അലംകൃതയുടെ സംശയങ്ങളെക്കുറിച്ച് സുപ്രിയ മേനോന്‍, ഒടുവിലായാണ് അത് കാണിച്ചത്, കുറിപ്പ് വൈറല്‍

താരപുത്രികളില്‍ പ്രധാനികളിലൊരാളാണ് അലംകൃത. സുപ്രിയയുടേയും പൃഥ്വിരാജിന്റേയും ആലിയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈരലായി മാറാറുണ്ട്. താരപുത്രിയെന്ന നിലയില്‍ അല്ലാതെ സാധാരണ പോലെ മകള്‍ വളര്‍ന്നുവരാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു. മകളുടെ സ്വകാര്യതയെ മാനിക്കുന്നവരാണ് ഇരുവരും. അപൂര്‍വ്വമായി മാത്രമേ മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുള്ളൂ.

മമ്മയെപ്പോലെ തന്നെ മകളും മാധ്യമപ്രവര്‍ത്തകയാവുമോ അതോ ഡാഡയെപ്പോലെ സിനിമയിലെത്തുമോയെന്നായിരുന്നു ഇടയ്ക്ക് ആരാധകര്‍ ചോദിച്ചത്. ആലിയുടെ കുഞ്ഞുമനസ്സിലെ സംശയങ്ങളെക്കുറിച്ച് പറഞ്ഞ് ഇടയ്ക്ക് സുപ്രിയ എത്തിയിരുന്നു. ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി പൃഥ്വി വിദേശത്തേക്ക് പോയപ്പോള്‍ എന്നാണ് അവര്‍ തിരിച്ചുവരുന്നതെന്നാണ് മകള്‍ നിരന്തരം ചോദിച്ചിരുന്നതെന്ന് സുപ്രിയ പറഞ്ഞിരുന്നു. കൊവിഡ് വാക്‌സിനെക്കുറിച്ച് താന്‍ മകളോട് പറഞ്ഞിരുന്നുവെന്നും അതേക്കുറിച്ച് കുറേ സംശയങ്ങള്‍ ചോദിച്ചിരുന്നു അവള്‍. ഒടുവിലായാണ് അവളുടെ കുഞ്ഞ് കവിത കാണിച്ച് തന്നതെന്നും സുപ്രിയ മേനോന്‍ പറയുന്നു.

അലംകൃതയുടെ കവിത

അലംകൃതയുടെ കവിത

ഈ വർഷാവസാനം വരാനിരിക്കുന്ന വാക്സിനെക്കുറിച്ച് ഞാൻ ആലിയോട് പറഞ്ഞിരുന്നു (ഏറ്റവും പുതിയ വാർത്തകളെ അടിസ്ഥാനമാക്കി) . അതിനിടയിലാണ് അവള്‍ കുറേ സംശയങ്ങള്‍ ചോദിച്ചത്. അവർ അത് എങ്ങനെ നൽകും, ആർക്കാണ് ആദ്യം ലഭിക്കുക? എന്നിങ്ങനെയുള്ളവ. പിന്നീടാണ് വാക്സിനിനെക്കുറിച്ച് അവൾ എഴുതിയ ഒരു കവിത എന്നെ കാണിച്ചത്. അക്ഷരവിന്യാസങ്ങൾ തെറ്റായിരിക്കാമെങ്കിലും അവളുടെ വികാരം കവിതയില്‍ പ്രകടമാണെന്നും സുപ്രിയ മേനോന്‍ കുറിച്ചിട്ടുണ്ട്.

 ആറുവയസ്സുകാരിയുടെ കുറിപ്പ്

ആറുവയസ്സുകാരിയുടെ കുറിപ്പ്

ആറാമത്തെ വയസ്സില്‍ ഇംഗ്ലീഷ് അക്ഷരം പോലും അറിയില്ലെന്നും എത്ര മനോഹരമായാണ് ആലി എഴുതിയതെന്നുമൊക്കെയായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇംഗ്ലീഷിലുള്ള കുറിപ്പുകള്‍ പങ്കുവെച്ച് നേരത്തെയും അലംകൃത എത്തിയിരുന്നു. പൃഥ്വിയെപ്പോലെ തന്നെ മകളും ഇംഗ്ലീഷില്‍ പുലിയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇംഗ്ലീഷിന്റെ കാര്യം പറഞ്ഞ് ട്രോളര്‍മാര്‍ പൃഥ്വിരാജിനെ വെറുതെ വിടാറില്ല. രസകരമായ ട്രോളുകള്‍ ഷെയര്‍ ചെയ്ത് പൃഥ്വിയും സുപ്രിയയും എത്താറുണ്ട്.

മമ്മയെപ്പോലെ

മമ്മയെപ്പോലെ

ബിബിസിയില്‍ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു പൃഥ്വിയും സുപ്രിയയും പരിചയപ്പെട്ടത്. സിനിമയുമായി ബന്ധപ്പെട്ട് കോളം എഴുതുന്നതിനിടയിലുണ്ടായ പരിചയം ഇവരെ അടുത്ത സുഹൃത്തുക്കളാക്കി മാറ്റുകയായിരുന്നു. നാല് വര്‍ഷം പ്രണയിച്ചതിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷമായിരുന്നു ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പരസ്യമായത്. അമ്മയെപ്പോലെ മകളും മാധ്യമപ്രവര്‍ത്തകയാവുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

Recommended Video

Shaji Kailas Movie Kaduva Rolling Soon
 ആരാവരുത്

ആരാവരുത്

മകള്‍ ഭാവിയില്‍ ആരായിത്തീരണമെന്നാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു ഇടയ്ക്ക് ആരാധകര്‍ പൃഥ്വിരാജിനോട് ചോദിച്ചത്. അവള്‍ ആരായിത്തീരരുത് എന്ന കാര്യത്തില്‍ മാത്രമാണ് തനിക്ക് നിലപാടുള്ളതെന്നായിരുന്നു പൃഥ്വി പറഞ്ഞത്. അത്യാവശ്യത്തിന് വികൃതിയും ചട്ടമ്പിത്തരവുമൊക്കെയുള്ളയാളാണ് മകളെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. ഡാഡയേും മമ്മയേയും അങ്ങേയറ്റം ഇ്ഷ്ടപ്പെടുന്ന ആലി അവര്‍ക്കായി നിര്‍ദേശങ്ങളും നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X