അങ്ങനെ ചെയ്തതില്‍ പശ്ചാത്താപമുണ്ടെന്ന് എലീന പടിക്കല്‍ ! സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും താരം

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ മത്സരിക്കാനെത്തിയതോടെയാണ് എലീന പടിക്കലിന് ആരാധകരേറിയത്. അവതാരകയും അഭിനേത്രിയുമായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു താരം മത്സരിക്കാനെത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു എലീനയ്ക്ക് ലഭിച്ചത്. ഇടയ്ക്ക് കണ്ണിന് അസുഖമായി എലീന പുറത്തേക്ക് പോയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമായാണ് താരം തിരിച്ചെത്തിയത്. ലോക് ഡൗണ്‍ സമയത്ത് വീട് ബിഗ് ബോസ് പോലെയാണെന്ന് താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് എലീന വിശേഷങ്ങള്‍ പങ്കുവെച്ചത്.

ബിഗ് ബോസിലെ ടാസ്‌ക്കിനിടയില്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചും എലീന മനസ്സ് തുറന്നിരുന്നു. തന്നെ എല്ലാവരും ഫേക്കെന്ന് വിളിച്ചതിനെക്കുറിച്ചും പിന്നീട് അവര്‍ നിലപാട് മാറ്റിയതിനെക്കുറിച്ചുമൊക്കെ എലീന വ്യക്തമാക്കിയിട്ടുണ്ട്. ഫുക്രുവുമായുള്ള സൗഹൃദത്തെക്കുറിച്ചും താരം സംസാരിച്ചിരുന്നു. ലോക് ഡൗണ്‍ സമയത്ത് വീട് ബിഗ് ബോസ് പോലെയാണെന്നും താരം പറയുന്നു. എലീന പടിക്കലിന്റെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ലോക് ഡൗണിനെക്കുറിച്ച്

ലോക് ഡൗണിനെക്കുറിച്ച്

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതായി ഇപ്പോഴും തോന്നുന്നില്ല. ലോക് ഡൗണായതിനാല്‍ പുറത്തേക്ക് പോവാനോ സുഹൃത്തുക്കളെ കാണാനോ കഴിഞ്ഞിട്ടില്ല. കുടുംബത്തിനൊപ്പമാണെന്നുള്ളതാണ് ഈ സമയത്തെ വലിയ സന്തോഷം. വീട്ടുകാരും സുഹൃത്തുക്കളും ഫോണുമൊന്നുമില്ലാതെയുള്ള 75 ദിവസമായിരുന്നു ബിഗ് ബോസിലേത്. വീട്ടില്‍ ഞങ്ങള്‍ ബിഗ് ബോസ് കളിക്കുകയാണെന്നും താരം പറയുന്നു. അപ്പയാണ് ഈയാഴ്ചയിലെ ക്യാപ്റ്റന്‍. അമ്മയ്ക്കാണ് കിച്ചണ്‍ ഡ്യൂട്ടി. താന്‍ ഹൗസ് കീപ്പിങ് സെക്ഷനിലാണെന്നും എലീന പറയുന്നു.

 ബിഗ് ബോസിലേക്ക് എത്തിയത്

ബിഗ് ബോസിലേക്ക് എത്തിയത്

ബിഗ് ബോസ് ആദ്യ സീസണില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും പങ്കെടുക്കാനായിരുന്നില്ല. അറിയാവുന്ന നിരവധി പേരുണ്ടായിരുന്നു ആദ്യ സീസണില്. രണ്ടാമത്തെ സീസണിലേക്ക് അവസരം ലഭിച്ചപ്പോള്‍ വലിയ താല്‍പര്യമൊന്നും തോന്നിയിരുന്നില്ല. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം പിന്തുണച്ചതോടെയാണ് പങ്കെടുക്കാന്‍ തീരുമാനിച്ചത്. വ്യത്യസ്തമായ അനുഭവത്തിന് വേണ്ടിയാണ് പോയത്. ബിഗ് ബോസിലെ ആദ്യനാളുകള്‍ അതികഠിനമായിരുന്നു.

ഷോയ്ക്ക് ശേഷമുള്ള മാറ്റം

ഷോയ്ക്ക് ശേഷമുള്ള മാറ്റം

എല്ലാകാര്യത്തിനും അപ്പനും മമ്മയും സുഹൃത്തുക്കളുമൊക്കെ ഒപ്പമുണ്ടാവാറുണ്ട്. ഒറ്റയ്ക്ക് നില്‍ക്കാന്‍ പഠിച്ചത് ബിഗ് ബോസിന് ശേഷമാണ്. ബിഗ് ബോസിലേക്ക് പോയത് ആശങ്കയോടെയായിരുന്നു. തുടക്കത്തില്‍ കഷ്ടപ്പെട്ടുവെങ്കിലും പിന്നീട് പിടിച്ചുനില്‍ക്കുകയായിരുന്നു എലീന. എലീന ഓവറാണെന്നും ഫേക്കാണെന്ന തരത്തിലുമുള്ള ആരോപണങ്ങളും തുടക്കത്തില്‍ ഉന്നയിച്ചിരുന്നു. മത്സരാര്‍ത്ഥികള്‍ തന്നെയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്.

 മാറ്റിപ്പറഞ്ഞു

മാറ്റിപ്പറഞ്ഞു

ടാസ്‌ക്കുകളിലോ മറ്റ് കാര്യങ്ങളിലോ എലീന പങ്കെടുക്കുന്നില്ലെന്നും ഫേക്കാണെന്നുമായിരുന്നു അവരുടെ ആരോപണം. ജീവിതത്തില്‍ പെര്‍ഫക്ഷനിസ്റ്റാണ്. ഫേക്കാണെന്നുള്ള ആരോപണം കേട്ട് തുടക്കത്തില്‍ സ്റ്റക്കായിരുന്നു. പിന്നീട് അവര്‍ തന്നെ പറഞ്ഞത് തിരുത്തുകയായിരുന്നു. അവിടെ ആര്‍ക്കും ഫേക്കായി നില്‍ക്കാനാവില്ല. രണ്ടാഴ്ച പോലും ഫേക്കായി നില്‍ക്കാനാവില്ല. സത്യസന്ധ്യവും ജനുവിനുമായാണ് താന്‍ അവിടെ നിന്നതെന്നും എലീന പറയുന്നു.

തിരിച്ചുവരവിന് ശേഷം

തിരിച്ചുവരവിന് ശേഷം

കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയതിന് ശേഷമുള്ള വരവില്‍ ആശങ്കയുണ്ടായിരുന്നു. രണ്ടാഴ്ച ആശുപത്രിയിലായിരുന്നു. പുറംലോകവുമായി ബന്ധമില്ലായിരുന്നു. വീട്ടിനകത്തെ മാറ്റങ്ങളെക്കുറിച്ചായിരുന്നു ചിന്തിച്ചത്. എല്ലാവരും തന്നെ മറന്നിരിക്കുമോയെന്നൊക്കെയായിരുന്നു ആ സമയത്ത് ചിന്തിച്ചത്. ഞാന്‍ മിസ്സ് ചെയ്തതിനേക്കാള്‍ കൂടുതല്‍ അവരെന്നെ മിസ്സ് ചെയ്തിരുന്നുവെന്നറിഞ്ഞപ്പോള്‍ സന്തോഷമായി.

കുറ്റബോധമുണ്ട്

കുറ്റബോധമുണ്ട്

കോര്‍ട് ടാസ്‌ക്കിലെ കാര്യത്തെക്കുറിച്ച് കുറ്റബോധം തോന്നിയിരുന്നു. ആ സമയത്ത് അറിയാതെ സംഭവിച്ചതാണ്. കോടതിയില്‍ വാദം നടക്കുന്നതിനിടയില്‍ തുപ്പിയിരുന്നു എലീന. ഇതേക്കുറിച്ച് വിമര്‍ശിച്ചിരുന്നു എല്ലാവരും. എല്ലാം പറഞ്ഞ് പ്ലാന്‍ ചെയ്തായിരുന്നു കോര്‍ട്ട് റൂമിലേക്ക് എത്തിയത്. അവിടെയെത്തിയപ്പോള്‍ എല്ലാവരും കാല് മാറുകയായിരുന്നു. അങ്ങനെയാണ് അത് സംഭവിച്ചത്. ചെയ്യാന്‍ പാടില്ലായിരുന്നു അത്.

അവസാനിപ്പിച്ചത്

അവസാനിപ്പിച്ചത്

ലാലേട്ടന്‍ വന്ന് ഷോ അവസാനിപ്പക്കുകയാണെന്ന് പറഞ്ഞപ്പോള്‍ ബ്ലാങ്കായിപ്പോയിരുന്നു. എല്ലാവരുമായും നല്ല അടുപ്പമായിരുന്നു. കൊവിഡ് 19 നെക്കുറിച്ചോ പുറത്തെ അവസ്ഥയെക്കുറിച്ചോ അറിയില്ലായിരുന്നു. ഫുക്രുവുമായി അടുത്ത സൗഹൃമുണ്ട്. അവന്‍ എന്റെ ട്വിന്‍ ആയി തോന്നാറുണ്ട്. ബിഗ് ബോസിന് ശേഷവും ഇരുവരും സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. ഫുക്രുവിനെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞായിരുന്നു താരം എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X