Don't Miss!
- News
കാല്‍പ്പന്തില്‍ ആവേശവുമായി മലപ്പുറത്തെ അധ്യാപികമാര്‍...
- Sports
സഞ്ജുവിനും കാറുകള്‍ വീക്കനസ്! ഗ്യാരേജിലെ വാഹനങ്ങള്‍ ഏതൊക്കെയെന്ന് അറിയാം
- Automobiles
റെയിൽ പാളങ്ങൾ എന്തുകൊണ്ട് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചുകൂടാ? ഇന്നും ഇരുമ്പിൽ തന്നെ തുടരുന്നതെന്ത്?
- Technology
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- Lifestyle
ധനം, കരിയര്‍, വിവാഹം തൊട്ടതെല്ലാം പൊന്നാക്കും: 9 നാളുകാരില്‍ കുബേരയോഗം
- Finance
9/10 ഓപ്ഷന് ട്രേഡര്‍മാരും നഷ്ടത്തില്‍, എന്തുകൊണ്ട് ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നു? 3 കാരണങ്ങള്‍
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
'പ്രായം കുറവായിട്ടും ഞാൻ മമ്മൂക്കയുടെ അച്ഛനായി അഭിനയിച്ചു, അദ്ദേഹം പക്ഷെ ഇപ്പോഴും ചെറുപ്പമാണ്'; അലൻസിയർ
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന നടനായി മാറിയ താരമാണ് അലൻസിയർ. അഞ്ചാം വയസ് മുതൽ നാടകാഭിനയം തുടങ്ങിയിരുന്നു അലൻസിയർ. എട്ടാം ക്ലാസിൽ തന്നെ നേതാജി തിയറ്റർ എന്ന പേരിൽ ചെറിയ നാടക ഗ്രൂപ്പ് ആരംഭിച്ചു. ഇവിടെ വെച്ച് അമച്ച്വർ നാടകരംഗത്ത് പ്രാവീണ്യനായി.
കോളേജ് പഠനകാലത്ത് നാടകരംഗത്ത് സജീവമായി. പിന്നാലെ ടെലിവിഷൻ സിനിമ രംഗത്തേക്ക് എത്തി. 1998 ലെ ദയ എന്ന സിനിമയിലൂടെയാണ് സിനിമാഭിനയ രംഗത്തെത്തിയത്. ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിൻ്റെ പ്രതികാരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായി.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് 2018 ലെ മികച്ച സ്വഭാവ നടനുള്ള അവാർഡ് നേടി. മലയാള സിനിമാതാരങ്ങളിൽ വേറിട്ട പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയനായ താരം കൂടിയാണ് അലൻസിയർ. താരസംഘടനയായ എഎംഎംഎ പ്രഡിഡൻ്റ് മോഹൻലാലിനെതിരെ വേദിയിൽ പ്രതിഷേധിച്ചിരുന്നു അലൻസിയർ.
മോഹൻലാൽ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പ്രസംഗിക്കവേ സദസിൽ നിന്ന് കൈത്തോക്കിലൂടെ വെടിവെക്കുന്നതായി ആംഗ്യം കാട്ടി മാധ്യമ ശ്രദ്ധ ആകർഷിച്ചത് വലിയ വാർത്തയായിരുന്നു.
ഇപ്പോൾ ഒട്ടുമിക്ക എല്ലാ സിനിമകളിലും അലൻസിയറിന്റെ സാന്നിധ്യം കാണാം. അദ്ദേഹം ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ചും അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. 'ഞാൻ മമ്മൂക്കയുടെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം എന്നെക്കാൾ ഒരുപാട് പ്രായം കൂടുതലുള്ള മനുഷ്യനാണ്.'
'പക്ഷെ ഇപ്പോഴും ചെറുപ്പമായി ഇരിക്കുന്നില്ലേ അതാണ് നടന്മാരുടെ ബോഡി. നടന്മാർ എന്നും അവരുടെ ശരീരം സൂക്ഷിക്കണം. അത് വയസനായാലും മകനായാലും മരുമക്കളായാലും എന്തായാലും. എനിക്ക് ഉറപ്പാണ് ഒരിക്കലും ദുൽഖർ സൽമാൻ മമ്മൂക്കയുടെ വാപ്പയായി അഭിനയിക്കില്ലെന്ന്.'

'കാരണം മമ്മൂക്ക സമ്മതിക്കില്ല. മമ്മൂക്ക അദ്ദേഹത്തിന്റെ ശരീരത്തിന് കൊടുത്തിരിക്കുന്ന ഒരു ഡെഡിക്കേഷനുണ്ട്. അത് പല നടന്മാരും കണ്ടുപടിക്കേണ്ടതാണ്. ഒരു ആക്ടറുടെ ശരീരം എങ്ങനെ മനോഹരമായി സൂക്ഷിക്കണമെന്ന് നമ്മളെ പഠിപ്പിച്ചിട്ടുള്ളത് മമ്മൂക്കയാണ്.'
'ആ ഒരു കോടി കുഞ്ചാക്കോ ബോബന് അവകാശപ്പെട്ടത്, അപകടത്തിന് ശേഷം കുറ്റബോധമായിരുന്നു'; സിദ്ധാർഥ് ഭരതൻ!
'വേറെ പലരും അത് ചെയ്യുന്നുണ്ട്' അലൻസിയർ പറഞ്ഞു. കടുവ, സല്യൂട്ട് എന്നിവയാണ് അലൻസിയർ അഭിനയിച്ച് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.
-
'ഭർത്താവ് ജോലി കഴിഞ്ഞ് വരുമ്പോഴേക്കും എനിക്ക് ക്ലാസ്; അന്ന് ഡാൻസ് കോസ്റ്റ്യൂമിൽ പെട്രോളടിക്കാൻ പോയപ്പോൾ'
-
രണ്ട് ഭാര്യമാരും ഗര്‍ഭിണിയായപ്പോള്‍ പ്രശ്നമൊന്നും ഉണ്ടായിട്ടില്ല; അങ്ങനെയാണ് താനവരെ നോക്കിയതെന്ന് ബഷീര്‍ ബഷി
-
'അമ്മേ, നിങ്ങൾ കരയരുത്'; ചെറുപ്രായത്തിൽ അർജുൻ അമ്മയ്ക്കെഴുതിയ കത്ത്; വികാരഭരിതനായി നടൻ