വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തി എലീന! രജിത്തേട്ടന്‍ വിളിക്കാറുണ്ട്! ബിഗ് ബോസിന് ശേഷം ഇങ്ങനെയാണ്!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് എലീന പടിക്കല്‍. അഭിനേത്രിയാവുന്നതിന് മുന്‍പ് അവതാരകയായി കഴിവ് തെളിയിച്ചിരുന്നു എലീന. ഭാര്യയെന്ന പരമ്പരയിലൂടെയായിരുന്നു എലീന അഭിനേത്രിയായെത്തിയത്. വില്ലത്തിയായുള്ള വരവിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ബിഗ് ബോസ് സീസണ്‍ 2 ല്‍ എലീനയും മത്സരിച്ചിരുന്നു. സ്‌ക്രീന്‍ സ്‌പേസ് കിട്ടാനായി ഓവറാക്കുകയാണ് താരമെന്ന തരത്തിലായിരുന്നു തുടക്കത്തില്‍ എല്ലാവരും പറഞ്ഞത്. ഫേക്കാണെന്ന ആരോപണവും വന്നിരുന്നു. ഇങ്ങനെ പറഞ്ഞവര്‍ തന്നെ തിരുത്തിപ്പറയുകയായിരുന്നു പിന്നീട്.
ആദ്യദിനം മുതല്‍ ഷോ അവസാനിക്കുന്നത് വരെ ഒരേ പോലെയാണ് എലീന പെരുമാറിയതെന്നാണ് പിന്നീട് എല്ലാവരും പറഞ്ഞത്. എലീന ശരിക്കും അങ്ങനെയാണെന്നായിരുന്നു സുരേഷ് കൃഷ്ണയും പറഞ്ഞത്. തനിക്ക് നേരിട്ടറിയാവുന്ന കുട്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കലാഭവന്‍ മണി ഫൗണ്ടേഷന്‍ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം താരം വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. ബിഗ് ബോസിനെക്കുറിച്ചും ലോക് ഡൗണ്‍ സമയത്തെ കാര്യങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു എലീന പറഞ്ഞത്. സിനിമ തന്നെ തേടുന്നുണ്ടെന്നും താന്‍ അവസരം സ്വീകരിച്ചിട്ടില്ലെന്നും എലീന പറഞ്ഞിരുന്നു.

എലീനയുടെ വിശേഷങ്ങള്‍
ബിഗ് ബോസില്‍ നിന്നും 75 ദിവസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. അവിടെയും ലോക് ഇവിടെ വ്ന്നതിന് ശേഷവും ലോക്കായിരിക്കുകയാണ്. വണ്ടിയെടുത്ത് പുറത്ത് പോവാനും സുഹൃത്തുക്കളെ കാണാനുമൊക്കെ ആഗ്രഹിച്ചിരുന്നു. നേരെ തിരുവനന്തപുരത്തേക്കാണ് തിരിച്ചുവന്നത്. ബാംഗ്ലൂരിലേക്ക് പോണം, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയാണ്. ഷൂട്ടും കാര്യങ്ങളുമൊക്കെ ചെയ്യാമെന്ന് കരുതിയാണ് തിരുവനന്തപുരത്തേക്ക് വന്നത്. അതിനിടയിലാണ് എല്ലാം ലോക്കായത്. ഇതിനിടയിലായിരുന്നു ഒരാള്‍ വിവാഹത്തെക്കുറിച്ച് ചോദിച്ചത്. ഇപ്പോള്‍ വിവാഹമൊന്നും ഇല്ലെന്നും അതിന് സമയമാവുമ്പോള്‍ നടത്താല്ലോയെന്നുമായിരുന്നു എലീനയുടെ മറുപടി.

എല്ലാവരുമായി സൗഹൃദമുണ്ട്
രജിത്തേട്ടനും ആര്യച്ചേച്ചിയുമൊക്കെ വിളിക്കാറുണ്ട്. ബിഗ് ബോസിനെ ഷോയായി മാത്രമേ എല്ലാവരും കണ്ടിട്ടുള്ളൂ. ഞങ്ങള്‍ എല്ലാവരും ഇപ്പോഴും കട്ടക്കമ്പനിയാണെന്നും എലീന പറഞ്ഞിരുന്നു. ഫുക്രു, ഫുക്രുവിന്‍രെ അമ്മ, വീണ നായര്‍, സുരേഷ് കൃഷ്ണ, ഇവരെല്ലാം ലൈവ് വീഡിയോ കാണുന്നുണ്ടായിരുന്നു. ഫുക്രുവുമായി നല്ല കൂട്ടാണ്. അവന്‍രെ വീട്ടിലൊക്കെ പോണമെന്നുണ്ട്. വാട്‌സാപ് ഗ്രൂപ്പില്‍ എല്ലാവരും സജീവമാണ്. ഇടയ്ക്ക് ഞങ്ങള്‍ വീഡിയോ കോള്‍ ചെയ്യാറുണ്ടെന്നും എലീന പറഞ്ഞിരുന്നു.

ആ ശബ്ദം മിസ്സ് ചെയ്യുന്നു
ബിഗ് ബോസില്‍ നിന്നിറങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് ആ ശബ്ദമാണ്. ഞങ്ങള്‍ പരാതിയും മറ്റ് കാര്യങ്ങളുമൊക്കെ പറയുമ്പോഴുള്ള ആ ശബ്്ദം ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്. വീട്ടില്‍ ശരിക്കും ബിഗ് ബോസ് പോലെയാണ്. അപ്പനാണ് ഈയാഴ്ചത്തെ ക്യാപ്റ്റന്‍. അമ്മയ്ക്കാണ് കുക്കിങ്. ഞാന്‍ ഹൗസ് കീപ്പിങ്ങിലാണെന്നും താരം പറഞ്ഞിരുന്നു. തനിക്ക് ജാഡയില്ലെന്നും കാണുമ്പോള്‍ തോന്നുന്നതാണെന്നും ജാഡ കാണിച്ച് ജീവിക്കുന്നതിനോട് താല്‍പര്യമില്ലെന്നും എലീന പറഞ്ഞിരുന്നു. ജാഡയൊന്നും കാണിച്ചിട്ട് ജീവിക്കാന്‍ പറ്റില്ല.

ബിഗ് ബോസ് ഷോയെക്കുറിച്ച്
ബിഗ് ബോസ് പരിപാടിയെക്കുറിച്ചും എലീന തുറന്നുപറഞ്ഞിരുന്നു. വലിയൊരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. അത് സ്‌ക്രിപ്റ്റഡല്ല. പല ആള്‍ക്കാരാണ് നമുക്കൊപ്പമുള്ളത്. ചിലരെ നമുക്കറിയാമായിരിക്കും. മറ്റ് ചിലരെ പേഴ്‌സണലി അറിയാമായിരിക്കും. ഞാന്‍ അവിടെ ചെന്നപ്പോള്‍ എനിക്ക് ആരേയും അവിടെ പേഴ്‌സണലി അറിയില്ലായിരുന്നു. പിന്നീടാണ് അറിഞ്ഞുവന്നത്. രണ്ടോ മൂന്നോ ദിവസമേ നമുക്ക് ക്യാമറ കോണ്‍ഷ്യസായി നില്‍ക്കാന്‍ പറ്റുള്ളൂ. ഞാന്‍ ഞാനായിത്തന്നെയാണ് നിന്നത്. നല്ല അനുഭവമായിരുന്നു ബിഗ് ബോസ് സമ്മാനിച്ചത്.

ഞെട്ടിപ്പിക്കുന്ന കാര്യം
ടമാര്‍ പഠാറിന്റെ അവതാരകയല്ല ഞാന്‍, 2 ദിവസമേ അത് ചെയ്തിട്ടുള്ളൂ. അതിന് നന്നായി കിട്ടുകയും ചെയ്തു. നല്ല റീച്ചാണ് ആ ഷോയ്ക്ക്. രണ്ട് ദിവസം മാത്രം ചെയ്ത ഷോയാണ്. തനിക്ക് നല്ല പിന്തുണയാണ് ഫുക്രു ഫാന്‍സ് നല്‍കിയത്. അതിന് എലീന നന്ദി പറഞ്ഞിരുന്നു. ഞങ്ങള്‍ അവിടെ 24 മണിക്കൂറാണ് നില്‍ക്കുന്നത്. എന്‍ഡമോളും ഏഷ്യാനെറ്റും പുറത്തുവിടുന്ന കണ്ടന്റാണ് നിങ്ങള്‍ കണ്ടത്. ഒരു വഴക്ക് എങ്ങനെ തുടങ്ങുന്നതെന്നോ എന്താണ് റീസണണെന്നോയൊന്നും നിങ്ങള്‍ കാണുന്നില്ല.

ഒറ്റയ്ക്ക് നിന്നത്
താന്‍ ഒറ്റയ്ക്ക് പോയ ഷോയാണ് ബിഗ് ബോസ്. ഷൂട്ടിന് പോവുമ്പോഴൊക്കെ അപ്പനും അമ്മയും ഉണ്ടാവും. ഇന്‍ഡിപെന്‍ഡന്റായി നില്‍ക്കാന്‍ പഠിച്ചത് ഇപ്പോഴാണ്. കുറേക്കാര്യങ്ങള്‍ മനസ്സിലാക്കി. നെഗറ്റീവായിട്ടൊന്നും തോന്നിയിട്ടില്ല. എല്ലാവരേയും നമ്മള്‍ വളരെയധികം സിന്‍സിയറായി കാണരുത്. അവര് തിരിഞ്ഞുനില്‍ക്കുമ്പോള്‍ നമുക്ക് ഫീലാവും. ആര്യചേച്ചിക്ക് തുടക്കത്തില്‍ എന്നെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടായിരുന്നു. അത് പിന്നീട് മാറിയപ്പോള്‍ സോറി പറഞ്ഞു. ബിഗ് ബോസില്‍ ജയിലില്‍ കിടന്നതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു.
Recommended Video

വിഷമമായിരുന്നു
ബിഗ് ബോസ് നിര്‍ത്തിവെക്കുകയാണെന്ന് ലാലേട്ടന്‍ പറഞ്ഞപ്പോള്‍ സങ്കടമായിരുന്നു. ഇനി എങ്ങനെ മുന്നേറുമെന്ന് പ്ലാന്‍ ചെയ്യുന്നതിനിടയിലായിരുന്നു ഷോ നിര്‍ത്തുന്നതിനെക്കുറിച്ച് പറഞ്ഞത്. രജിത്തേട്ടന്‍ വിളിക്കാറുണ്ട്. മോളേ, ഞാന്‍ ഇങ്ങനെ ചെയ്തു എന്നൊക്കെ പറയാറുണ്ട്. ഞാന്‍ ആശംസ പറയാറുണ്ട്. ഇതിനിടയിലാണ് ഫുക്രുവും എലീനയുമായാണ് ഫേക്കല്ലാതെ നിന്നവരെന്ന കമന്‍റ് വന്നത്.


Click it and Unblock the Notifications