For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്നെ പറ്റിച്ച് കല്യാണം കഴിച്ചതാണ്, ഇവൾ ആർട്ടിസ്റ്റാണെന്ന് അറിയില്ലായിരുന്നു'; ആലീസിനെ കുറിച്ച് സജിൻ!

  |

  ചെറിയ പ്രായം മുതൽ അഭിനയവുമായി മിനി സ്ക്രീനിൽ‌ ആലീസ് ക്രിസ്റ്റി സജീവമാണ്. കുടുംബപ്രേക്ഷകർക്കും സീരിയലുകളുടെ സ്ഥിരം പ്രേക്ഷകർക്കും മാത്രം സുപരിചിതമായിരുന്ന നടി ആലീസ് ക്രിസ്റ്റി വിവാഹത്തോട് അനുബന്ധിച്ച് യുട്യൂബ് ചാനൽ തുടങ്ങിയതിലൂടെയാണ് യൂത്തിനിടയിലും സോഷ്യൽമീഡിയയിലും ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

  കഴിഞ്ഞ വർഷം നവംബറിലായിരുന്നു ആലീസ് ക്രിസ്റ്റിയുടേയും സജിന്റേയും വിവാഹം. പത്തനംതിട്ട സ്വ​ദേശിയാണ് സജിൻ.

  Also Read: 'ഇതൊന്നും ഇന്ത്യൻ സംസ്ക്കാരത്തിന് യോജിച്ചതല്ല, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ?'; ഐശ്വര്യയ്ക്ക് വിമർശനം!

  വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം സേവ് ദി ഡേറ്റ് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആലീസ് ക്രിസ്റ്റി യുട്യൂബ് ചാനൽ ആരംഭിച്ചത്. ഭർത്താവ് സജിൻ തന്നെയാണ് യുട്യൂബ് ചാനൽ ആരംഭിക്കാൻ പ്രേരണയായതെന്നും ആലീസ് ക്രിസ്റ്റി പറഞ്ഞിട്ടുണ്ട്.

  സേവ് ദി ഡേറ്റ് വീഡിയോ വന്നതോടെ താരത്തിന്റെ യുട്യൂബ് ചാനലിലേക്ക് ആരാധകരുടെ തള്ളിക്കയറ്റമായിരുന്നു. മാത്രമല്ല വിവാഹത്തിന്റെ തലേ ദിവസം മുതലുള്ള എല്ലാ കാഴ്ചകളും ആലീസ് ക്രിസ്റ്റി ഉടൻ തന്നെ പ്രത്യേക ടീമിന്റെ സഹായത്തോടെ യുട്യൂബിൽ അപ്ലോഡ് ചെയ്യുമായിരുന്നു.

  അതിനാൽ തന്നെ വിവാഹ നടന്ന ദിവസം ഒരു ലക്ഷം സബ്സ്ക്രൈബേഴ്സിനെ നേടാനും ആലീസ് ക്രിസ്റ്റിക്കും സജിനും സാധിച്ചു. വിവാഹ ദിവസം ഇരുവരും അപ്ലോഡ് ചെയ്ത വീഡിയോകൾക്കെല്ലാം മില്യൺ കണക്കിന് വ്യൂസാണ് ലഭിച്ചത്.

  ഒരുലക്ഷം സബ്സ്ക്രൈബേഴ്സായതോടെ പിന്നീട് അങ്ങോട്ട് നടന്ന ജീവിതത്തിലെ എല്ലാ വിശേഷങ്ങളും വലിയ കാലതാമസം ഇല്ലാതെ ഇരുവരും പങ്കുവെക്കാൻ തുടങ്ങി. ഇപ്പോൾ ഇരുവരുടേയും യുട്യൂബ് ചാനലിന് അഞ്ച് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുണ്ട്.

  യുട്യൂബ് വ്ലോ​ഗിങ് മാത്രമല്ല അഭിനയത്തിലും സജീവമാണ് ആലീസ്. മിസിസ് ​ഹിറ്റ്ലർ എന്ന സീകേരളത്തിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയിലാണ് ആലീസ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിൽ ടെലിവിഷനിൽ ഏറ്റവും പോപ്പുലറായ ഷോ സ്റ്റാർ മാജിക്കിലും ആലീസുണ്ട്.

  ഇപ്പോഴിത ഭർത്താവ് സജിനൊപ്പം ആലീസ് സ്റ്റാർ മാജിക്കിൽ പങ്കെടുത്തതിന്റെ വീ‍ഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഈ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ‌ സജിന് സ്റ്റാർ മാജിക്ക് പുതിയ അനുഭവമായിരുന്നു.

  Also Read: നാല് മാസം കഴിഞ്ഞില്ലേ..! കഴിഞ്ഞു പോയ കാര്യമാണ്; ദിൽഷയെ കുറിച്ചുള്ള ചോദ്യത്തിന് റോബിന്റെ മറുപടി

  ആലീസിനെ വിവാഹം കഴിച്ചതിന് പിന്നിലെ കഥയും സജിൻ സ്റ്റാർ മാജിക്കിൽ വെച്ച് പറഞ്ഞു. ഒരു ആര്‍ട്ടിസ്റ്റിനെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നോയെന്ന് അവതാരക ലക്ഷ്മി നക്ഷത്ര ചോദിച്ചപ്പോള്‍ പറ്റിച്ച് കെട്ടിയതാണെന്നായിരുന്നു സജിന്‍ പറഞ്ഞത്.

  'ഇവള്‍ ആര്‍ടിസ്റ്റാണെന്ന് എനിക്കറിയില്ലായിരുന്നു. ഇവള്‍ അതേക്കുറിച്ച് എന്നോട് പറഞ്ഞിട്ടില്ലെന്നായിരുന്നു' സജിന്‍ പറഞ്ഞത്. എപ്പിസോഡിനായി വെയ്റ്റിംഗാണെന്ന കമന്റുകളായിരുന്നു വീഡിയോയ്ക്ക് താഴെയുള്ളത്.

  മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. 'ഫിനാന്‍ഷ്യലി ഇന്‍ഡിപെന്‍ഡന്റായിരിക്കണം എന്നാഗ്രഹിക്കുന്നയാളാണ് ഞാന്‍.'

  'ജോലിയില്‍ നിന്നും പെട്ടെന്നൊരു ബ്രേക്ക് പ്ലാന്‍ ചെയ്യുന്നില്ലെന്നും എന്തെങ്കിലും പ്രതിസന്ധി വന്നാല്‍ ഭര്‍ത്താവിനെ സഹായിക്കാനൊക്കെ പറ്റണമെന്നാണ് എന്റെ നിലപാടെന്നും' ആലീസ് പറഞ്ഞിരുന്നു.

  ക്യു ആന്‍ഡ്എയിലൂടെയായും അല്ലാതെയുമൊക്കെയായി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയേകാറുണ്ട് ആലീസും സജിനും. യാത്രകളുടേയും വീട്ടിലെ മറ്റ് വിശേഷങ്ങളുടേയും ആഘോഷങ്ങളുടെയുമെല്ലാം വീഡിയോ സജിനും ആലീസും പങ്കിടാറുണ്ട്.

  യൂട്യൂബില്‍ നിന്നും ലഭിക്കുന്ന വരുമാനമാണ് മറ്റ് പുതിയ വീഡിയോകള്‍ക്കായി ചെലവഴിക്കുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു. തിരക്കിട്ട ഷെഡ്യൂളായതിനാല്‍ വീഡിയോ ചെയ്യാനൊന്നും ഇടയ്ക്ക് സമയം കിട്ടിയിരുന്നില്ലെന്നും അതാണ് ഇടയില്‍ ബ്രേക്ക് വന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. വിവാഹശേഷമാണ് താൻ യാത്രകൾ ചെയ്യാൻ തുടങ്ങിയതെന്നും തന്റെ വീട്ടുകാർ സ്ട്രിക്ടായിരുന്നുവെന്നും ആലീസ് പലപ്പോഴായി പറഞ്ഞിരുന്നു.

  Read more about: alice christy
  English summary
  Alice Christy's Husband Sajin Open Up About Their After Wedding Life, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X