. ദിലീപിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ചാന്തുപൊട്ടിലെ രാധാകൃഷ്ണൻ. സ്ത്രെെണതയുള്ള രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ ദിലീപ് അവതരിപ്പിച്ചു. കരിയറിലെ തിരക്കേറിയ സമയത്ത് ദിലീപ് ചെയ്ത സിനിമയാണിത്. ചിത്രത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സിനിമോ‌ട്ടോ​ഗ്രാഫർ അളകപ്പൻ.

ദിലീപ് ചിലപ്പോൾ സെറ്റിൽ വെെകിയാണ് എത്തിയിരുന്നതെന്ന് ഇദ്ദേഹം പറയുന്നു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അളകപ്പൻ. ദിലീപും ലാലും ഫെെറ്റൊക്കെ ഉണ്ടായിട്ടുണ്ട്. ലേറ്റായി വരുന്നത് കൊണ്ട്. മനപ്പൂർവം ചെയ്തതണെന്ന് പറയാൻ പറ്റില്ല. പുള്ളി ഓവർ പാക്ക്ഡ് ആണ്. കുറേ പേർ കഥ പറയാൻ വരുന്നു. ആരെയും അവ​ഗണിക്കാൻ പറ്റില്ല. അവിടെ നിന്ന് ഇറങ്ങി ഇവിടെ വരുമ്പോൾ തന്നെ ഉച്ചയാകും. ഉച്ച സമയത്ത് ഷൂട്ട് ചെയ്യുന്നതിനാൽ ഒരാളുടെ കണ്ണ് കാണില്ല. മുഖവും കാണില്ല. ഷാഡോ ആയിരിക്കും. ലാൽ ജോസും ഇറിറ്റേറ്റഡ് ആയി. പക്ഷെ ദിലീപ് വെെകി വന്നാലും സോപ്പിട്ട് പ്രശ്നം പരിഹരിക്കും.

Chanthupottu

പക്ഷെ നമുക്ക് പടം ഷൂട്ട് ചെയ്ത് തീർക്കണം. അന്ന് മലയാള സിനിമകൾ 40 ദിവസത്തെ ഷൂട്ടെന്ന് പറഞ്ഞിട്ട് 41 ദിവസമായാൽ പ്രൊഡ്യൂസർ ടെൻഷനാകും. തമിഴിൽ 80 ദിവസം ഷൂട്ട് ചെയ്യുന്ന പടങ്ങൾ മലയാളത്തിൽ 40 ദിവസം കൊണ്ട് ചെയ്യും. അല്ലെങ്കിൽ വർക്കൗട്ടാകില്ല. ഇന്നത്തെ പോലെ വലിയ റിലീസില്ലെന്നും അളകപ്പൻ ചൂണ്ടിക്കാട്ടി.

ദിലീപിന്റെ തിരക്കുകളെക്കുറിച്ചും ഇദ്ദേഹം സംസാരിക്കുന്നുണ്ട്. കടലായത് കൊണ്ട് ഭം​ഗിയായി കാണിച്ചില്ലെങ്കിൽ ചീത്തപ്പേരുണ്ടാകും. രാവിലെ ആറ് മണി മുതൽ പത്ത് മണി വരെ ഷൂട്ട് ചെയ്യുക. അത് കഴിഞ്ഞ് ഇൻഡോർ ഷൂട്ട് ചെയ്യുക. ഉച്ചയ്ക്ക് രണ്ടര കഴിഞ്ഞ് വീണ്ടും കടലിനടുത്ത് പോയി ഷൂട്ട് ചെയ്യാം എന്ന് ലാൽ ജോസിനോട് പറഞ്ഞിരുന്നു. ദിലീപിനോട് പറയാമെന്ന് ലാൽ ജോസ് പറഞ്ഞു.

Dileep

എന്നാൽ ആദ്യ ദിനം ഷൂട്ട് തുടങ്ങുന്നത് 11.45 നാണ്. ഞാൻ മൂഡ് ഓഫായി. അടുത്ത ദിവസവും ഏഴ് മണിക്ക് ഞങ്ങൾ പോയപ്പോൾ ദിലീപ് പത്ത് മണിക്കാണ് വന്നത്. പുള്ളി ഭയങ്കര ബിസിയായ സമയമാണ്. ദിലീപിന്റെ റൂമിൽ നോക്കിയാൽ പത്ത് സംവിധായകർ കാണും. ഓവർ പാക്ക്ഡ് ആയിരുന്നെന്നും അളകപ്പൻ ഓർത്തു. പിന്നീട് ലാൽ ജോസ് ദിലീപുമായി സംസാരിക്കുകയായിരുന്നെന്നും അളകപ്പൻ ഓർത്തു.

ദിലീപിന്റെ കരിയറിലെ പ്രെെം ടെെമിൽ ഇദ്ദേഹത്തിന്റെ ഒരുപിടി സിനിമകളിൽ അളകപ്പൻ സിനിമോട്ടോ​ഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട്. ദിലീപിന് കരിയറിലുണ്ടായ തകർച്ചയും ഇദ്ദേഹം കണ്ടു. പഴയ ദിലീപിനെ തിരികെ ലഭിക്കണമെങ്കിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന് തെളിയണമെന്ന് അളകപ്പൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.. ഇപ്പോൾ പുള്ളി മെന്റലി ഡിസ്റ്റേർബഡ് ആണ്. കുറ്റക്കാരനല്ലെന്ന് തെളിയിച്ച ശേഷമേ മനസിൽ ശാന്തതയുണ്ടാകൂയെന്നും അളകപ്പൻ പറഞ്ഞു.

വിവാദങ്ങൾക്കിടെ ദിലീപ് ചെയ്ത സിനിമകളെല്ലാം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. എന്നാൽ പുതിയ ചിത്രം പ്രിൻസ് ആന്റ് ഫാമിലി വിജയിച്ചു ഈ സിനിമയുടെ വിജയത്തിളക്കത്തിലാണ് ദിലീപിപ്പോൾ. പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത സിനിമയാണ് പ്രിൻസ് ആന്റ് ഫാമിലി.

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X