For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവിടെ വ്യഭിചരിക്കാത്തവർ ആരുണ്ട്!! അലൻസിയറിന്റെ ആ ചോദ്യം വീണ്ടും സോഷ്യൽ മീഡിയയിൽ

  By Suchithra Mohan
  |
  അലൻസിയറിന്റെ ആ ചോദ്യം വീണ്ടും സോഷ്യൽ മീഡിയയിൽ | filmibeat Malayalam

  ഇന്ത്യയിൽ മീടൂ വെളിപ്പെടുത്തലുകൾ ശക്തി പ്രാപിച്ചു വരുകയാണ്. ഹോളിവുഡിലും , ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും വമ്പൻ പുലികൾക്ക് നേരെയാണ് മീടു ക്യാംപെയ്നുകൾ വിരൽ ചൂണ്ടിയിരിക്കുന്നത്. ബോളിവുഡിൽ നിരവധി ആരോപണങ്ങളുമായി ദിനംപ്രതി നടിമാർ രംഗത്തെത്തുന്നത്. ബോളിവുഡിലും തമിഴ് സിനിമ ചലച്ചിത്ര മേഖലയിൽ മാത്രമല്ല മലയാളത്തിലും മീടൂ ആരോപണങ്ങൾ സജീവമാകുന്നുണ്ട്.

  ദിലീപിനെ കാലുവാരിയത് കൂടെയുളളവരോ? മുഖം രക്ഷിക്കാൻ കളവ് പറഞ്ഞത് താരരാജാക്കന്മാർക്ക് പാരയായി, ദിലീപിനെതിരെ അമ്മയിൽ ഗൂഢനീക്കം?

  നടൻ മുകേഷിനെതിരെ ടെലിവിഷൻ ടിവി ചാനൽ സാങ്കേതിക പ്രവർത്തക ടെസ്സ് ജോസഫാണ് ആരോപണവുമായി രംഗത്തെത്തിയത്. മലയളത്തിലെ ആദ്യം മീടൂ മൂവ്മെന്റായിരുന്നു അത്. പിന്നീട് നടൻ അലൻസിയാറിനെതിരെയും മീടൂ ആരോപണം തലപൊക്കിയിരുന്നു. അലൻസിയറിനെതിരെയുളള മീടൂ ആരോപണം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്ന സാഹചര്യത്തിൽ, ഒരു അഭിമുഖത്തിൽ പറഞ്ഞ പരാമർശം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

  വിവാഹത്തിനു മുൻപ് ഒരേയൊരു കാര്യമാണ് ആവശ്യപ്പെട്ടത്!! അനൂപേട്ടൻ എന്നോട് എപ്പോഴും പറയാറുളളത് ഇത് മാത്രം!! വിവാഹ ജീവിതത്തിനെ കുറിച്ച് വൈക്കം വിജയലക്ഷ്മി

  പ്രതിഷേധങ്ങൾ

  പ്രതിഷേധങ്ങൾ

  സിനിമയിൽ മാത്രമല്ല വ്യത്യസ്തയിനം പ്രതിഷേധത്തിലൂടെ ജനശ്രദ്ധ നേടിയെടുത്ത താരം കൂടിയാണ് അലൻസിയാർ. സമൂഹത്തിൽ നടക്കുന്ന പല വിഷയങ്ങളിലും തന്റെ അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. വ്യത്യസ്ത രീതിയിലുളള പ്രതിഷേധങ്ങളാണ് താരം തിരഞ്ഞെടുക്കാറുളളത്.അലൻസിയാറിന്റെ ചില പ്രതിഷേധങ്ങൾക്ക് ജനങ്ങൾ പൂർണ്ണ പിന്തുണ നൽകാറുണ്ട്.

   സ്ത്രീ വിരുദ്ധത

  സ്ത്രീ വിരുദ്ധത

  മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ആർട്ടിസ്റ്റ് ബോബി എന്ന കഥാപാത്രം ജനങ്ങളിൽ വൻ ചലനം സൃഷ്ടിച്ചിരുന്നു. ആ ഒറ്റ കഥാപാത്രത്തിലൂടെ ജനങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങി ചെല്ലാൻ അലൻസിയാറിന് സാധിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ജനങ്ങൾക്കിടയിൽ വൻ ചർച്ച വിഷയമായിരുന്നു. മഹേഷിന്റെ പ്രതികാരത്തിൽ സൗബിൻ ചോദിച്ച് ആ ഡയലോഗ് '' ആർട്ടിസ്റ്റ് ബേബി ഇത്ര ചീപ്പാണോ"" എന്ന് ജനങ്ങൾ ഇതിനോടകം തന്നെ പലവെട്ടം ചേദിച്ചു കഴിഞ്ഞു.

  മോഹൻലാലിനെതിരെ

  മോഹൻലാലിനെതിരെ

  സംസ്ഥാന ചലച്ചിത്ര പുരസ്കാര വേളയിൽ നടൻ മോഹൻലാലിനെതിരെ അലൻസിയാർ കൈ കൊണ്ട് തോക്ക് ചൂണ്ടിയത് വൻ വാർത്തയായരുന്നു. മോഹൻലാലിനെ പുരസ്കാര വിതരണ ചടങ്ങളിൽ ഉൾപ്പെടുത്തിയ അന്ന് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വിവാദങ്ങൾക്കൊടുവിൽ ലാലേട്ടൻ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.ആ വേദിയിലായിരുന്നു അലൻസിയാറിന്റെ വിരൽ തോക്ക് പ്രകടനം. അത് പ്രതിഷേധത്തിന്റെ ഭാഗമാണെന്ന് ഒരു കൂട്ടർ അന്ന് വാധിച്ചിരുന്നു. എന്നാൽ അത് സൗഹൃദപരമാണെന്നായിരുന്നു അലൻസിയാറിന്റെ പ്രതികരണം.

  ഭാര്യയുമായിട്ടാണോ ബന്ധം

  ഭാര്യയുമായിട്ടാണോ ബന്ധം

  മോഹൻലാലിനെതിരെ തോക്ക് വിരൽ ചൂണ്ടിയതിനു പിന്നാലെ നടത്തിയ മറ്റൊരു പരാമർശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇവിടെ വ്യഭിചരിക്കാത്തവരായി ആരാണുളളത്. സ്വന്തം ഭാര്യയുമായിട്ട് മാത്രമാണോ നിങ്ങൾ രമിച്ചിട്ടുള്ളത്. ബിഷപ്പിനെതിരെയുളള ആരോപണവുമായി കൂട്ടിക്കുഴച്ചു കൊണ്ടായിരുന്നു നടന്റേയും പരാമർശം. ബിഷപ്പ് പീഡിപ്പിക്കുന്നതിൽ വലിയ പ്രശ്നമൊന്നുമില്ലാല്ലോ? കുമ്പാസാരം രഹസ്യം ചേരുന്നതാണ് പ്രശ്നമല്ലേ? - താരം ഒരു മാധ്യമത്തിനു നൽകിയ ഈ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

   നടിയുടെ മീ ടൂ

  നടിയുടെ മീ ടൂ

  നടൻ അലൻസിയാറിനെതിരെ മീടൂ വെലിപ്പെടുത്തലുമായി യുവനടി ദിവ്യ ഗോപിനാഥ് രംഗത്തെത്തിയിരുന്നു. സിനിമ ഷൂട്ടിങ്ങിനിടയിലുണ്ടായ സംഭവമാണ് ദിവ്യ വെളിപ്പെടുത്തിയത്. അലൻസിയാറിന്റെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റം നേരിടേണ്ടി വന്നിരുന്നു എന്നാണ് ദിവ്യ ആരോപിച്ചിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തികൂടി അലൻസിയാറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ മുൻപ് താരം നടത്തിയ വിവാദ പരാമർശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

  English summary
  alancier says about me too movement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X