For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുപ്രിയയുടെ ബ്രില്യന്‍സ് ഇതാണ്! അലംകൃതയുടെ പുതിയ ഫോട്ടോ കണ്ട ആരാധകര്‍ പറഞ്ഞത്? കാണൂ!

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രികളിലൊരാളാണ് അലംകൃത. അലംകൃത മേനോന്‍ പൃഥ്വിരാജ് എന്ന പേര് നല്‍കിയതുമായി ബന്ധപ്പെട്ട് ചില്ലറ വിവാദങ്ങളൊന്നുമായിരുന്നില്ല ഉയര്‍ന്നുവന്നത്. 2014 ലായിരുന്നു പൃഥ്വിക്കും സുപ്രിയയ്ക്കും കൂട്ടായി അല്ലിയെത്തിയത്. ബിബിസി റിപ്പോര്‍ട്ടറായിരുന്നു സുപ്രിയയെ കണ്ടുമുട്ടിയതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്കെത്തിയതിനെക്കുറിച്ചുമൊക്കെ പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു. നന്ദനമെന്ന രഞ്ജിത്ത് ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജ് സിനിമയില്‍ തുടക്കം കുറിച്ചത്. അഭിനേതാവായി മുന്നേറുന്നതിനിടയിലും സിനിമയ്ക്ക് പിന്നില്‍ അരങ്ങേറുന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഗായകന്‍, നിര്‍മ്മാതാവ് തുടങ്ങിയ മേഖലകളില്‍ പരീക്ഷണം നടത്തിയതിന് പിന്നാലെയായാണ് അദ്ദേഹം സംവിധാനത്തിലേക്ക് തിരിഞ്ഞത്.

  മയത്തിലൊക്കെ തള്ളിക്കൂടേ ചേട്ടാ! ആന്‍റണി പെരുമ്പാവൂരിനെതിരെ കൊലവിളിയുമായി വിമര്‍ശകര്‍!

  ഭര്‍ത്താവിന്റെ മോഹത്തിന് ശക്തമായ പിന്തുണ നല്‍കി സുപ്രിയയും ഒപ്പമുണ്ടായിരുന്നു. ലൂസിഫറുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ അദ്ദേഹത്തെ ശരിക്ക് കാണാന്‍ പോലും കഴിഞ്ഞില്ലെന്നും പല ദിവസങ്ങളിലും മകള്‍ക്കൊപ്പം താനും ലൊക്കേഷനിലേക്ക് പോവുമായിരുന്നുവെന്നും താരപ്തനി പറഞ്ഞിരുന്നു. സ്വന്തമായി നിര്‍മ്മാണ കമ്പനിയെന്ന ലക്ഷ്യം സഫലീകരിക്കുമ്പോഴും സര്‍വ്വ പിന്തുണയുമായി സുപ്രിയ കൂടെയുണ്ടായിരുന്നു. നയന്‍ ചിത്രീകരണത്തിനിടയില്‍ വെറുതെ നിന്ന താരത്തെ സെറ്റിലേക്ക് ഓടിച്ചിരുന്നു നിര്‍മ്മാണപങ്കാളിയായ ഭാര്യ. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് സുപ്രിയ. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ അലംകൃതയുടെ പുതിയ ഫോട്ടോയും വൈറലായിക്കൊണ്ടിരിക്കുകയാണ്.

  മുഖം കാണാത്ത ഫോട്ടോ

  മുഖം കാണാത്ത ഫോട്ടോ

  അലംകൃതയെന്ന അല്ലിയുടെ വിശേഷത്തെക്കുറിച്ച് വാചാലരാവാറുണ്ട് പൃഥ്വിരാജും സുപ്രിയയും. ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവരുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. അത്യപൂര്‍വ്വമായി മാത്രമേ മകളുടെ മുഖം കാണുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവരാറുള്ളൂ. മകള്‍ ആദ്യമായി സ്‌കൂളില്‍ പോയതിന്‍രെ ടെന്‍ഷന്‍ പങ്കുവെച്ച് പൃഥ്വി എത്തിയിരുന്നു. ആദ്യ പിറന്നാള്‍ ദിനത്തിലായിരുന്നു മുഖം വ്യക്തമാവുന്ന തരത്തിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്.

  സുപ്രിയയുടെ ബ്രില്യന്‍സ്

  സുപ്രിയയുടെ ബ്രില്യന്‍സ്

  ഒരൊറ്റ ഫോട്ടോയില്‍പ്പോലും മകളുടെ മുഖം കാണാത്തതിന് പിന്നില്‍ സുപ്രിയയുടെ ബ്രില്യന്‍സാണെന്നാണ് ആരാധകര്‍ പറയുന്നത്. അല്ലിയുടെ ഇപ്പോളത്തെ രൂപം കാണാനാവാത്തതിന്‍രെ നിരാശയെക്കുറിച്ചും അവര്‍ പറയുന്നുണ്ട്. മുഖം കാണിക്കാതെയായിട്ട് പോലും ക്ഷണനേരം കൊണ്ടാണ് ചിത്രങ്ങള്‍ തരംഗമായി മാറുന്നത്. എന്നാണ് മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രം പോസ്റ്റ് ചെയ്യുകയെന്ന ചോദ്യവും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്.

  എങ്ങനെ ഇത് സാധിക്കുന്നു

  എങ്ങനെ ഇത് സാധിക്കുന്നു

  എങ്ങനെ ഇത്തരത്തില്‍ മുഖം മാത്രം മറഞ്ഞുള്ള തരത്തിലുള്ള ഫോട്ടോ എടുക്കാന്‍ കഴിയുന്നുവെന്ന ചോദ്യവും സുപ്രിയയോട് ആരാധകര്‍ ചോദിക്കുന്നുണ്ട്. അല്ലിയുടെ ഐസ്‌ക്രീം പ്രേമത്തെക്കുറിച്ചും കളിപ്പാട്ടങ്ങളെക്കുറിച്ചുമൊക്കെ സുപ്രിയ തുറന്നുപറഞ്ഞിരുന്നു. പൃഥ്വിയുടെ ചുമലിലേറി പോവുന്ന അല്ലിയുടെ ചിത്രവും നേരത്തെ ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു.

  ലൂസിഫര്‍ ലൊക്കേഷനിലെ താരം

  ലൂസിഫര്‍ ലൊക്കേഷനിലെ താരം

  ലൂസിഫര്‍ ലൊക്കേഷനിലെ താരമായിരുന്നു അല്ലി. പൃഥ്വിയുടെ മടിയിലിരുന്ന് എല്ലാം നിയന്ത്രിക്കുന്ന അല്ലിയുടെ ചിത്രവും ഇന്നത്തെ ജോലി മതിയാക്കാനായി പ്രേരിപ്പിക്കുന്ന വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇടവേള സമയത്ത് പൃഥ്വിക്കരികിലേക്ക് ഓടിയെത്തുന്ന സുപ്രിയയുടേയും അലംകൃതയുടേയും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇനിയും വീട്ടിലേക്ക് വന്നില്ലെങ്കില്‍ താനും അല്ലിയും മുംബൈയിലേക്ക് പോവുമെന്ന ഭീഷണിയും സുപ്രിയ ഉയര്‍ത്തിയിരുന്നു.

   സിനിമ കാണിച്ചിട്ടില്ല

  സിനിമ കാണിച്ചിട്ടില്ല

  കുട്ടികള്‍ക്ക് പേരന്റിങ്ങ് സഹായത്തോട് കൂടി കാണാനുവന്ന സിനിമയാണ് ലൂസിഫറെന്ന് പൃഥ്വി പറഞ്ഞിരുന്നു. മകള്‍ ഈ സിനിമ കണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നും അവള്‍ക്ക് 4 വയസ്സായതേയുള്ളൂവെന്നും അത്രയും സമയമൊന്നും അടങ്ങിയിരിക്കില്ലെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അലംകൃതയുടെ കുസൃതിയെക്കുറിച്ച് വാചാലയായി നേരത്തെ അമ്മൂമ്മയും എത്തിയിരുന്നു. താന്‍ അവളെക്കാണാന്‍ പോവുമ്പോള്‍ പൃഥ്വിയെക്കുറിച്ചും സുപ്രിയയെക്കുറിച്ചുമുള്ള പരാതികള്‍ പറയാറുണ്ടെന്നും മല്ലിക പറഞ്ഞിരുന്നു.

  ഫോട്ടോയ്ക്ക് ക്രഡിറ്റ് വേണം

  ഫോട്ടോയ്ക്ക് ക്രഡിറ്റ് വേണം

  ലൂസിഫര്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് പൃഥ്വിയും സുപ്രിയയും വിദേശത്തേക് പോയത്. നാളുകളായുള്ള കഠിന പ്രയത്‌നത്തിനൊടുവിലാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മോഹന്‍ലാല്‍, സുചിത്ര, ആന്റണി പെരുമ്പാവൂര്‍, സുപ്രിയ എന്നിവര്‍ക്കൊപ്പമായിരുന്നു പൃഥ്വി സിനിമ കണ്ടത്. മോഹന്‍ലാല്‍ വരുന്നുവെന്നറിഞ്ഞറിഞ്ഞപ്പോഴുണ്ടായ എക്‌സൈറ്റ്‌മെന്റിനെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പൃഥ്വി പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയത് താനാണെന്നും സുപ്രിയ പറഞ്ഞിരുന്നു.

  ലൂസിഫര്‍ ഗംഭീരവിജയത്തിലേക്ക്

  ലൂസിഫര്‍ ഗംഭീരവിജയത്തിലേക്ക്

  നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലേക്കെത്തിയ ലൂസിഫറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ബോക്‌സോഫീസിലെ സകലമാന റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റിയാണ് സിനിമയുടെ കുതിപ്പ്. ആദ്യവാരം പൂര്‍ത്തിയാക്കുന്നതിനിടയില്‍ 100 കോടി നേടിയ സിനിമ കഴിഞ്ഞ ദിവസം 150 കോടി പിന്നിട്ടിരുന്നു.

  English summary
  Alamkritha's latest photo trending in social media.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X