മമ്മൂട്ടി ഞെട്ടിച്ചു! മധുരരാജയുടെ പാക്കപ്പ് ദിനത്തില്‍ മെഗാസ്റ്റാറിന്റെ സാഹസം! അവതാരകനായും തിളങ്ങി!

സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന വിവരം അടുത്തിടെയായിരുന്നു പുറത്തുവന്നത്. സിനിമയെക്കുറിച്ചുള്ള വിവരങ്ങളറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ വൈറലായി മാറുന്നത്. വിഷു റിലീസായാണ് ചിത്രമെത്തുന്നത്. പോക്കിരി രാജയുടെ രണ്ടാം ഭാഗമായെത്തുന്ന സിനിമയില്‍ രാഷ്ട്രീയക്കാരനായാണ് മെഗാസ്റ്റാര്‍ എത്തുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പൃഥ്വിരാജല്ല പകരം തമിഴ് താരമായ ജയ് ആണ് സഹോദരന്റെ വേഷത്തില്‍ എത്തുന്നത്. നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ചിനിടയില്‍ അരങ്ങേറിയ രസകരമായ കാര്യത്തെക്കുറിച്ചാണ് അവതാരകനും അഭിനേതാവുമായ പ്രശാന്ത് അലക്‌സാണ്ടര്‍ കുറിച്ചിട്ടുള്ളത്. മമ്മൂട്ടിയായിരുന്നു പരിപാടി അവതരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

അവതാരകനാവാന്‍ പറഞ്ഞു

അവതാരകനാവാന്‍ പറഞ്ഞു

മോനെ പ്രശാന്തേ.."ഒരു കള്ളച്ചിരിയോടെ വൈശാഖും ഉദയേട്ടനും എന്നെ അരികിലേക്ക് വിളിച്ചു..ആഘോഷിക്കാൻ നിന്ന എന്നെ പണിയെടുപ്പിക്കാൻ ഉള്ള വിളിയാണ് എന്ന് ഒറ്റനോട്ടത്തിൽ എനിക്ക് പിടികിട്ടി..നൂറോളം ദിവസം ഷൂട്ട് ചെയ്ത 'മധുരരാജയുടെ' ഓഡിയോ ലോഞ്ച് & packup പാർട്ടി anchor ചെയ്യാൻ ഉള്ള വിളി ആണ്.. പെട്ടൂ..
ഞങ്ങൾ മൂവരും planningലേക്ക് കടന്നു..

 മമ്മൂട്ടിയുടെ ഡയലോഗ്

മമ്മൂട്ടിയുടെ ഡയലോഗ്

"നീ അവിടെ ഇരിക്ക് ,ഇന്ന് ഞാൻ അവതാരകനാകാം"
ഘനാഗാഭീര്യമുള്ള ശബ്ദം കേട്ട് ഞങ്ങൾ തല ഉയർത്തി..എന്റെ കയ്യിൽ നിന്നും മൈക്ക് വാങ്ങി അദ്ദേഹം സ്റ്റേജിലേക്ക് ആവേശത്തോടെ നടന്നു കയറി.. ക്ഷിണം വകവെയ്ക്കാതെ,കാണികളുടെ എനർജി ആവാഹിച്ച് അദ്ദേഹം തുടങ്ങി..
2മണിക്കൂറോളം ഒറ്റനില്പിൽ നിന്ന്,എല്ലാ crew members നേയും പേരെടുത്തു വിളിച്ചു,വിശേഷം പങ്ക് വച്ച്, സെൽഫി എടുത്ത് ആ രാത്രി അദ്ദേഹം അവിസ്മരണീയം ആക്കി..തങ്ങളുടെ പേരും ചെയ്ത ജോലികളും മമ്മുക്കയ്ക്ക് അറിയാമായിരുന്നു എന്ന് തിരിച്ചറിഞ്ഞ പലരും അത്ഭുതപ്പെട്ടു..മമ്മൂക്കാ.. അങ്ങ് ഒരു അത്ഭുതം ആണ്.. സിനിമയെ പുണരാൻ ഉള്ള ഞങ്ങളുടെ യാത്രയിലെ പ്രചോദനം..
THE KING IS BACK...

 9 വര്‍ഷത്തിന് ശേഷം രണ്ടാം ഭാഗം

9 വര്‍ഷത്തിന് ശേഷം രണ്ടാം ഭാഗം

സീരിയസ് കഥാപാത്രങ്ങള്‍ മാത്രമല്ല ഹാസ്യപ്രധാനമുള്ള കഥാപാത്രവും തനിക്ക് വഴങ്ങുമെന്നും മമ്മൂട്ടി തെളിയിച്ചിരുന്നു. പോക്കിരി രാജ ഇറങ്ങി 9 വര്‍ഷത്തിന് ശേഷമാണ് രണ്ടാം ഭാഗവുമായി വൈശാഖും സംഘവുമെത്തുന്നത്. മാസ്സ് റിലീസായാണ് സിനിമയെത്തുന്നത്. ഇത്തവണത്തെ വിഷുവിന് ബോക്‌സോഫീസ് മെഗാസ്റ്റാര്‍ സ്വന്തമാക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു.

മമ്മൂട്ടിക്കൊപ്പം പീറ്റര്‍ ഹെയ്ന്‍

മമ്മൂട്ടിക്കൊപ്പം പീറ്റര്‍ ഹെയ്ന്‍

മോഹന്‍ലാലിനും പ്രണവിനും പിന്നാലെ മമ്മൂട്ടി ചിത്രത്തിലേക്ക് എത്തിയിരിക്കുകയാണ് പീറ്റര്‍ ഹെയ്ന്‍. ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ മികച്ച ആക്ഷന്‍ കോറിയോഗ്രാഫറിനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇതാദ്യമായാണ് അദ്ദേഹം മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടെന്ന തീരുമാനത്തിലാണ് അദ്ദേഹം. അതിനാല്‍ത്തന്നെ തീ പാറുന്ന ആക്ഷന്‍ രംഗങ്ങളിലൂടെ അദ്ദേഹം ഞെട്ടിക്കുമെന്ന വിലയിരുത്തലിലാണ് പ്രേക്ഷകര്‍.

ലൂസിഫറിനൊപ്പമുള്ള മത്സരം

ലൂസിഫറിനൊപ്പമുള്ള മത്സരം

വിഷുവിന് മുന്നോടിയായാണ് ലൂസിഫര്‍ എത്തുന്നത്. പൃഥ്വിരാജിന്‍രെ ആദ്യ സംവിധാന സംരംഭമാണിത്. മോഹന്‍ലാലും മഞ്ജു വാര്യരും നായികാനായകന്‍മാരായെത്തുന്ന ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ലൂസിഫറും മധുരരാജയും തമ്മിലുള്ള പോരാട്ടത്തില്‍ ബോക്സോഫീസ് ആര്‍ക്കൊപ്പമായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

പോസ്റ്റ് കാണാം

പ്രശാന്ത് അലക്സാണ്ടറിന്‍രെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X