അതൊരു അവസ്ഥയായിരുന്നു! കല്യാണത്തിനൊപ്പം ഭക്ഷണവും വേണം! വിവാഹ ദിവസം നടന്നതിനെക്കുറിച്ച് എലീന

പ്രണയ വിവാഹത്തിലൂടെയായി ഒന്നായവരാണ് എലീന പടിക്കലും രോഹിതും. ബിഗ് ബോസില്‍ മത്സരിച്ചപ്പോഴായിരുന്നു തന്റെ പ്രണയം എലീന പരസ്യമാക്കുന്നത്. വീട്ടില്‍ എതിര്‍പ്പുകളുണ്ടെന്നും, അവര്‍ സമ്മതിച്ചാല്‍ മാത്രമേ ഞങ്ങള്‍ ഒന്നിക്കുള്ളൂ എന്നും അവര്‍ പറഞ്ഞിരുന്നു. മതമായിരുന്നു പ്രശ്‌നമായത്. മകളുടെ തീരുമാനം നടത്തിക്കൊടുക്കുകയായിരുന്നു മാതാപിതാക്കള്‍. എന്‍ഗേജ്‌മെന്റും, വിവാഹവും, യാത്രകളും, മറ്റ് വിശേഷങ്ങളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെയായി എലീന പങ്കുവെക്കാറുണ്ട്. കല്യാണ സമയത്ത് നടന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള കാര്യങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

പെട്ടെന്ന് സങ്കടമൊക്കെ വരുന്ന പ്രകൃതമാണ്. എന്നേക്കാളും മുതിര്‍ന്നവര്‍ ഒരു കാര്യവുമില്ലാതെ എന്നെ കുറ്റപ്പെടുത്തുമ്പോള്‍ നല്ല ദേഷ്യം തോന്നാറുണ്ട്. എന്നാല്‍ തിരിച്ച് അവരോടൊന്നും പറയാനും പറ്റില്ല. അങ്ങനെയുള്ള സിറ്റുവേഷനില്‍ കരഞ്ഞ് ദേഷ്യം തീര്‍ക്കും. അപ്പന്‍ നല്ല ക്ഷമാശീലനാണ്, അത് എനിക്ക് കിട്ടിയിട്ടുണ്ട്. അമ്മ നല്ല മാനേജറാണ്, കാര്യങ്ങളെല്ലാം പെര്‍ഫെക്ടായി ചെയ്യും. അതും എനിക്ക് കിട്ടിയിട്ടുണ്ട്. വളരെ കൂളായിട്ടുള്ളവരാണ് അപ്പനും അമ്മയും. അവരുടെ മുന്നില്‍ ഞാനൊന്നുമല്ല. ഇതുപോലൊരു പങ്കാളിയെ എനിക്കൊരിക്കലും കിട്ടില്ല, എന്നാലും എങ്ങനെയൊക്കെയോ രോഹിതുമായി അഡജ്‌സ്റ്റ് ചെയ്ത് പോവുന്നു എന്നുമായിരുന്നു എലീന പറഞ്ഞത്.

Alina Padikkal  viral video
Photo Credit: Alina Padikkal / Facebook

ഞാന്‍ എല്ലാ ഫുഡും ടേസ്റ്റ് ചെയ്യും. അധികം കഴിക്കില്ല എന്നായിരുന്നു എലീന പറഞ്ഞത്. അപ്പോഴാണ് കല്യാണ ദിവസത്തെ കാര്യത്തെക്കുറിച്ച് സ്വാസിക ചോദിച്ചത്. എലീന സദ്യ കഴിക്കുന്നത് കാണേണ്ടത് തന്നെയായിരുന്നു. സാമ്പാറൊക്കെ കൂട്ടി ചോറ് കുഴച്ച് വിഴുങ്ങുകയായിരുന്നു. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ സദ്യ കഴിക്കുകയായിരുന്നു എലീന. അയ്യോ, അത് പറയാതിരിക്കുന്നതാണ് ഭേദം. രാവിലെ മുതല്‍ ഒന്നും കഴിച്ചിരുന്നില്ല. മേക്കപ്പിന് ഇറങ്ങും മുന്‍പെ ഫുഡ് കഴിച്ചേ ഇറങ്ങാവൂ. അല്ലെങ്കില്‍ ഈ ഫംഗ്ക്ഷനും, ഫോട്ടോ ഷൂട്ടുമൊക്കെ കഴിഞ്ഞ് അവസാനമേ കഴിക്കാന്‍ പറ്റൂ. ഒന്നര ആവുമ്പോള്‍ വീട്ടില്‍ കയറാനുള്ള മുഹൂര്‍ത്തമാണ്. ഒന്നേകാലിനാണ് എന്നോട് സാരി മാറുന്നതിനെക്കുറിച്ച് പറഞ്ഞത്. ഇനിയും കഴിക്കാതെ പിടിച്ച് നില്‍ക്കാന്‍ പറ്റില്ല എന്ന് പറഞ്ഞാണ് ഞങ്ങള്‍ കഴിക്കാന്‍ ഇരിക്കുന്നത്. സ്പീഡില്‍ കഴിക്കുന്നതിനിടെ ഒരു ഉരുള രോഹിത്തിന് കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ചേട്ടാ, ആകെ ഇത്തിരിയെ ഉള്ളൂ, ഇത് എങ്ങനെയെങ്കിലും കഴിച്ചോട്ടെ എന്നാണ് പറഞ്ഞതെന്നും എലീന വിശദീകരിച്ചിരുന്നു.

മിക്കവാറും കല്യാണങ്ങളില്‍ അതിരാവിലെ തന്നെ മേക്കപ്പ് തുടങ്ങും. അതിന് മുന്‍പ് എന്തെങ്കിലും കഴിച്ച് വേണം തുടങ്ങാന്‍. അമ്മമാര്‍ എന്തായാലും ഇത്ര ശ്രദ്ധിക്കണം. ഒരു ഷെയ്ക്ക് എങ്കിലും കൊടുക്കാവൂ. പട്ടിണിയായി വിശന്ന് നില്‍ക്കുന്നത് ഒരു അവസ്ഥ തന്നെയാണ്. കല്യാണം കഴിക്കുന്നത് വരെ നമ്മളിതൊന്നും അറിയില്ല. ഒരു ഫാന്റസിയാണല്ലോ. പ്രേമിച്ച ആളെ കല്യാണം കഴിക്കുന്നു, താലികെട്ട്, സുഹൃത്തുക്കളും ബന്ധുക്കളും, ഫോട്ടോ ഷൂട്ട്. അവരൊക്കെ ഫോട്ടോ എടുത്ത് കഴിക്കാന്‍ പോവുമ്പോഴും നമ്മളിങ്ങനെ നില്‍ക്കണമല്ലോ. വിശപ്പിന്റെ വില ശരിക്കും അറിയുന്ന സമയമാണ്. കല്യാണം കഴിക്കുന്ന സമയത്ത് തന്നെ ഫുഡും കഴിക്കുക എന്നാണ് എനിക്ക് പറയാനുള്ളതെന്നുമായിരുന്നു എലീന സ്വാസികയോട് പറഞ്ഞത്.

More from Filmibeat

Read more about: alina padikkal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X