For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സെലേനയും ഇട്ടിയും ഒറ്റ ഫ്രെയിമിൽ'; സ്വാസികയെ ചുംബിച്ച് അലൻസിയർ, ചിത്രം പങ്കുവെച്ച് നടി, കമന്റുകളുമായി ആരാധകർ!

  |

  അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് നടനും സംവിധായകനും തിരക്കഥാ കൃത്തുമെല്ലാമായ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം. എ സർട്ടിഫിക്കറ്റോട് കൂടിയാണ് സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.

  ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തത് സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ എന്നിവർ ചേർന്നാണ്.

  Also Read: നിങ്ങളാണ് ലോകത്തെ ഏറ്റവും നല്ല രക്ഷിതാക്കൾ; സാജൻ സൂര്യക്കും ഭാര്യക്കും മകളുടെ കത്ത്, സന്തോഷം പങ്കുവച്ച് താരം

  ചതുരത്തിൽ ഒട്ടനവധി ഇറോട്ടിക്ക് സീനുകളുണ്ടെന്നും കഥ അത് ആവശ്യപ്പെടുന്നതുകൊണ്ടാണ് ഉൾപ്പെടുത്തിയതെന്നും സിദ്ധാർഥ് ഭരതൻ സിനിമയുടെ റിലീസിന് മുന്നോടിയായി പലവണ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. സ്വാസിക ഒരു സീരിയിൽ നടിയാണെന്ന കാര്യം അറിയാതെയാണ് സിദ്ധാർഥ് സ്വാസികയെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തത്.

  സി​ദ്ധാർഥ് ഭരതന്റെ സിനിമകളിലും അദ്ദേഹത്തിന്റെ സംവിധാന മികവിലും തനിക്കുള്ള വിശ്വാസമാണ് ചതുരം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും സ്വാസിക മുമ്പ് പറഞ്ഞിരുന്നു.

  വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് സ്വാസിക അഭിനയിച്ചിട്ടുള്ളത്. അഭിനയിച്ചിട്ടുള്ളവയിൽ ഏറെയും സഹനടിയായിട്ടാണ് സ്വാസിക എത്തിയത്. വാസന്തിയാണ് സ്വാസിക നായികയായി അഭിനയിച്ച് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ.

  ചിത്രത്തിലെ അഭിനയതതിലൂടെ മികച്ച നടിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വാസികയ്ക്ക് ലഭിച്ചിരുന്നു. സിനിമയിൽ വളരെ കുറച്ച് മാത്രമെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മിനി സ്ക്രീനിലെ മിന്നും താരമാണ് സ്വാസിക.

  ഇതിനോടകം നിരവധി സീരിയലുകളിൽ നായിക വേഷം ചെയ്ത് സ്വാസിക തിളങ്ങിയിട്ടുണ്ട്. അതിൽ സീത സീരിയലിലെ സ്വാസികയുടെ പ്രകടനമാണ് എപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും സ്വാസികയെ ആളുകൾ തിരിച്ചറിയുന്നതും സീത സീരിയലിന്റെ പേരിലാണ്.

  Also Read: 'എന്നോട് പറഞ്ഞ് സീനുകൾ മാറ്റാമെന്ന് സ്വാസിക കരുതി; അതിര് കടക്കുന്നോയെന്ന് പറയാൻ ആളുണ്ടായിരുന്നു'

  ഇപ്പോഴിത ചതുരത്തിൽ തന്റെ നായകന്മാരിൽ ഒരാളായി അഭിനയിച്ച അലൻസിയറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സ്വാസിക വിജയ്. പങ്കുവെച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ അലൻസിയർ തന്റെ കവിളത്ത് ചുംബനം നൽകുന്ന ചിത്രവും സ്വാസിക പങ്കുവെച്ചിട്ടുണ്ട്.

  'സെലേനയുടെ എൽദോച്ചായൻ' എന്നാണ് ഫോട്ടോയ്ക്ക് സ്വാസിക നൽകിയ ക്യാപ്ഷൻ. സ്വാസിക പങ്കുവെച്ച ഫോട്ടോ വളരെ വേ​ഗത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഫോട്ടോ വൈറലായതോടെ വിമർശിച്ചും ചിലർ സൗ​ഹൃദത്തെ പ്രശംസിച്ചും രം​ഗത്തെത്തി.

  ചിലർ സെലേനയെ കാണാൻ ഇട്ടിച്ചായൻ വന്നപ്പോൾ എന്ന തരത്തിലും കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ അലൻസിയർ അഭിനയിച്ച് പ്രേക്ഷകരിലേക്ക് എത്തിയ സിനിമയായിരുന്നു അപ്പൻ. ചിത്രത്തിൽ അലൻസിയർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ഇട്ടി. ‌

  സണ്ണി വെയ്ൻ, അനന്യ, ​ഗ്രേസ് ആന്റണി തുടങ്ങി ഒരു കൂട്ടം താരങ്ങളും സിനിമയുടെ ഭാ​ഗമായിരുന്നു. വളരെ മോശം സ്വഭാവത്തിന് ഉടമയായ സ്ത്രീ വിഷയങ്ങളിൽ താൽപര്യമുള്ള വയസായ ഇട്ടിയായി അലൻസിയർ ആരേയും അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

  അലൻസിയർ ഇട്ടിയായി അഭിനയിച്ചില്ലായിരുന്നുവെങ്കിൽ ഇട്ടി എന്ന കഥപാത്രം ഇത്രത്തോളം മനോഹരമാകുമോ എന്നത് പോലും സിനിമ കണ്ടവർ സംശയം പറയുന്നുണ്ട്.

  അലൻസിയറിന്റെ കരിയറിൽ പിറന്ന മനോ​ഹ​രമായ കഥാപാത്രങ്ങളിൽ ഒന്ന് കൂടിയാണ് അപ്പനിലെ ഇട്ടിയും ചതുരത്തിലെ എൽദോച്ചായനും. അപ്പൻ സോണി ലിവ് എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ചതുരം ഇപ്പോഴും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.

  ലിയോണ, ഗീതി സംഗീത, നിശാന്ത് സാഗർ, കിച്ചു ടെല്ലസ് എന്നിവരാണ് ചതുരത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്സിന്റേയും യെല്ലോ ബേർഡ് പ്രൊഡക്ഷന്റേയും ബാനറിൽ വിനിതാ അജിത്തും ജോർജ് സാന്തിയാഗോയും ചേർന്നാണ് ചിത്രം നിർമിച്ചത്. സിദ്ധാർഥ് ഭരതനും വിനോയി തോമസും ചേർന്നാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയത്.

  Read more about: swasika
  English summary
  Alencier Ley Lopez Kissed Co Star Swasika Vijay, Actress Shared The Picture Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X