അച്ഛനും അമ്മയും മരിച്ചാൽ സ്വത്ത് കിട്ടും!, അറപ്പോടെ കണ്ട ബന്ധുക്കൾ; അലിൻ ജോസിന്റെ ജീവിതം

സോഷ്യൽ മീഡിയ താരം അലിൻ ജോസ് പെരേര വിവാഹ ച‌ടങ്ങിൽ അതിഥിയായെത്തി അപമാനിതനായ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. അലിൻ ജോസിന്റെ ജീവിതവും ഇതിനിടെ ശ്രദ്ധ നേടുന്നു. ബന്ധുക്കളിൽ പലരും അലിൻ ജോസിനെ അകറ്റി നിർത്തുകയാണ്. മാതാപിതാക്കളുമായും വലിയ സ്വര ചേർച്ചയിൽ അല്ലെന്നാണ് വിവരം. തന്റെ മാതാപിതാക്കൾക്ക് ഒരുപാട് സ്വത്തുക്കളുണ്ടെന്നും ഇവ തനിക്ക് ലഭിക്കുമോ എന്ന ഭയമുണ്ടെന്നുമാണ് അലിൻ ജോസ് പെരേര പറയുന്നത്.

ആദ്യ വിവാഹത്തെ കുറിച്ച് അന്ന് വെളിപ്പെടുത്തിയില്ല, പിന്നാലെ വിവാഹ​മോചനം; ഡെയ്സി വീണ്ടും വിവാഹിതയാകുന്നു!
ആദ്യ വിവാഹത്തെ കുറിച്ച് അന്ന് വെളിപ്പെടുത്തിയില്ല, പിന്നാലെ വിവാഹ​മോചനം; ഡെയ്സി വീണ്ടും വിവാഹിതയാകുന്നു!

ഒരാളുടെ മകനായി ജീവിക്കുമ്പോൾ അവരുടെ കാല ശേഷം അവരുണ്ടാക്കിയത് വെറുതെ ആകരുത്. ചിലപ്പോൾ വീട്ടുകാർ സ്വത്തുക്കൾ അനാഥാലയത്തിന് കൊടുക്കും. ഇതിൽ ആശങ്കയുണ്ട്. മര്യാദയില്ലാത്ത വർത്തമാനം കുടുംബത്തിൽ നിന്നും ഞാൻ കേട്ടിട്ട‍ുണ്ട്. അതുകൊണ്ട് തന്നെയാണ് ഫിലിം ഫീൽഡിൽ ഞാൻ ആക്‌ടീവായി നിൽക്കുന്നത്. ഫിലിം റിവ്യൂവിന്റെ പേരിൽ പത്ത് പേരറിഞ്ഞു. ആ ഫെയിമിൽ ഒരുപാട് പേരുടെ കല്യാണത്തിന് പോയി. ആ കൂട്ടത്തിൽ ഷിയാസ് കരീമിന്റെ കല്യാണത്തിന് പോയപ്പാേഴാണ് ഈ പ്രശസ്തിയും ജനശ്രദ്ധയും കൂടിയതെന്നും അലിൻ ജോസ് പെരേര പറഞ്ഞു.

Alin Jose Perera

അച്ഛനും അമ്മയും അനിയത്തിയുമാണ് എന്റെ കുടുംബം. എനിക്ക് പ്രശസ്തി ലഭിച്ചതോടെ അനിയത്തിൽ പഞ്ചാബിൽ പഠിക്കാൻ പോയി. പക്വതയുള്ള ആളാണ്. എന്നോട് നല്ല രീതിയിൽ സംസാരിക്കും. ഉപദേശം തരും. അകന്ന ബന്ധത്തിൽ പെട്ട കസിൻ സിസ്റ്റേർസ് നമ്മളെ കാണുമ്പോൾ അറപ്പും ദേഷ്യവും കാണിച്ചു. അതിലെനിക്ക് ദേഷ്യം വന്നു. അന്നെനിക്ക് ധെെര്യം തന്നത് അനിയത്തിയാണ്.

അച്ഛനും അമ്മയും മരിച്ചാലും സ്വത്തുക്കൾ എനിക്ക് കിട്ടുമെന്ന് തോന്നുന്നില്ല. അച്ഛനും അമ്മയും മരിച്ചിട്ട് ആ സ്വത്തുക്കൾ തനിക്ക് ലഭിക്കാൻ കാത്തിരിക്കുകയാണ് താനെന്നും അലിൻ ജോസ് പെരേര ഒരിക്കൽ പറഞ്ഞു. അച്ഛനോടും അമ്മയോടും മറ്റൊന്നിനോടും വലിയ സ്നേഹമില്ല. അച്ഛനോടും അമ്മയോടും ബഹുമാനമുണ്ട്. സ്വത്തുക്കൾ എനിക്ക് തരില്ലെന്ന് വീട്ടിൽ നിന്ന് പറയാറുണ്ട്. അമ്മയും അച്ഛനും അങ്ങനെ പറയാറുണ്ട്.
പത്ത് ഇരുപത് വയസായപ്പോൾ അവരോട് സ്വത്തിനെക്കുറിച്ച് ഞാൻ ചോദിച്ചിരുന്നു.

ആത്മാഭിമാനം തകർത്തു, ഇതെന്ത് സംസ്കാരം? കോമാളിത്തരം കാണിച്ചട്ടല്ലേ...; അലിൻ ജോസ് പെരേര ചർച്ചയാകുന്നു
ആത്മാഭിമാനം തകർത്തു, ഇതെന്ത് സംസ്കാരം? കോമാളിത്തരം കാണിച്ചട്ടല്ലേ...; അലിൻ ജോസ് പെരേര ചർച്ചയാകുന്നു

വരുമാനം ചെലവായി പോകുന്നതാണ്. ലക്ഷങ്ങൾ ചെലവായിക്കൊണ്ടിരിക്കുകയാണ്. കുടുംബപരമായുള്ള ഓഹരിയുണ്ട്. അതാണ് സേവിം​ഗ്സ്. അല്ലാതെ ഈ ഫീൽഡ് വെച്ച് എന്തുണ്ടാക്കി എന്ന് ചോദിച്ചാൽ സീറോ ബാലൻസാണ്. അമ്മയെയും അമ്മൂമ്മയെയും നോക്കുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം വീട്ടിലേക്ക് പോകുന്നുണ്ട്. ഏകദേശം വീട്ടിലെ ചെലവുകളൊക്കെ താൻ നോക്കുന്നുണ്ടെന്നും അലിൻ ജോസ് പെരേര ഒരിക്കൽ പറഞ്ഞു. ഒരിക്കൽ വീട്ടുകാരുമായി വലിയ വഴക്കും അലിൻ ജോസിനുണ്ടായിട്ടുണ്ട്. ഒരിക്കൽ അച്ഛനെ അസഭ്യം പറയുന്ന വീഡിയോ അലിൻ പങ്കുവെക്കുകയുണ്ടായി. അച്ഛൻ സഹികെട്ട് മുഖം കാണിക്കാതെ ഇരിക്കുന്നതും വീഡിയോയിൽ കാണാം.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X