30 വര്‍ഷമായി കൂടെ ഉള്ളവര്‍ തള്ളിപ്പറഞ്ഞു! ഹോട്ടലിലാണെങ്കില്‍ ജീവനോടെ ഉണ്ടാവില്ലായിരുന്നു അലന്‍സിയര്‍

മലയാള സിനിമയില്‍ പ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് അലന്‍സിയര്‍. ലോകസിനിമയെ വരെ ഞെട്ടിച്ച മീ ടൂ മൂവ്‌മെന്റില്‍ നടന്‍ അലന്‍സിയറിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷമാണ് അലന്‍സിയറില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നെന്ന് ഒരു നടി വെളിപ്പെടുത്തുന്നത്. ആദ്യം ആരോപണങ്ങള്‍ നിഷേധിച്ച അലന്‍സിയര്‍ പിന്നീട് മാപ്പ് പറഞ്ഞിരുന്നു. സംഭവം നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും അന്നത്തെ സാഹചര്യത്തെ കുറിച്ച് അദ്ദേഹം തുറന്ന് സംസാരിച്ചിരിക്കുകയാണ്.

alencier

ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്ന്ു അലന്‍സിയര്‍ മനസ് തുറന്നത്. ഈ വാര്‍ത്ത താന്‍ അറിയുന്നത് സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു. അന്ന് ബിജു മേനോന്‍, സന്ദീപ് സേനന്‍, സുധി കോപ്പ എന്നിവരൊക്കെ നല്‍കിയ പിന്തുണയും അവര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസവുമാണ് ഇപ്പോഴും ഞാന്‍ ജീവിച്ചിരിക്കാന്‍ കാരണം. കൊമേഴ്‌സ്യല്‍ സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ തന്നെയും തന്റെ കുടുംബത്തെയും വിളിച്ച് പിന്തുണ അറിയിച്ചിരുന്നു.

മൂന്ന് വര്‍ഷമായി തന്നെ അറിയുന്നവര്‍ കൂടെ നിന്നപ്പോള്‍ മുപ്പത് വര്‍ഷത്തെ പരിചയമുള്ളവര്‍ തള്ളിപ്പറയുകയാണ് ചെയ്തത്. അത് ഏറെ മനസപ്രയാസം ഉണ്ടാക്കിയെന്നും അലന്‍സിയര്‍ പറയുന്നു. ആ ദിവസങ്ങളില്‍ ബിജു മേനോന്‍ അടക്കമുള്ളവരുടെ കൂടെ ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഹോട്ടലില്‍ ആയിരുന്നെങ്കില്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നെന്നും അലന്‍സിയര്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X