'അയാൾ അറിഞ്ഞുകൊണ്ട് സൗകര്യം ചെയ്യുന്നതുപോലെ തോന്നി, പരാതിപ്പെട്ടിട്ടും പുല്ലുവിലയാണ് തന്നത്'; ആലീസ്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതമായ പേരും മുഖവുമാണ് സീരിയൽ താരം ആലീസ് ക്രിസ്റ്റിയുടേത്. മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയും സ്റ്റാര്‍ മാജിക് ഷോയിലൂടെയുമെല്ലാമാണ് ആലീസ് ക്രിസ്റ്റി പ്രേക്ഷക ശ്രദ്ധ നേടിയത്. അഭിനയിച്ച സീരിയലുകളെക്കാള്‍ നടിയെ മലയാളികൾക്ക് കൂടുതല്‍ പരിചിതയാക്കിയത് യുട്യൂബ് ചാനലാണ്. കല്യാണത്തോട് അനുബന്ധിച്ചാണ് ആലീസ് ക്രിസ്റ്റി യുട്യൂബ് ചാനല്‍ തുടങ്ങിയത്. അത് ക്ലിക്കായി.

കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷമായി യുട്യൂബില്‍ സജീവമാണ് ആലീസ്. ഭര്‍ത്താവ് സജിനും ഈ ചാനലിലൂടെ പ്രേക്ഷകര്‍ക്ക് ഒരുപാട് പരിചിതനായി. പത്ത് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സ് ആലീസ് ക്രിസ്റ്റിയുടെ യുട്യൂബ് ചാനലിനുണ്ട്. നിത്യ ജീവിതത്തിലെ തന്റെ വിശേഷങ്ങളും ബ്യൂട്ടി റിലേറ്റഡായ വീഡിയോകളുമാണ് ആലീസ് ഏറെയും പങ്കുവെക്കാറുള്ളത്.

Alice Christy

എന്നാൽ ഇപ്പോഴിതാ വളരെ വാർത്താ പ്രാധാന്യം അർഹിക്കുന്ന ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ആലീസ് ക്രിസ്റ്റി. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമാപ്രേമികൾ അതിയായ പ്രതീക്ഷയോടെ കാത്തിരുന്ന ആടുജീവിതം സിനിമ കാണാൻ പോയപ്പോഴുള്ള അനുഭവമാണ് ആലീസ് ക്രിസ്റ്റി പങ്കിട്ടത്. റിലീസ് ദിവസം തന്നെ ആലീസ് ഭർത്താവിനൊപ്പം ആടുജീവിതം കാണാനായി പോയിരുന്നു.

ചെങ്ങന്നൂരിലെ ഒരു തിയേറ്ററിലാണ് ആലീസും ഭർത്താവും സിനിമ കാണാൻ പോയത്. രാത്രി പതിനൊന്നരയുടെ ഷോയ്ക്കായിരുന്നു ആലീസും ഭർത്താവ് സജിനും ടിക്കറ്റെടുത്തത്. ഏറ്റവും പിറകിലെ സീറ്റിലായിരുന്നു ആലീസും ഭർത്താവും ഇരുന്നത്. അവിടെ വെച്ചാണ് വളരെ മോശമായ അനുഭവം ആലീസിനുണ്ടായത്. അതേ കുറിച്ചാണ് ആലീസ് യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ പറയുന്നത്.

ആലീസിന്റെ വാക്കുകളിലേക്ക്... 'സിനിമ തുടങ്ങിയപ്പോൾ മുതൽ എന്റെ തൊട്ടപ്പുറമുള്ള എ വൺ സീറ്റിലിരുന്ന വ്യക്തി ഫോൺ ഓണാക്കി വീഡിയോ എടുക്കാൻ തുടങ്ങി. ഏറെ നേരം വീഡിയോ എടുക്കുന്നത് മനസിലായപ്പോൾ ഞാൻ അയാളെ നോക്കി. എനിക്ക് മനസിലായിയെന്ന് മനസിലായപ്പോൾ അധികം ആരും ശ്ര​ദ്ധിക്കാത്ത തരത്തിൽ ഫോൺ മാറ്റി പിടിച്ച് വീഡിയോ റെക്കോർഡിങ് തുടങ്ങി. കുറച്ച് നേരം ശ്ര​ദ്ധിച്ചപ്പോൾ എനിക്ക് മനസിലായി പുള്ളി വീഡിയോ റെക്കോർഡ് ചെയ്യുകയാണെന്ന്.'

'ഓരോ സിനിമയും പ്രത്യേകിച്ച് ആടുജീവിതം എത്രത്തോളം ബുദ്ധിമുട്ടി എടുത്ത സിനിമയാണെന്ന് നമുക്ക് എല്ലാം അറിയാവുന്നതാണ്. അത്തരമൊരു സാഹചര്യത്തിൽ ആദ്യ ദിവസം തന്നെ ഒരാൾ തിയേറ്ററിൽ വന്നിരുന്ന് സിനിമ മുഴുവനായി ഫോണിൽ റെക്കോർഡ് ചെയ്താൽ പിന്നീട് അത് ഇൻർനെറ്റിൽ അപ്ലോഡ് ചെയ്താൽ അത് പിന്നെ സിനിമ സാരമായി ബാധിക്കും.'

Alice Christy

'ഈ ഫീൽഡിൽ പ്രവർത്തിക്കുന്നത് കൊണ്ടുതന്നെ അയാളുടെ പ്രവൃത്തി എന്നെ വല്ലാതെ സങ്കടപ്പെടുത്തി. കുറച്ചുനേരം ഇയാളുടെ പ്രവൃത്തി ശ്രദ്ധിച്ചശേഷം ഞാൻ എഴുന്നേറ്റ് പോയി തിയേറ്ററിന്റെ ഓഫീസിലുണ്ടായിരുന്ന ഒരാളോട് പരാതിപ്പെട്ടു. അദ്ദേഹം വന്ന് പരിശോ​ധിക്കാമെന്ന് പറയുകയും ചെയ്തു. ഞാൻ കരുതി ഉടൻ തന്നെ വന്ന് പരിശോധിക്കുമായിരിക്കുമെന്ന്.'

'കാരണം പുതിയ സിനിമയുടെ തിയേറ്റർ പ്രിന്റ് ഇറങ്ങിയാൽ ആളുകൾ തിയേറ്ററിലേക്ക് വരാതെയാകും. അത്രത്തോളം സീരിയസായി ഞാൻ കാര്യം അവതരിപ്പിച്ചിട്ടും തിയേറ്ററിന്റെ ബന്ധപ്പെട്ട ആളുകൾ ആരും തന്നെ അയാളുടെ പ്രവൃത്തിയെ ചോദ്യം ചെയ്യാൻ വന്നില്ല. ആ തിയേറ്ററുമായി ബന്ധപ്പെട്ടയാളുകളും കൂടി അറിഞ്ഞുകൊണ്ടാണോ അയാൾ സിനിമ മുഴുവൻ ഫോണിൽ പകർത്തിയതെന്നുപോലും ഞാൻ‌ സംശയിച്ചു.'

'കാരണം സിനിമ കഴിഞ്ഞ് ഇറങ്ങിയശേഷം വീണ്ടും ഞാൻ തിയേറ്ററുമായി ബന്ധപ്പെട്ടയാളെ ചെന്ന് കണ്ട് സംസാരിച്ചപ്പോൾ യാതൊരു ഭാവവ്യത്യാസമോ ഒന്നും തന്നെ ഉണ്ടായില്ല. ഞാൻ പരാതിപ്പെട്ടിട്ടും പുല്ലുവിലയാണ് തന്നത്.'

'അതുകൊണ്ട് തന്നെ ഞാൻ തിയേറ്ററിൽ നിന്നും ഇറങ്ങി വീഡിയോ റെക്കോർ‌ഡ് ചെയ്ത ആളുടെ വണ്ടിയുടെ നമ്പർ അടക്കം കുറിച്ചെടുത്ത് പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടുവെന്നാണ്', ആലീസ് ക്രിസ്റ്റി പുതിയ വീഡിയോ പങ്കിട്ട് പറഞ്ഞത്. സിനിമയുടെ പൈറസി പ്രശ്നം പലപ്പോഴായി വന്നതുകൊണ്ടാണ് കൺമുന്നിൽ കണ്ട പ്രവൃത്തിക്ക് എതിരെ പരാതിപ്പെട്ടതെന്നും പുതിയ വീഡിയോയിൽ ആലീസ് പറയുന്നു.

More from Filmibeat

Read more about: alice christy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X