For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഡാഡിയില്ലാത്ത നിന്റെ ജന്മദിനം, അദ്ദേഹം സ്വർ​ഗത്തിൽ ഇരുന്ന് അനു​ഗ്രഹിക്കും'; മകളോട് സുപ്രിയയും പൃഥ്വിയും!

  |

  താരങ്ങളെപ്പോലെ തന്നെ താരങ്ങളുടെ മക്കളും ജനിക്കുമ്പോൾ മുതൽ താരങ്ങളാണ്. അക്കൂട്ടത്തിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരപുത്രിയാണ് അലംക‍ൃത മേനോൻ പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ഏക മകളായ ആലി എന്ന് വിളിപ്പേരുള്ള അലംകൃത ഇന്ന് എട്ടാം പിറന്നാൾ ആഘോഷിക്കുകയാണ്.

  മകളുടെ ജന്മദിനവും തിരുവോണവും ഒരു ദിവസം വന്നതിന്റെ സന്തോഷത്തിലാണ് താരകുടുംബം. മകളുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന പൃഥ്വിയും സുപ്രിയയും അപൂര്‍വമായി മാത്രമെ കുഞ്ഞിന്റെ ചിത്രം ആരാധകരുമായി പങ്കുവെക്കാറുള്ളു.

  Also Read: 'എന്ത് കൂറ പാട്ടുകളാണ് രണ്ടുപേരും ചെയ്ത് ഇടുന്നത്? ഉള്ള വില കളയണോ'യെന്ന് ആരാധിക, മറുപടിയുമായി അമൃത സുരേഷ്!

  സ്‌കൂളില്‍ ചേര്‍ന്നതുള്‍പ്പടെ മകളുടെ വളര്‍ച്ചയുടെ ഓരോ നിമിഷവും പൃഥ്വിരാജും സുപ്രിയയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ടെങ്കിലും മിക്ക ചിത്രങ്ങളിലും കുഞ്ഞിന്റെ മുഖം കാണിക്കാറില്ലായിരുന്നു. ജന്മദിനങ്ങളിലാണ് സാധാരണ ഇരുവരും മകളുടെ മുഖം കാണിച്ചുള്ള ചിത്രം ആരാധകർക്കായി പങ്കുവെക്കാറുള്ളത്.

  എല്ലാ വർ‌ഷവും ആലിയുടെ പിറന്നാൾ ദിനത്തിൽ ഒരു ഫോട്ടോ അത് സുപ്രിയയും പൃഥ്വിരാജും മുടങ്ങാതെ പങ്കുവെക്കും. ഈ തവണയും ആ പതിവ് തെറ്റിച്ചില്ല. ആലിയുടെ പുതിയൊരു ചിത്രവും മനോഹരമായ പിറന്നാൾ ആശംസയും ഇരുവരും പങ്കുവെച്ചു.

  Also Read: 'കല്യാണം കഴിഞ്ഞ് ഏഴാം ദിവസം അഭിനയിക്കാൻ പോയ മമ്മൂട്ടി, സുലുവിന് എതിർപ്പുണ്ടായിരുന്നോ?'; താരപത്നി പറഞ്ഞത്!

  പിറന്നാൾ ആഘോഷിക്കുന്ന ആലിയുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ ആശംസകളുമായി എത്തി. ആലി കൈക്കുഞ്ഞായിരുന്നപ്പോഴുള്ള ഒരു ചിത്രവും ജോർദ്ദാനിൽ പൃഥ്വിരാജിനെ കാണാൻ പോയപ്പോഴുള്ള ഒരു ചിത്രവുമാണ് ആലിയുടേതായി താരദമ്പതികൾ പുറത്തുവിട്ടിരിക്കുന്നത്.

  'ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ 8-ാം വർഷത്തിലേക്ക്.... മമ്മയുടെയും ഡാഡയുടേയും എക്കാലത്തെയും വെളിച്ചമാണ് നീ.... നിന്നിലെ സാഹസികതയും ലോകത്തോടുള്ള നിന്റെ സ്നേഹിവും നിന്നിൽ തുടർന്നുമുണ്ടാകാൻ ഞങ്ങൾ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. നിന്നിൽ ഞങ്ങൾ അഭിമാനിക്കുന്നു.'

  നീ എല്ലായ്പ്പോഴും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമായിരിക്കും.... ​എട്ടാം പിറന്നാൾ ആശംസകൾ ആലി... ഒപ്പം ആലിയുടേയും സുപ്രിയയുടേയും എന്റേയും പേരിൽ ഏവർക്കും ഓണാശംസകളും നേരുന്നു... പൃഥ്വിരാജ് കുറിച്ചു.

  'ആലി നിനക്ക് ഇന്ന് 8 വയസയി... എനിക്കറിയാവുന്ന ഏറ്റവും ദയയും മിടുക്കിയും അനുകമ്പയും അന്വേഷണാത്മകവുമായ പെൺകുട്ടികളിൽ ഒരാളാണ് നീ. ഞങ്ങൾ നിന്നെ ഓർത്ത് അഭിമാനിക്കുന്നു കുട്ടാ.... നിന്നെ സ്നേഹിക്കുന്നു.'

  'നിന്റെ പ്രിയപ്പെട്ട ഡാഡി ഇല്ലാത്ത നിന്റെ ആദ്യ ജന്മദിനമാണിത്. പക്ഷെ അദ്ദേഹം എല്ലാ ദിവസവും സ്വർഗത്തിൽ നിന്ന് നിന്നെ നിരീക്ഷിക്കുകയും അനുഗ്രഹങ്ങൾ വർഷിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.'

  'ജന്മദിനാശംസകൾ ആലി.... ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു.... കൂടാതെ എല്ലാവർക്കും ഓണാശംസകൾ നേരുന്നു...' മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സുപ്രിയയും കുറിച്ചു. അടുത്തിടെ ആലിയുടെ അത്യാകര്‍ഷകങ്ങളായ കവിതകൾ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.

  പലപ്പോഴായി അലംകൃത കുറിച്ചുവെച്ച കുഞ്ഞുകവിതകളെല്ലാം സമാഹരിച്ചുകൊണ്ട് കഴിഞ്ഞ ക്രിസ്തുമസ് കാലത്താണ് മകള്‍ക്കുള്ള സമ്മാനമായി സുപ്രിയ പുസ്തക രൂപത്തിലാക്കിയത്. ആലിയുടെ കവിതകളെല്ലാം മനോഹരമാണെന്നാണ് പുസ്തകത്തെ കുറിച്ച് പലരും അഭിപ്രായപ്പെട്ടത്. അടുത്തിടെ അമ്മ സുപ്രിയയെ കുറിച്ച് അലംകൃത എഴുതിയ കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

  അലംകൃത തന്നെ കുറിച്ച് ഡയറിയില്‍ എഴുതിയ ഹൃദയംതൊടുന്ന ഒരു കുറിപ്പ് പോസ്റ്റ് ചെയ്തത് സുപ്രിയ തന്നെയാണ്. ഈ പ്രപഞ്ചത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി അമ്മയാണെന്ന് പറഞ്ഞാണ് അലംകൃത കുറിപ്പ് എഴുതിയിരിക്കുന്നത്.

  അമ്മ തന്നെ ഒരുപാട് സ്ഥലങ്ങളില്‍ കൊണ്ടുപോകുമെന്നും തങ്ങള്‍ക്ക് ഒരുമിച്ച് പാചകം ചെയ്യാന്‍ ഇഷ്ടമാണെന്നും കുറിപ്പില്‍ പറയുന്നു. ഒരുമിച്ച് ഗെയിം കളിക്കാറുണ്ടെന്നും ഒരുപാട് പുതിയ കാര്യങ്ങള്‍ അമ്മ പഠിപ്പിക്കാറുണ്ടെന്നും ആലി ഡയറിയില്‍ കുറിച്ചിട്ടുണ്ട്. താന്‍ വലുതാകുമ്പോള്‍ മിടുക്കിയാകണമെന്നാണ് അമ്മയുടെ ആഗ്രഹമെന്നും അലംകൃത എഴുതിയിരുന്നു.

  Read more about: prithviraj
  English summary
  Alankrita Menon Prithviraj Turns 8, Supriya Menon Pens An Emotional Note Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X