ഹണിമൂണ്‍ ഇവിടെയാവണം! വിവാഹ ശേഷമുള്ള യാത്രയെക്കുറിച്ച് എലീന പടിക്കലിന്‍റെ വെളിപ്പെടുത്തല്‍!

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ പങ്കെടുത്തതോടെയാണ് എലീന പടിക്കലിന് ആരാധകര്‍ കൂടിയത്. അഭിനേത്രിയും അവതാരകയുമായ എലീനയ്ക്ക് ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. എലീനയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. സ്‌ക്രീന്‍ സ്‌പേസ് കിട്ടാന്‍ വേണ്ടി എലീന ഓവറാക്കുന്നുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നു തുടക്കത്തില്‍ പുറത്തുവന്നത്. മത്സരാര്‍ത്ഥികളും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തിലുള്ള എലീനയുടെ പെരുമാറ്റം അങ്ങനെയാണെന്നായിരുന്നു താരത്തോട് അടുപ്പമുള്ളവര്‍ പറഞ്ഞത്.

ബിഗ് ബോസില്‍ എത്തിയപ്പോള്‍ മുതല്‍ പരിപാടി അവസാനിപ്പിക്കുന്നത് വരെ ഒരേ പോലെയുള്ള പെരുമാറ്റമായിരുന്നു താരത്തിന്റേതെന്നായിരുന്നു ആരാധകരും പറഞ്ഞത്. ഫുക്രുവും ആര്യയുമൊക്കെയായി അടുത്ത സൗഹൃദമാണ് താരത്തിന്. പരിപാടിയില്‍ വെച്ച് തന്റെ പ്രണയത്തെക്കുറിച്ച് താരം പറഞ്ഞിരുന്നു. വീട്ടുകാര്‍ക്ക് ഈ പ്രണയത്തില്‍ താല്‍പര്യമില്ലെന്നും താരം പറഞ്ഞിരുന്നു. ഹണിമൂണിന് ബെല്‍ജിയത്തില്‍ പോവാനാണ് തന്റെ ആഗ്രഹമെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് എലീന ഇപ്പോള്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

എലീനയുടെ പ്രണയം

എലീനയുടെ പ്രണയം

താന്‍ പ്രണയത്തിലാണെന്ന് എലീന തുറന്നുപറഞ്ഞത് ബിഗ് ബോസില്‍ വെച്ചായിരുന്നു. ജോലി ഉപേക്ഷിച്ച് മറ്റൊരു മേഖലയിലേക്ക് തിരിയാനുള്ള പ്ലാനിലാണ് അദ്ദേഹം. അതുകൊണ്ട് തന്നെ വീട്ടകാര്‍ക്ക് ഈ ബന്ധത്തോട് വലിയ താല്‍പര്യമില്ലെന്നും എലീന പറഞ്ഞിരുന്നു. കോഴിക്കോട്ടെ വലിയൊരു തറവാട്ടിലാണ് കാമുകനെന്നും മതം വേറെയാണെന്നുമൊക്കെ എലീന പറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ചുള്ള എലീനയുടെ തുറന്നുപറച്ചിലുകളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

യാത്രകള്‍  പ്ലാന്‍ ചെയ്തിരുന്നു

യാത്രകള്‍ പ്ലാന്‍ ചെയ്തിരുന്നു

ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയ എലീനയുടെ പദ്ധതിയെല്ലാം ചീറ്റിപ്പോവുകയായിരുന്നു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ തന്നെ കഴിയുകയാണ് താരം. അതിനിടയിലാണ് യാത്രകളെക്കുറിച്ച് വാചാലയായി എത്തിയത്. ലോക് ഡൗണ്‍ കാരണം യാത്രകളൊന്നും നടക്കുന്നില്ല. താന്‍ അവതരിപ്പിച്ചുകൊണ്ടിരുന്ന പരിപാടിയും നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് താരം പറയുന്നു. ഗോകര്‍ണത്തേക്ക് പോവാനായിരുന്നു എല്ലാവരും തീരുമാനിച്ചത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വീട്ടിന് പുറത്ത് പോലും ഇറങ്ങാനാവാത്ത അവസ്ഥയാണെന്നും താരം പറയുന്നു.

ബാംഗ്ലൂരില്‍ ഒത്തുകൂടാന്‍

ബാംഗ്ലൂരില്‍ ഒത്തുകൂടാന്‍

ബാംഗ്ലൂരിലാണ് താന്‍ താമസിക്കുന്നതെന്നും എലീന പറയുന്നു. സുഹൃത്തിന്റെ വിവാഹമുണ്ട് ഓഗസ്റ്റില്‍. അതിന് മുന്‍പ് എല്ലാവരും ഒരുമിച്ച് കൂടാന്‍ പ്ലാനിട്ടിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം വെച്ച് അത് നടക്കില്ലെന്നറിയാം. അതുകൊണ്ട് എല്ലാവരും ബാംഗ്ലൂരില്‍ ഒത്തുചേരാനാണ് പ്ലാന്‍. ടൂറിസ്റ്റ് കേന്ദ്രങ്ങളൊന്നും അടുത്ത് തുറക്കാനിടയില്ല. അതിനാല്‍ പ്ലാനിംഗുകള്‍ നടക്കുമോയെന്നുള്ള ആശങ്കയാണ്.

വ്‌ളോഗ് തുടങ്ങണം

വ്‌ളോഗ് തുടങ്ങണം

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് എലീന. ഇനി നടത്തുന്ന യാത്രകളുടെ വിശേഷങ്ങള്‍ വ്‌ളോഗിലൂടെ എല്ലാവരേയും അറിയിക്കാന്‍ പ്ലാനുണ്ട്. കൊറോണയുടെ ഭീതിയെല്ലാം മാറിക്കഴിഞ്ഞതിന് ശേഷം യാത്രകളിലേക്ക് കടക്കാന്‍ ആഗ്രഹമുണ്ട്. ബസിലും ഫ്‌ളൈറ്റിലുമൊന്നുമുള്ള യാത്രകളിലൊന്നും തനിക്ക് താല്‍പര്യമില്ലെന്നും സ്വന്തമായി ഡ്രൈവ് ചെയ്യാനാണ് താല്‍പര്യമെന്നും താരം പറയുന്നു. ഓരോ സ്ഥലത്തേക്കുറിച്ചും മനസ്സിലാക്കി സ്വന്തമായി ഡ്രൈവ് ചെയ്ത് പോവാനാണ് ഇഷ്ടം.

വഴിതെറ്റിയത്

വഴിതെറ്റിയത്

യാത്രയ്ക്കിടയില്‍ രസകരമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നും ചെന്നൈയിലേക്ക് പോവുന്നതിനിടയില്‍ വഴിതെറ്റിയിരുന്നു. ഗൂഗിള്‍ മാപ്പൊന്നും ഫോണിലുണ്ടായിരുന്നില്ല. കുറേ ദൂരം പിന്നിട്ടപ്പോഴായിരുന്നു ചെന്നൈയിലേക്കുള്ള വഴി ഇതല്ലേയെന്ന് ചോദിച്ചത്. കോയമ്പത്തൂരിലേക്കുള്ള വഴിയായിരുന്നു അത്. അവിടെ നിന്നും തിരിച്ച് പോയപ്പോള്‍ വീണ്ടും വഴി തെറ്റിയിരുന്നു. ഹൈദരാബാദിലേക്കായിരുന്നു ആ വഴി. ഇതിനിടയിലാണ് ചെന്നൈയിലേക്ക് പോവുന്നവരെ കണ്ടത്. അങ്ങനെ അവര്‍ക്ക് പിന്നാലെ പോവുകയായിരുന്നു.

ഹണിമൂണ്‍ പ്ലാന്‍

ഹണിമൂണ്‍ പ്ലാന്‍

ഹണിമൂണ്‍ പ്ലാനിനെക്കുറിച്ചും എലീന തുറന്നുപറഞ്ഞിരുന്നു. ബെല്‍ജിയത്തിലെ ടുമാറോലാന്‍ഡിലേക്ക് പോവണമെന്നുണ്ട്. എന്നാല്‍ ദൂരയാത്രകള്‍ക്ക് ഒറ്റയ്ക്ക് വിടാന്‍ അപ്പനും അമ്മയ്ക്കും താല്‍പര്യമില്ല. വിവാഹ ശേഷം അവിടേക്ക് പോവാനുള്ള പ്ലാനുണ്ട്. സൂപ്പര്‍ സ്ഥലാണ് ടുമാറോലാന്‍ഡ്. വിവാഹ ശേഷം ഹണിമൂണ്‍ അവിടെ പ്ലാന്‍ ചെയ്യണം. മാലിദ്വീപും ബാലിയും തനിക്ക് ഇഷ്ടമാണെന്നും എലീന പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X