For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അലംകൃത അവധിയാഘോഷത്തിനായി പോവുകയാണ്! ഒപ്പം മമ്മയും ഡാഡയും മാത്രമല്ല വേറൊരാളും കൂടെയുണ്ട്! കാണൂ!

  |

  സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളുമായി മുന്നേറുന്നതിനിടയിലും കുടുംബത്തെ മിസ്സ് ചെയ്യാതിരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട് പലരും. അത്തരത്തിലൊരാളാണ് പൃഥ്വിരാജ് സുകുമാരന്‍. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും എത്തിയതിനാല്‍ത്തന്നെ ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. ലൊക്കേഷനിലും യാത്രകളിലുമെല്ലാം കുടുബം അദ്ദേഹത്തിനൊപ്പമുണ്ടാവാറുണ്ട്. പ്രൊഡക്ഷന്‍ ഹൗസിന്റ കാര്യങ്ങളും മറ്റുമൊക്കെയായി സുപ്രിയയും സജീവമാണ്. ശക്തമായ പിന്തുണയാണ് സുപ്രിയ നല്‍കുന്നത്. അഭിനേതാവ്, ഗായകന്‍, നിര്‍മ്മാതാവ് ഈ റോളുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് അദ്ദേഹം സംവിധാനത്തിലേക്ക് തിരിഞ്ഞത്. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും പ്രധാന കഥാപാത്രങ്ങളാക്കിയൊരുക്കിയ ലൂസിഫറിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

  മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി മാറിയ ലൂസിഫര്‍ കലക്ഷനിലും പുതുചരിത്രം കുറിച്ചിരുന്നു. 200 കോടിയും പിന്നിട്ട് സിനിമ കുതിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് പൃഥ്വിരാജ് സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. എമ്പുരാന്‍ പ്രഖ്യാപനത്തെ സോഷ്യല്‍ മീഡിയയും ആരാധകരും ഒരുപോലെ ഏറ്റെടുത്തിരുന്നു. ഈ ചിത്രത്തിലേക്ക് കടക്കുന്നതിന് മുന്‍പ് രതീഷ് അമ്പാട്ടിനൊപ്പമുള്ള സിനിമയുമായി താനെത്തുമെന്നും പൃഥ്വി പറഞ്ഞിരുന്നു. പുതിയ പ്രഖ്യാപനങ്ങളൊക്കെ കഴിഞ്ഞതിന് പിന്നാലെയായാണ് കുടുംബത്തോടൊപ്പം അദ്ദേഹം അവധിയാഘോഷത്തിനായി പോവുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ സുപ്രിയയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. സുപ്രിയയുടെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  അലംകൃതയുടെ അവധിയാഘോഷം

  അലംകൃതയുടെ അവധിയാഘോഷം

  ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറാനുള്ള ഭാഗ്യമാണ് താരപുത്രികള്‍ക്കും താരപുത്രന്‍മാര്‍ക്കും ലഭിക്കുന്നത്. ഭാവിയില്‍ സിനിമയില്‍ തുടക്കം കുറിക്കുമ്പോഴും ഇവര്‍ക്ക് മികച്ച സ്വീകരണമാണ് ലഭിക്കാറുള്ളത്. അലംകൃതയെന്ന അല്ലിയെ അറിയാത്തവര്‍ വിരളമാണ്. കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരന്‍ എത്തിയത് മുതല്‍ത്തന്നെ അല്ലിയും താരമായി മാറിയിരുന്നു. അലംകൃത അവധിയാഘോഷത്തിനായി പോവുകയാണെന്ന വിവരവുമായി എത്തിയിരിക്കുകയാണ് സുപ്രിയ. അല്ലി മോളുടെ വിശേഷങ്ങളെക്കുറിച്ച് വാചാലരായി പൃഥ്വിയും സുപ്രിയയും എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് ഇവരുടെ പോസ്റ്റുകള്‍ തരംഗമായി മാറുന്നതും. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്.

  ഒപ്പം പെപ്പയും

  ഒപ്പം പെപ്പയും

  അലംകൃതയ്‌ക്കൊപ്പം ഡാഡയും മമ്മയും മാത്രമല്ല പെപ്പയുമുണ്ട്. സുപ്രിയയാണ് പെപ്പയെ പരിചയപ്പെടുത്തിയത്. അങ്കമാലി ഡയറീസിലെ പെപ്പയല്ല ഇത് പെപ്പ പിഗാണ് അല്ലിയുടെ ഫേവറിറ്റ്. ബ്രിട്ടീഷ് അനിമേഷന്‍ പരമ്പരയിലെ പെപ്പ പിഗിനെക്കുറിച്ചാണ് സുപ്രിയ പറഞ്ഞത്. പെപ്പ ബാഗും വാട്ടര്‍ ബോട്ടിലുമായാണ് അല്ലി മോള്‍ അവധിയാഘോഷത്തിനായി പോവുന്നത്. യാത്ര പോവുന്ന സന്തോഷം പങ്കുവെച്ചെത്തിയ താരപത്‌നിക്ക് ആശംസ നേര്‍ന്ന് ആരാധകരും എത്തിയിട്ടുണ്ട്. ഇത്തവണത്തെ യാത്ര എങ്ങോട്ടേക്കാണെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

  പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ചിത്രം

  പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ചിത്രം

  കുടുംബത്തിനൊപ്പമുള്ള പുതിയ ചിത്രവുമായി പൃഥ്വിരാജും എത്തിയിരുന്നു. മൂന്ന് പേരുടേയും കാലുകളുടെ ചിത്രമായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലാണ് അവധിയാഘോഷത്തെക്കുറിച്ച് വ്യക്തമാക്കി സുപ്രിയ എത്തിയത്. പുതിയ സിനിമകളെക്കുറിച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയായാണ് കുടുംബത്തോടൊപ്പം പൃഥ്വി യാത്ര പോവുന്നത്. ലൂസിഫര്‍ പൂര്‍ത്തിയായതിന് ശേഷവും ഇവര്‍ വിദേശത്തേക്ക് പോയിരുന്നു.

  അല്ലി മോളുടെ മുഖം കാണുന്നില്ല

  അല്ലി മോളുടെ മുഖം കാണുന്നില്ല

  പതിവ് പോലെ തന്നെ മകളുടെ മുഖം വ്യക്തമാവാത്ത തരത്തിലുള്ള ചിത്രവുമായാണ് ഇരുവരും എത്തിയത്. ഷൂവും ബാഗുമൊക്കെയായിരുന്നു ചിത്രങ്ങളിലുണ്ടായിരുന്നത്. പിറന്നാള്‍ ദിനത്തിലായിരുന്നു ആരാധകര്‍ ആദ്യമായി അല്ലിയുടെ മുഖം കണ്ടത്. പൊതുവേദികളിലും മറ്റും എത്തുമ്പോള്‍ പോലും അല്ലിയെ കാണാറില്ലെന്ന് ആരാധകര്‍ പരാതിപ്പെട്ടിരുന്നു. പുറംതിരിഞ്ഞ് നില്‍ക്കുന്നതോ മുഖം വ്യക്തമാത്തതോ ആയ ചിത്രങ്ങളുമായാണ് ഓരോ തവണയും ഇവരെത്താറുള്ളത്. അല്ലി മോളെ കാണാത്തതിന്റെ നിരാശ പങ്കുവെച്ചും ആരാധകരെത്തിയിട്ടുണ്ട്.

  സുപ്രിയയും സജീവമാണ്

  സുപ്രിയയും സജീവമാണ്

  പൃഥ്വിരാജ് മാത്രമല്ല സുപ്രിയ മേനോനും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സിനിമാവിശേഷങ്ങളും കുടുംബത്തിലെ വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരപത്‌നി എത്താറുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായും അവര്‍ എത്താറുണ്ട്. അലംകൃതയും പൃഥ്വിയുമായി ബന്ധപ്പെട്ട വിശേഷങ്ങളെക്കുറിച്ചാണ് കുടുതലും പോസ്റ്റുകള്‍ വരാറുള്ളത്.

  English summary
  Alamkritha's holiday celebration begins, Supriya Menon shares a cute pic
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X