Just In
- 42 min ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 1 hr ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 2 hrs ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 3 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
Don't Miss!
- Finance
ബൈറ്റ്ഡാൻസ് ഇന്ത്യയിൽ കൂട്ട പിരിച്ചുവിടൽ
- Sports
ക്രിക്കറ്റില്‍ ശ്രദ്ധിക്കാനായി സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് അകലം പാലിച്ചു: റിഷഭ് പന്ത്
- News
നിയമസഭ തിരഞ്ഞെടുപ്പ്; ശബരിമല വിഷയം വീണ്ടും പൊടിതട്ടിയെടുക്കാൻ ബിജെപി; ഒപ്പം കോൺഗ്രസും
- Automobiles
ഇന്ത്യന്‍ വിപണിയില്‍ നിറസാന്നിധ്യമായി കിയ; നാളിതുവരെ വിറ്റത് 2 ലക്ഷം വാഹനങ്ങള്‍
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Lifestyle
വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലാലേട്ടൻ പ്രസംഗിക്കുമ്പോൾ മുത്രമൊഴിക്കാൻ മുട്ടി!! നിർത്താമോയെന്ന് തമാശയിൽ ആ ആംഗ്യം കാണിച്ചു
ഇത്തവണത്തെ സംസ്ഥാന അവാർഡ് പുരസ്കാരത്തിനും മുൻപും അതിനു ശേഷവും വിവാദങ്ങൾ കത്തി കയറുകയാണ്. പുരസ്കാരദാന ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ സമൂഹിക സാംസ്കാരിക സിനിമ മേഖലയിലുള്ള ചിലർ രംഗത്തെത്തിയിരുന്നു. അത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ ലാലേട്ടൻ സംസ്ഥാന പുരസ്കാരാദാന ചടങ്ങെത്തി. അദ്ദേഹം എല്ലാ കാര്യത്തിലും മുന്നിൽ തന്നെയുണ്ടായിരുന്നു.
ഒടുവിൽ സുരേഷിനോട് ആ ചോദ്യവുമായി ശ്രീനീഷ്!! ഷിയാസ് പറഞ്ഞത് സത്യം? ബിഗ് ബോസിൽ വൻ ട്വിസ്റ്റ്
എന്നാൽ പ്രശ്നങ്ങൾ അവിടെ കൊണ്ട് തീരുന്നില്ല. താരം സംസാരിക്കുന്നതിനിടെ അലൻസിയാർ പ്രതീകാത്മകമായി നിറയൊഴിക്കും വിധം കൈ തോക്കുമായി ലാലേട്ടന്റെ മുന്നിൽ എത്തിയിരുന്നു. ഇത് ഫാൻസിനെ ഇളക്കിയിരുന്നു. സമൂഹിക പ്രശ്നങ്ങളോട് തന്റേതായ രീതിയിൽ പ്രതിഷേധം അറിയിക്കുന്ന താരമാണ് അലൻസിയാർ. മോഹൻലാലിന് നേരെ എന്തിന് കൈതോക്ക് കാണിച്ചു എന്ന് എല്ലാവരും ചോദിക്കുന്നത ഒരു ചോദ്യമാണ്. ഇതിന് മറപടിയുമായി അൻസിയാർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഏഷ്യനെറ്റ് ഓൺലൈനും നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്
സുരേഷിന് പൊസസീവ്നസ്!! പേളിയ്ക്ക് ഒന്നു അറിയില്ല....അരിസ്റ്റോയെ ലക്ഷ്യംവെച്ച് ആത്മ മിത്രങ്ങൾ

താനൊരു പ്രതിഷേധവും കാണിച്ചില്ല
അവാർഡ് വേദിയിൽ നിന്ന് പുറത്തു വന്നപ്പോൾ ഒരു മാധ്യമപ്രവർത്തകൻ തന്നോട് ചോദിച്ചു എന്തിനു വേണ്ടിയായിരുന്നു പ്രതിഷേധമെന്ന്. എന്നാൽ എന്റെ ഓർമയിൽ താൻ ഒരു വിധത്തിലുമുല്ല പ്രതിഷേധം കാണിച്ചിട്ടില്ല എന്ന് മറുപടി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നാലെ തനിയ്ക്ക് നടന്ന സംഭവങ്ങൾ ഓർമ്മയില്ലെന്ന് കാട്ടി വാർത്തകൾ പ്രചരിച്ചിരുന്നു.

തമാശ കാണിക്കാനും കഴിയില്ല
വിരൽ ചൂണ്ടിയെന്നത് സത്യം തന്നെയാണ്. എന്നാൽ ഒരു മനുഷ്യന് തമാശ രൂപേണേ കൈയാംഗ്യം കാണിക്കാൻ പോലും ഇന്ന് അവകാശമില്ലേയെന്നും അലൻസിയാർ ചോദിക്കുന്നുണ്ട്. അത്രയ്ക്ക് ഭീകരമാണോ നമ്മുടെ സമൂഹം? താനിപ്പോൾ ഒന്ന് കണ്ണ് ഇറുക്കിയാലും കൈയാംഗ്യം കാണിച്ചാലും ഒരു പ്രതിഷേധം എന്ന നിലയിലാണ് വിലയിരുത്തുന്നത്. ഇത് വളരെ കഷ്ടമാണെന്നും താരം പറയുന്നുണ്ട്.

അന്ന് സത്യത്തിൽ സംഭവിച്ചത്
പുരസ്കാരദാന ചടങ്ങിൽ സത്യത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. മോഹൻലാലിന്റെ പ്രസംഗം നടന്നു കൊണ്ടിരുന്നപ്പോൾ തനിയ്ക്ക് മൂത്രമൊഴിക്കാൻ മുട്ടിയിരുന്നു.ലാലേട്ടന്റെ പ്രസംഗം ഒന്ന് തീർന്ന് കിട്ടാൻ കാത്തിരിക്കുകയായിരുന്നു. അത് അവസാനിച്ച നിമിഷം തന്നെ താൻ ചാടി എഴുന്നേറ്റ് വാഷ് റൂമിലേയ്ക്ക് പോകുകയായിരുന്നു. അപ്പോൾ തമാശയ്ക്ക് ഒരു സുഹൃത്തിനോടെന്ന പോലെ ഇതൊന്ന് നിർത്താമോ എന്ന രീതിയിലായിരുന്നു കൈ കൊണ്ട് ആംഗ്യം കാണിച്ചത്. എന്നാൽ വാർത്ത പ്രചരിച്ചത് മറ്റൊരു തരത്തിലും ആയി പോയി.

താനൊരു മണ്ടനല്ല
മോഹൻലാൽ എന്ന മഹാ പ്രതിഭയ്ക്ക് നേരെ സാങ്കൽപ്പികമായി തോക്ക് ഉയർത്താൻ തൊനൊരു മണ്ടനല്ലെന്നും അലൻസിയാർ പറഞ്ഞു. ഈ സമൂഹം മുഴുവന്‍, ഇവിടുത്തെ സാംസ്കാരിക നായകര്‍ ഉള്‍പ്പെടെ ഒപ്പിട്ട് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ എന്‍റെ വെടി അദ്ദേഹത്തിന് ഏല്‍ക്കില്ല. ആ ഉത്തമബോധ്യം ഉള്ളയാളാണ് ഞാനെന്നും താരം പറഞ്ഞു.

അലൻസിയാറിന് നേരെ ഫാൻസിന്റെ പെങ്കാല
സംസ്ഥാന പുരസ്കാരം വിതരണം ചടങ്ങിൽ മോഹൻലാൽ സംസാരിക്കവെയായിരുന്നു മുന്നിൽ കൈ തോക്കുപോലെ കാണിച്ച് അവൻസിയാറിന്റെ പ്രകടനം. എന്നാൽ പതുവു പോലെ ലാലേട്ടനു നേരെ വിരൽ ചൂണ്ടിയപ്പോൾ ഫാൻസ് ഒന്നടങ്കം ഇളകുകയായിരുന്നു.അലൻസിയാറിന് നേരെ പൂര തെറിവിളികളും വിമർശനങ്ങളും വോദിയിൽ നിന്ന് ഉയർന്നു. എന്നാൽ താൻ വിരൽ ചൂണ്ടിയത് മോഹൻലാലിന് നേരെയല്ലെന്നും സമൂഹത്തിനു നേരെയാണെന്നും താരം പറഞ്ഞു. എന്നാൽ ഇദ്ദേഹത്തിന്റെ ഈ വാക്ക് കേൾക്കാൻ ആരും ചെവി കൊടുത്തിരുന്നില്ല.