അന്ന് സ്റ്റണ്ട് മാസ്റ്ററോട് മമ്മൂക്ക ചൂടായി, മെഗാസ്റ്റാറിനൊപ്പമുളള അനുഭവം പറഞ്ഞ് അലന്‍സിയര്‍

By Midhun Raj

സഹനടനായുളള വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് അലന്‍സിയര്‍. മഹേഷിന്‌റെ പ്രതികാരം പോലുളള സിനിമകളിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായത്. സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കും ഒപ്പമെല്ലാം അലന്‍സിയര്‍ സിനിമകളില്‍ അഭിനയിച്ചിരുന്നു. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം കസബ എന്ന ചിത്രത്തിലാണ് നടന്‍ ആദ്യമായി അഭിനയിച്ചത്. കസബ ചിത്രീകരണത്തിനിടെ നടന്ന അനുഭവം ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അലന്‍സിയര്‍ പറഞ്ഞിരുന്നു.

mammootty-alenciar

കസബയില്‍ വെടിവെയ്പ്പ് ഒകെയുളള സംഘടന രംഗമുണ്ടായിരുന്നു. ആ സീന്‍ എടുക്കുന്ന സമയത്ത് നമ്മളിങ്ങനെ ഒളിച്ചിരിക്കണം. അപ്പുറത്ത് ഷാര്‍പ്പ് ഷൂട്ട് നടക്കുന്നു, ഇപ്പുറത്ത് പടക്കം പൊട്ടും, ഇങ്ങനെ കുറെ ഇലക്ട്രിക്കല്‍ സാധനങ്ങളൊക്കെ ഫിറ്റ് ചെയ്തുവെച്ചിട്ടുണ്ട്. അപ്പോ ഒരു ഷോട്ട് കഴിഞ്ഞപ്പൊഴാണ് മമ്മൂക്ക എന്നെ നോക്കുമ്പോള്‍ ഞാന്‍ കാതിനകത്ത് ഒന്നും വെച്ചിട്ടില്ല. എനിക്കറിയില്ല വാസ്തവത്തില്‍. ഞാന്‍ ആദ്യമായിട്ടാണ് അങ്ങനെ ഒരു സീനില്‍ അഭിനയിക്കുന്നത്.

ഗ്ലാമര്‍ ചിത്രങ്ങളുമായി ഈശ്വര്യാ മേനോന്‍, പുത്തന്‍ ഫോട്ടോസ് കാണാം

Recommended Video

മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam

അപ്പോ ഇത്തരം ഇലക്ട്രിക്കല്‍ സ്പാര്‍ക്കിംഗുകള്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ കാതിനൊക്ക പ്രശ്‌നമുണ്ടാവും. അപ്പോ എല്ലാവരും പഞ്ഞിവെക്കും. എനിക്ക് ഇതറിയില്ലായിരുന്നു. മമ്മൂക്ക അത് കണ്ടു. എന്നോട് ചോദിച്ചു എന്താ പഞ്ഞി വെക്കാത്തേന്ന്. ഞാന്‍ പറഞ്ഞു എനിക്ക് ആരും തന്നില്ല. ഉടനെ അദ്ദേഹം സ്റ്റണ്ട് മാസ്റ്ററെ വിളിച്ചിട്ട് താന്‍ എന്താടോ, അയാള്‍ക്ക് പഞ്ഞി കൊടുക്കേണ്ടെ എന്ന് പറഞ്ഞു. കാതടിച്ച് പോയാല്‍ അയാള്‍ക്കല്ലെ പോവൂ. തനിക്ക് എന്തേലും പ്രശ്‌നമുണ്ടോ. അപ്പോ മമ്മൂക്ക പറഞ്ഞപ്പോഴാണ് ഞാനത് ഗൗരവത്തോടെ കാണുന്നതും. ആ മനുഷ്യന്‍ കൂടെ നില്‍ക്കുന്ന നടനോട് കാണിക്കുന്ന കരുതല്‍ അപ്പോള്‍ എനിക്ക് ബോധ്യപ്പെട്ടു, അഭിമുഖത്തില്‍ അലന്‍സിയര്‍ പറഞ്ഞു.

Read more about: mammootty alencier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X