കല്യാണം കഴിഞ്ഞതും കരഞ്ഞോണ്ടാണ് പോയത്! നടി ഐശ്വര്യയുടെ ഫസ്റ്റ് നൈറ്റിന് സര്‍പ്രൈസുമായി ആലീസും ഭര്‍ത്താവും
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയും സ്റ്റാര്‍ മാജിക്ക് താരവുമായ ഐശ്വര്യ രാജീവ് വിവാഹിതയായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഐശ്വര്യയുടെ വിവാഹം ഗംഭീരമായ ആഘോഷത്തോടെ നടത്തിയത്. ടെലിവിഷനില്‍ നിന്നും സിനിമയില്‍ നിന്നുമടക്കം പ്രമുഖരാണ് താരവിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്.
താരവിവാഹത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. അതിലേറ്റവും വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുന്ന ഐശ്വര്യയുടെ വീഡിയോസാണ്. മാതാപിതാക്കളെ പിരിഞ്ഞ് പോകുന്നതിന്റെ സങ്കടത്തില്‍ നടി കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

ഐശ്വര്യയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെ നടിയെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും കരഞ്ഞോണ്ടാണ് ഐശ്വര്യ വരന്റെ വീട്ടിലേക്ക് പോകുന്നത്. ഇതിന് പിന്നാലെ നടിയുടെ ആദ്യരാത്രിയില്‍ സര്‍പ്രൈസുമായി പോയിരിക്കുകയാണ് നടി ആലീസ് ക്രിസ്റ്റിയും ഭര്‍ത്താവ് സജിനും. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് ഐശ്വര്യയൂടെ പുതിയ വീട്ടിലേക്ക് പോയതിനെ പറ്റി ആലീസ് പറഞ്ഞത്.
ഈ പാതിരാത്രി ഞങ്ങള്‍ എങ്ങോട്ട് പോവുകയാണെന്ന് ചോദിച്ചാല്‍ ഇന്ന് ഞങ്ങളുടെ ഐഷുവിന്റെ കല്യാണം കഴിഞ്ഞതാണ്. അവള്‍ക്ക് സര്‍പ്രൈസ് കൊടുക്കാന്‍ വേണ്ടി വീട്ടിലേക്ക് പോവുകയാണ്. എന്റെ നാട്ടില്‍ തന്നെയാണ് ഐഷുവിനെ വിവാഹം ചെയ്തുകൊണ്ടു വന്നിരിക്കുന്നത്. ഇരുപത് മിനുറ്റ് ദൂരമേയുള്ളു.
പിന്നെ അവളൊരു അമ്മ കുട്ടിയാണ്. അതുകൊണ്ട് എന്തായാലും നല്ല സങ്കടമുണ്ടാവും. അവളുടെ കല്യാണമൊക്കെ കൂടി തിരികെ വന്ന് ഞങ്ങള്‍ കിടന്നുറങ്ങി. പിന്നെ എഴുന്നേറ്റപ്പോഴാണ് ഐഷു ഭയങ്കര കരച്ചിലായിരുന്നു എന്നൊക്കെ കണ്ടത്. എങ്കില്‍ പിന്നെ അവളെ നേരിട്ടൊന്ന് പോയി കണ്ട് ആശ്വസിപ്പിച്ചാലെന്താ എന്നൊരു ഐഡിയ വന്നു. അങ്ങനെ ഇറങ്ങിയതാണ് ഞങ്ങളെന്നാണ് ആലീസ് ക്രിസ്റ്റി പറയുന്നത്.
ഐഷുവിന് ആദ്യരാത്രി കഴിക്കാനുള്ള ഫ്രൂട്ട്‌സ് ഒക്കെ എന്റെ വകയാണെന്ന് പറഞ്ഞ് തനിക്ക് ഇഷ്ടമുള്ള ഫ്രൂട്ട്‌സൊക്കെ വാങ്ങി കൊണ്ടാണ് ആലീസും ഭര്‍ത്താവ് സജിനും നടിയുടെ വീട്ടിലേക്ക് പോകുന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ അപ്രതീക്ഷിതമായി സുഹൃത്തും ഭര്‍ത്താവും വീട്ടിലേക്ക് കയറി വന്നതിന്റെ സന്തോഷത്തിലായിരുന്നു ഐഷു.

കൂട്ടുകാരെ വീട്ടിലേക്ക് സ്വാഗതം ചെയ്യുകയും ഇരുവര്‍ക്കും ഭക്ഷണം കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു. കുറച്ച് നേരം ഇരുവരും ഒരുമിച്ചിരുന്ന് വിശേഷങ്ങള്‍ പങ്കുവെച്ചതിന് ശേഷമാണ് മടങ്ങി പോയത്. വിവാഹത്തിന് നല്ല മേക്കപ്പ് ആയിരുന്നുവെന്നും ഭക്ഷണം അടിപൊളി ആയിരുന്നുവെന്നും തുടങ്ങി നിരവധി കാര്യങ്ങള്‍ ഇരുവരും സംസാരിച്ചു. ആദ്യ രാത്രിയില്‍ തങ്ങളുടെ ഫ്രൂട്ട്‌സ് കഴിക്കണമെന്നും താരങ്ങള്‍ പറഞ്ഞു.
ഇതിനിടെ പോവാന്‍ ഇറങ്ങുമ്പോള്‍ 'കൊച്ചിനെ നന്നായി നോക്കിക്കോണേ' എന്നാണ് സജിന്‍ ഐശ്വര്യയുടെ ഭര്‍ത്താവായ അര്‍ജുനോട് പ്രത്യേകം പറഞ്ഞത്.
മൂന്ന് ദിവസത്തോളം നീണ്ട് നിന്ന വിവാഹത്തിനൊടുവില്‍ ജൂണ്‍ മുപ്പത് ഞായറാഴ്ചയാണ് ഐശ്വര്യ രാജീവും അര്‍ജുനും തമ്മില്‍ വിവാഹിതരാവുന്നത്. ഇതൊരു അറേഞ്ച്ഡ് വിവാഹമാണെന്നും മാട്രിമോണിയല്‍ വഴി വന്ന ആലോചനയാണെന്നും നടി പറഞ്ഞിരുന്നു. ഭര്‍ത്താവ് അര്‍ജുന്‍ എന്‍ജിനിയറാണെന്നാണ് വിവാഹത്തെ കുറിച്ച് മുന്‍പ് സ്റ്റാര്‍ മാജിക് ഷോയില്‍ ഐശ്വര്യ വെളിപ്പെടുത്തിയത്.


Click it and Unblock the Notifications











