വീണ്ടും വിവാഹമോ? ഒരു ക്യാപ്ഷനെങ്കിലും ഇടാമായിരുന്നു! അപ്‌സരയ്‌ക്കൊപ്പം വിവാഹവേഷത്തിലുള്ള ചിത്രവുമായി ആല്‍ബി
സാന്ത്വനം സീരിയലിലെ വില്ലത്തി കഥാപാത്രത്തില്‍ നിന്നും ബിഗ് ബോസ് പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ഥിയായി മാറിയ താരമാണ് അപ്‌സര രത്‌നാകരന്‍. സീരിയലിലൂടെ വിമര്‍ശനം നേരിടേണ്ടതായി വന്നെങ്കില്‍ ബിഗ് ബോസിലൂടെ ജനപ്രീതിയായിരുന്നു നടിയ്ക്ക് ലഭിച്ചത്. ആറാം സീസണിലെ ശക്തയായ മത്സരാര്‍ഥിയായി നിറഞ്ഞ് നിന്നെങ്കിലും മത്സരത്തില്‍ നിന്നും പുറത്താക്കപ്പെട്ടു.
അതേ സമയം അപ്‌സരയെ പോലെ നടിയുടെ ഭര്‍ത്താവും സംവിധായകനുമായ ആല്‍ബി ഫ്രാന്‍സിസും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ഇരുവരുടെയും പ്രണയവിവാഹം വലിയ രീതിയില്‍ മുന്‍പ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട് ബിഗ് ബോസിലേക്ക് പോയതിന് ശേഷം ഭാര്യയായ അപ്‌സരയെ കുറിച്ച് അദ്ദേഹം പങ്കുവെച്ച കുറിപ്പുകള്‍ ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ അപ്‌സരയ്‌ക്കൊപ്പമുള്ള പുതിയൊരു ഫോട്ടോയുമായി എത്തിയിരിക്കുകയാണ് ആല്‍ബി. ഇരുവരും വിവാഹിതരായി നില്‍ക്കുന്നതിന്റെ ഫോട്ടോയാണ് അദ്ദേഹം പങ്കുവെച്ചത്. താലിക്കെട്ടിയതിന് ശേഷം തുളസിമാലയൊക്കെ ഇട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ് ചിത്രത്തിലുള്ളതത്. ഏതോ അമ്പലത്തില്‍ നിന്നുള്ള ഫോട്ടോയാണെന്ന് മനസിലാവുമെങ്കിലും ഇപ്പോഴിങ്ങനെ പങ്കുവെച്ചതിന്റെ കാരണം അന്വേഷിക്കുകയാണ് ആരാധകര്‍.
നാളുകള്‍ക്ക് മുന്‍പ് നടന്ന വിവാഹത്തിന്റേതായി പുതിയൊരു ഫോട്ടോ പെട്ടെന്ന് പങ്കുവെച്ചത് എന്തിനാണെന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. ഇനി അഥവ പുതിയതായി നടത്തിയതാണോ ഇങ്ങനൊരു ചിത്രം പങ്കുവെക്കാനുണ്ടായ കാരണത്തെ പറ്റിയുള്ള ചോദ്യങ്ങളാണ് താരങ്ങള്‍ക്കായി വരുന്നത്.
'ചേട്ടാ ഇതെന്താ വീണ്ടും? ഒരു ക്യാപ്ഷന്‍ ഇട്ടിട്ട് ഫോട്ടോ ഇടാന്‍ മേലായിരുന്നോ, ഇപ്പോള്‍ കുറേ എണ്ണം വരും നെഗറ്റീവ് പറയാന്‍ വേണ്ടി മാത്രം'. എന്നാണ് ഒരു ആരാാധിക ആല്‍ബിയോട് പറയുന്നത്.

രണ്ടര വര്‍ഷം മുന്‍പായിരുന്നു അപ്‌സരയും ആല്‍ബിയും തമ്മിലുള്ള വിവാഹം. സീരിയല്‍ ലൊക്കേഷനുകളില്‍ നിന്നും കണ്ട് ഇഷ്ടത്തിലായ താരങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏറെ കാലമായി അടുപ്പത്തിലായിരുന്ന ഇരുവരും വീട്ടുകാരുടെ സമ്മതം ലഭിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.
രണ്ടാളും രണ്ട് മതത്തില്‍ നിന്നുള്ളവര്‍ ആയതിനാല്‍ എതിര്‍പ്പുകളും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് വീട്ടുകാരുടെ ഇഷ്ടത്തോട് കൂടിയാണ് ഇരുവരും വിവാഹിതരാവുന്നത്. അമ്പലത്തില്‍ വച്ചുള്ള വിവാഹത്തിന് ശേഷം വലിയൊരു റിസപ്ഷനും സംഘടിപ്പിച്ചു.
അപ്‌സരയുടെ രണ്ടാം വിവാഹമായിരുന്നു ആല്‍ബിയുമായി. ഇതിന്റെ പേരില്‍ നടി പല വിമര്‍ശനങ്ങളും നേരിടേണ്ടതായിട്ടും വന്നിരുന്നു. എന്നാല്‍ ബിഗ് ബോസിലേക്ക് പോയത് നടിയുടെ കരിയറിന് തന്നെ വലിയൊരു ഗുണമായിരിക്കുകയാണ്. റിയലായി നിന്നതിലൂടെ വലിയ ജനപ്രീതി നടിയെ തേടി എത്തി. ഈ സീസണിലെ വിന്നറാവാനുള്ള സാധ്യതകളും അപ്‌സരയ്ക്ക് ഉണ്ടായിരുന്നെങ്കിലും മത്സരം പൂര്‍ത്തിയാക്കാതെ പുറത്താവുകയായിരുന്നു.


Click it and Unblock the Notifications