മീര ജാസ്മിന്റെ പെർഫോമൻസ് കണ്ടപ്പോഴാണ് എളുപ്പമല്ലെന്ന് മമ്മൂക്കയ്ക്ക് മനസിലായത്: അഴകപ്പൻ
2007 ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രമാണ് ഒരേ കടൽ. മമ്മൂട്ടി, മീര ജാസ്മിൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ സിനിമ നിരൂപക പ്രശംസയും പുരസ്കാരങ്ങളും നേടി. ഇരുവരുടെയും കരിയറിലെ മികച്ച പെർഫോമൻസുകളിലൊന്നായി ഒരേ കടൽ വിലയിരുത്തപ്പെടുന്നു. അഴകപ്പനാണ് ഒരേ കടലിന്റെ സിനിമോട്ടോഗ്രാഫർ. സിനിമയെക്കുറിച്ച് സഫാരി ചാനലിൽ അഴകപ്പൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
മമ്മൂക്കയ്ക്ക് ബോറടിക്കുന്നത് പോലെ എനിക്ക് തോന്നി. പക്ഷെ സീൻ തുടങ്ങുമ്പോൾ ഇൻവോൾവ് ആകും. ക്യാരക്ടറിലേക്കാകും. മീര ജാസ്മിന്റെ പെർഫോമൻസ് കണ്ടപ്പോൾ തീർച്ചയായും ഈ പടം എവിടെയോ കൊണ്ട് നല്ല രീതിയിൽ എത്തിക്കുമെന്ന് അദ്ദേഹത്തിന് മനസിലായി. 10-15 ദിവസം കഴിഞ്ഞ് മമ്മൂക്ക എന്നെ വിളിച്ചു. നിങ്ങൾ ഡയരക്ടറും ക്യാമറമാനും ചർച്ച ചെയ്യാറില്ലേ എന്ന് ചോദിച്ചു. എന്തുപറ്റിയെന്ന് ഞാൻ. ഞാൻ ലൊക്കേഷനിൽ കാണുമ്പോൾ നിങ്ങൾ തമ്മിൽ വേറൊന്തൊക്കെയോ സംസാരിക്കുന്നു, ഷോട്ടുകളെ പറ്റിയോ ലെൻസിനെ പറ്റിയോ ലെെറ്റിനെ പറ്റിയോ ഒന്നും സംസാരിക്കാറില്ലെന്ന് മമ്മൂക്ക പറഞ്ഞു.

സീരിയസായി സീനെടുക്കുമ്പോഴും നിങ്ങൾ ചിരിക്കുന്നു എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് തമാശയായി തോന്നി. മമ്മൂക്ക, ഈ കഥ ശ്യാം മൂന്ന് പ്രാവശ്യം എനിക്ക് വിശദീകരിച്ച് തന്നിട്ടുണ്ട്. ഒരു പ്രാവശ്യം പറഞ്ഞ് തന്നതിനാൽ വീണ്ടും വീണ്ടും ഞാൻ ചോദിക്കുന്നില്ലെന്നും ഞാൻ മറുപടി നൽകി. മീര ജാസ്മിന്റെ സീനുകൾ വരുമ്പോൾ മമ്മൂക്കയ്ക്ക് മനസിലായി ഇത് ടഫാണ്, ഇതിലെന്തോയുണ്ടെന്ന്. പിന്നെ പുള്ളി കൂടുതൽ ഇൻവോൾവ് ആയി. ചില സീനുകളിലൊക്കെ വളരെ ബ്യൂട്ടിഫുളായും നാച്വറലായും ചെയ്തു. നാഥനെന്ന ക്യാര്കടറായി മമ്മൂക്ക മാറിയെന്നും അഴകപ്പൻ പറഞ്ഞു.
മീരയ്ക്കും മമ്മൂട്ടിക്കുമൊപ്പം നരേൻ, രമ്യ കൃഷ്ണൻ എന്നിവരാണ് ഒരേ കടലിൽ പ്രധാന വേഷം ചെയ്തത്. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ഇന്ത്യൻ പനോരമ സെക്ഷനിൽ ഉദ്ഘാടന ചിത്രമായിരുന്നു ഒരേ കടൽ. അതേസമയം ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു.
സുനിൽ ഗംഗപാധ്യയുടെz ഹിരക് ദീപ്തി എന്ന നോവലിനെ ആസ്പദമാക്കിയെടുത്ത സിനിമയാണ് ഒരേ കടൽ. സിനിമയുടെ പ്രമേയം അക്കാലത്ത് വലിയ ചർച്ചയായിരുന്നു.

ഡോ. എസ് ആർ നാഥൻ എന്ന കഥാപാത്രമത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ദീപ്തി എന്ന കഥാപാത്രത്തെ മീര ജാസ്മിനും അവതരിപ്പിച്ചു. ഒരേ കടലിലെ സംഗീത സംവിധാനം നിർവഹിച്ചത് ഔസേപ്പച്ചനാണ്. മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചു. മുൻനിര താരങ്ങളായി നിൽക്കുമ്പോഴാണ് മമ്മൂട്ടിയും മീര ജാസ്മിനും ഒരേ കടൽ എന്ന സമാന്തര സ്വഭാവമുള്ള സിനിമയുടെ ഭാഗമാകുന്നത്. അക്കാലത്ത് മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ തിരക്കേറിയ നടിയാണ് മീര ജാസ്മിൻ.
മലയാളത്തിൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ എന്നും മീര ശ്രദ്ധാലുവായിരുന്നു. നായികാ പ്രധാന്യമില്ലാത്ത സിനിമകൾ മീര മലയാളത്തിൽ ചെയ്തിട്ടേയില്ല. സത്യൻ, അന്തിക്കാട്, കമൽ തുടങ്ങിയ സംവിധായകരുടെ സിനിമകളിൽ മീര ജാസ്മിൻ തിളങ്ങി. മഞ്ജു വാര്യർക്ക് ശേഷം അതേ ജനപ്രീതി നേടിയ മീരയെ മഞ്ജുവിന് പകരക്കാരിയായി ഏവരും കണ്ടു. അതേസമയം തമിഴിലും തെലുങ്കിലും സൂപ്പർതാരങ്ങളുടെ കൊമേഴ്ഷ്യൽ സിനിമകളാണ് മീര ജാസ്മിൻ കൂടുതലും ചെയ്തിട്ടുള്ളത്. ഒരു ഘട്ടത്തിൽ സിനിമാ ലോകത്ത് നിന്നും അകന്ന മീര ദുബായിൽ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുത്തു. ഇന്ന് കരിയറിൽ നടി വീണ്ടും സജീവമാണ്.


Click it and Unblock the Notifications