ആലീസ് ഇൻ പാഞ്ചാലിനാടിന്റെ ട്രെയിലർ പുറത്ത്; ആഗസ്റ്റിൽ സിനിമ 200 ൽ പരം തിയേറ്ററുകളിലെത്തും
എയ്‌സ് കോര്‍പ്പറേഷന്റെ ബാനറില്‍ സുധിന്‍ വാമറ്റം സംവിധാനം ചെയ്ത തീഫ് ത്രില്ലര്‍ ചിത്രമായ 'ആലീസ് ഇന്‍ പാഞ്ചാലി നാടി'ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഗുഡ്‌വില്‍ എന്റര്‍ടൈമെന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ചിത്രം ആഗസ്റ്റില്‍ കേരളത്തിലെ 200-ല്‍പരം തിയറ്റുറുകളില്‍ പ്രദര്‍ശനത്തിനെത്തും.
പാഞ്ചാലിനാടെന്ന ഗ്രാത്തില്‍ എത്തിപ്പെടുന്ന ഡല്‍ഹിക്കാരി ആലീസെന്ന പെണ്‍കുട്ടിയുടെ കഥ ഇടുക്കി ജില്ലയുടെ പശ്ചാത്തലത്തിലാണ് വെള്ളിത്തിരയില്‍ പറയുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകന്‍ പി.സുകുമാര്‍ ഐ എസ് സി ഒരുക്കിയ ദൃശ്യ വിരുന്ന് ചിത്രത്തിനെ വ്യത്യസ്ഥമാക്കുന്നു. അരുണ്‍ വി സജീവിന്റെ കഥക്ക്, അദ്ദേഹവും, സംവിധായകനും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.

ബോളിവുഡിലെ പ്രശസ്തതാരം കാമ്യ അലാവത്ത് ടൈറ്റില്‍ കഥാപാത്രമാകുന്ന ചിത്രത്തില്‍ അജയ് മാത്യു -ബെന്നിയെന്ന നായക വേഷത്തിലെത്തുന്നു. ശില്‍പ, അനില്‍ മുരളി, പൊന്നമ്മ ബാബു, കെ.ടി എസ് പടന്നയില്‍, ജയിംസ് കൊട്ടാരം, അമല്‍ സുകുമാരന്‍, തൊമ്മന്‍ മങ്കുവ , കലാഭവന്‍ ജയകുമാര്‍, ജോളി ഈശോ, സൈമണ്‍ കട്ടപ്പന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Recommended Video
ഇവരെ കൂടാതെ ചിത്രത്തില്‍ ഇരുനൂറില്‍ പരം കലാകാരന്മാരും അണിനിരക്കുന്നുണ്ട്. ഉണ്ണി മലയില്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. പി.ആര്‍. ഒ ബിജു വൈശ്യന്‍. മലയാളികളുടെ പ്രിയതാരം അനില്‍ മുരളി അവസാനമായി അഭിനയിച്ച ചിത്രമാണ് ആലീസ് ഇന്‍ പാഞ്ചാലി നാട്. ചിത്രത്തിലെ മനോഹരമായ ഗാനങ്ങളും ഉടന്‍ പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications











