എന്റേയും അവന്റേയും മാതാപിതാക്കൾ തമ്മിൽ വലിയ വഴക്ക്, സെലിബ്രിറ്റിയാണെന്നത് അവർക്ക് പ്രശ്നമായിരുന്നു; എലീന
മലയാളത്തിലെ ഏറ്റവും എനർജെറ്റിക്കായ അവതാരകരിൽ ഒരാളാണ് ബിഗ് ബോസ് താരം കൂടിയായ എലീന പടിക്കൽ. കൊവിഡ് കാലത്തായിരുന്നു എലീനയുടെ വിവാഹം. രോഹിത്താണ് എലീനയുടെ ജീവിത പങ്കാളി. രണ്ടുപേരും വ്യത്യസ്ത മതത്തിൽപ്പെട്ടവരായതുകൊണ്ട് തന്നെ സംഭവബഹുലമായിരുന്നു വിവാഹം. പ്രേക്ഷകർ കണ്ടത് എൻഗേജ്മെന്റ് സമയത്തേയും വിവാഹ സമയത്തേയും കളർ ഫുൾ വീഡിയോയും ഫോട്ടോകളുമാണ്. പക്ഷെ അത്ര മനോഹരമായ നിമിഷത്തിലേക്ക് ജീവിതം കൊണ്ടെത്തിക്കാൻ മാസങ്ങളോളം എലീനയും രോഹിത്തും ബുദ്ധിമുട്ടിയിട്ടുണ്ട്.
രണ്ടുപേരുടെയും കുടുംബങ്ങൾ പ്രണയത്തിന് എതിരായിരുന്നു എന്നതാണ് കാരണം. ഇപ്പോഴിതാ ആ പ്രണയകഥയും സ്ട്രഗിളും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് എലീന. താനും രോഹിത്തും ഇന്ന് ഒരുമിച്ച് ജീവിക്കുന്നുണ്ടെങ്കിൽ അതിന് നൂറ് ശതമാനം ക്രെഡിറ്റും തന്റെ ഭർത്താവിനാണെന്ന് താരം പറയുന്നു.

എനിക്കും രോഹിത്തിനും ഒരേ ഫ്രണ്ട്സാണ്. അവൻ ചെന്നൈയിലാണ് പഠിച്ചത്. പക്ഷെ എന്നെ ലൈനടിക്കാനായി ഇവിടെ വന്ന് വന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും ഉള്ളത് ഒരേ ഫ്രണ്ട്സാണ്. ആ ഫ്രണ്ട്സ് ഗ്യാങ് ഇപ്പോഴും വളരെ ശക്തമായി ഞങ്ങൾക്കൊപ്പമുണ്ട്. എനിക്കും രോഹിത്തിനും സഹോദരങ്ങളില്ല. അതുകൊണ്ട് പാരന്റ്സ് കഴിഞ്ഞാൽ ഞങ്ങൾക്ക് വിലപ്പെട്ടത് ഫ്രണ്ട്സാണ്. കസിൻസിനെപ്പോലെയാണ് അവർ എനിക്ക്. നല്ല സുഹൃത്തുക്കൾ ഒരു ഭാഗ്യമാണ്.
എന്നെ വഴക്ക് പറയും പിണങ്ങും കളിയാക്കും തെറ്റ് ചൂണ്ടാകാണിക്കുകയും എല്ലാം ചെയ്യുന്ന ജെനുവിൻ ഫ്രണ്ട്സാണ്. സെലിബ്രിറ്റി ഫീൽ നീ ഞങ്ങൾക്ക് തരാറില്ലെന്ന് അവർ എന്നോട് പറയാറുണ്ട്. ഏഴ് വർത്തോളം നീണ്ട പ്രണയമാണ്. ഞാനൊരു സോഷ്യൽമീഡിയ വിക്ടിമാണ്. ഫ്രണ്ടിന്റെ ഫോണിൽ നിന്നും മെസേജ് അയച്ച് തുടങ്ങിയ പരിചയമാണ്. സൗണ്ടാണ് എനിക്ക് ആദ്യം ഇഷ്ടപ്പെട്ടത്.
പിന്നീട് രോഹിത്ത് ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ശേഷം സംസാരിച്ച് തുടങ്ങി. വേറൊരു ട്രാക്കിലേക്ക് പോകാൻ ഉദ്ദേശമുണ്ടെങ്കിൽ നടക്കില്ലെന്ന് ആദ്യമെ രോഹിത്തിനോട് ഞാൻ പറഞ്ഞിരുന്നു. പക്ഷെ എനിക്ക് വേണ്ടി രോഹിത്ത് ഓരോ തവണയും ഇട്ട എഫേർട്ടാണ് എനിക്ക് തിരിച്ച് ഇഷ്ടം തോന്നാൻ കാരണമായത്. എന്നെ കാണാൻ നാട്ടിലേക്ക് ചെന്നൈയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും സമയം കണ്ടെത്തി വരും. ഒപ്പം ടൈം സ്പെന്റ് ചെയ്യും.
എന്റെ ഇഷ്ടങ്ങൾ സുഹൃത്തുക്കളിൽ നിന്നും മനസിലാക്കി സിനിമ സ്റ്റൈലിൽ കൺവിൻസ് ചെയ്യാൻ എഫേർട്ടിടുമായിരുന്നു. സർപ്രൈസ് ഇഷ്ടമാണെന്ന് അറിയാവുന്നതുകൊണ്ട് നിരന്തരം എനിക്ക് സർപ്രൈസുകൾ തരും. രാത്രിയിൽ പെട്ടന്ന് എന്റെ റൂമിന്റെ താഴെയൊക്കെ വന്ന് നിൽക്കും. ടോം ബോയ് ആയിരുന്ന ഞാൻ ഗേളി ടൈപ്പ് ആയത് പോലും രോഹിത്ത് കാരണമാണ്. അവന്റെ എഫേർട്ട് കണ്ടില്ലെന്ന് നടിക്കുന്നത് മോശമല്ലേ.

അതുകൊണ്ടാണ് ഞാൻ യെസ് പറഞ്ഞത്. പിന്നീട് വീട്ടിൽ അവതരിപ്പിച്ചു പക്ഷെ അവർ എതിർത്തു. എന്നിട്ടും ഞങ്ങൾ പ്രണയം തുടർന്നു. ബിഗ് ബോസിൽ പോയിട്ടും രോഹിത്തിന്റെ പേര് ഇടയ്ക്കിടെ പറഞ്ഞത് നാട്ടുകാർ അറിഞ്ഞതിന്റെ പേരിലെങ്കിലും പാരന്റ്സ് വിവാഹത്തിന് സമ്മതിക്കട്ടേയെന്ന് കരുതിയാണ്. പക്ഷെ അതൊന്നും ഏറ്റില്ല. അപ്പൻ തന്നെ എതിർത്തു. അമ്മ പറയുമെന്ന് കരുതിയ നോ അപ്പൻ പറഞ്ഞു. അതിനുശേഷം ഞങ്ങളുടെ റിലേഷൻഷിപ്പ് തകരുമെന്ന അവസ്ഥയിലായി.
പക്ഷെ അവിടെയും രോഹിത്ത് വലിയൊരു എഫേർട്ട് എടുത്തു. കൊവിഡ് സമയത്ത് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പാസെടുത്ത് യാത്ര ചെയ്ത് വന്ന് എന്റെ പാരന്റ്സിനെ കൺവിൻസ് ചെയ്യിപ്പിച്ചു. ആദ്യം അവർ കുറേ നോ പറഞ്ഞു. ഫ്ലാറ്റെടുത്ത് താമസിച്ചാണ് രോഹിത്ത് നിരന്തരം എന്റെ പാരന്റ്സിനെ പോയി കണ്ട് വിവാഹത്തിന് സമ്മതിപ്പിച്ചത്. രോഹിത്തിന്റെ വീട്ടിലും ആദ്യം സമ്മതമായിരുന്നില്ല.
സെലിബ്രിറ്റി എന്നതൊക്കെ അവർക്ക് പ്രശ്നമായിരുന്നു. ഈ ഇന്റസ്ട്രിയെ കുറിച്ച് കേൾക്കുന്ന കഥകളും അവരെ പിന്നോട്ട് വലിച്ചിരുന്നു. എന്റേയും അവന്റേയും മാതാപിതാക്കൾ തമ്മിൽ വഴക്ക് നടന്നിരുന്നു. രോഹിത്തിനെ മര്യാദയ്ക്ക് നിർത്തണം, എന്റെ മകളുടെ പുറകെ പോകരുതെന്ന് പറയണം എന്നൊക്കെ എന്റെ പാരന്റ്സ് അവരെ വിളിച്ച് പറഞ്ഞ് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. വളരെ മോശമായ അവസ്ഥയിൽ നിന്നാണ് എല്ലാം പരിഹരിച്ച് ഞങ്ങളുടെ വിവാഹം നടന്നതെന്ന് എലീന പറഞ്ഞു.


Click it and Unblock the Notifications











