എലീന പടിക്കലിന്‍റെ ഫ്രീക്കത്തി അമ്മയ്ക്ക് പിറന്നാള്‍! ആശംസയുമായി അഭിരാമിയും ഫുക്രുവും! ചിത്രം വൈറല്‍

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് എലീന പടിക്കല്‍. അവതരണം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. ഭാര്യയെന്ന പരമ്പരയില്‍ വില്ലത്തിയായാണ് എലീന എത്തിയത്. നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് താരം പറഞ്ഞിരുന്നു. അവതാരകയായും അഭിനേത്രിയുമായി മുന്നേറുന്നതിനിടയിലാണ് എലീന ബിഗ് ബോസിലേക്ക് എത്തിയത്. എല്ലാത്തിലും ഇടപെടുന്ന തുരുതുരാ സംസാരിക്കുന്ന എലീന ജനുവിനാണോയെന്ന സംശയത്തിലായിരുന്നു പലരും. ബിഗ് ബോസിലെ നിലനില്‍പ്പിന് വേണ്ടിയാണ് താരം ഇങ്ങനെ പെരുമാറുന്നതെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

വന്ന ദിവസം മുതല്‍ ഇറങ്ങുന്നത് വരെ എലീന പെരുമാറിയത് ഒരേ പോലെയായിരുന്നു. തന്റെ പ്രകൃതമാണ് അതെന്ന് വിമര്‍ശിച്ചവരെക്കൊണ്ട് പോലും പറയിപ്പിക്കാനും എലീനയ്ക്ക് കഴിഞ്ഞിരുന്നു. ഫുക്രുവും എലീനയും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു പിന്നീട്. താനും തുടക്കത്തില്‍ എലീനയെ തെറ്റിദ്ധരിച്ചിരുന്നുവെന്ന് ഫുക്രുവും പറഞ്ഞിരുന്നു. ബിഗ് ബോസിന് ശേഷവും സൗഹൃദം നിലനിര്‍ത്തുന്നുണ്ട് ഇവര്‍. അമ്മയെക്കുറിച്ച് പറഞ്ഞ് നിരവധി തവണ വാചാലയായിരുന്നു എലീന. അമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

അമ്മയെക്കുറിച്ച്

അമ്മയെക്കുറിച്ച്

ബിഗ് ബോസിലെത്തിയപ്പോള്‍ താന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് അമ്മയെ ആണെന്ന് എലീന പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളിലും അമ്മയോട് അഭിപ്രായം ചോദിക്കാറുണ്ട്, ബാംഗ്ലൂരിലൊക്കെ നിന്നിരുന്നുവെങ്കിലും അമ്മയുമായി എല്ലാം ചോദിച്ചും പറഞ്ഞുമാണ് താന്‍ ജീവിച്ചതെന്നും അങ്ങനെയല്ലാതെ നില്‍ക്കാന്‍ പറ്റുമോയെന്നറിയില്ലെന്നുമായിരുന്നു താരം പറഞ്ഞത്. ഇടയ്ക്ക് അമ്മയുടെ ശബ്ദം കേട്ടപ്പോള്‍ വികാരധീനയാവുന്ന എലീനയെയുമായിരുന്നു കണ്ടത്. മകള്‍ ജയിച്ച് വരാനായി കാത്തിരിക്കുകയാണ് താനെന്ന് ബിന്ദു പടിക്കല്‍ പറഞ്ഞിരുന്നു.

അമ്മയ്ക്ക് പിറന്നാള്‍

അമ്മയ്ക്ക് പിറന്നാള്‍

അമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് എലീന ഇപ്പോള്‍. അമ്മ, എന്റെ മാത്രം സ്വന്തം, അമ്മീ എന്നു ഞാൻ സ്നേഹത്തോടെ വിളിക്കുന്ന എന്റെ അമ്മ . എന്റെ ലൈഫിൽ എന്റെ ഏറ്റവും വലിയ കരുത്തു. ശരി ഏതു തെറ്റ് ഏതു എന്ന് പഠിപ്പിച്ചു തന്ന വ്യക്തി. അമ്മ എന്നതിലുപരി ഒരു നല്ല അധ്യാപിക, വഴികാട്ടി, നല്ല സുഹൃത്ത്‌. അങ്ങനെ എല്ലാം എല്ലാം. ചെറിയ ചെറിയ തെറ്റുകൾ ചെയ്യുമ്പോൾ ശാസി ക്കുകയും, പിണങ്ങുകയും, എന്റെ വിജയങ്ങളിൽ ഏറ്റവും സന്തോഷിക്കുകയും ചെയ്യുന്ന എന്റെ അമ്മി ക്ക് ഒരായിരം ജന്മദിനാശംസകൾ എന്നായിരുന്നു താരത്തിന്‍റെ കുറിപ്പ്.

ഫുക്രുവും അഭിരാമിയും

ഫുക്രുവും അഭിരാമിയും

എലീനയുടെ അടുത്ത സുഹൃത്തായ ഫുക്രുവും അമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ അമ്മീയെന്ന് പറഞ്ഞായിരുന്നു ഫുക്രു എത്തിയത്. ബര്‍ത്ത് ഡേ വിഷസ് ഡിയര്‍ ആന്‍റീയെന്ന് പറഞ്ഞായിരുന്നു അഭിരാമി എത്തിയത്. ഇവരെക്കൂടാതെ നിരവധി പേരാണ് അമ്മയ്ക്ക് പിറന്നാളാശംസ അറിയിച്ച് എത്തിയത്. കമന്‍റുകള്‍ക്ക് മറുപടിയുമായി എലീനയും എത്തിയിരുന്നു.

ഫ്രീക്കത്തിയായുള്ള ചിത്രം

ഫ്രീക്കത്തിയായുള്ള ചിത്രം

തന്‍റെ പോസ്റ്റ് വല്ലാതെ ഫോര്‍മലായിപ്പോയെന്നായിരുന്നു എലീന പറഞ്ഞത്. ഹാപ്പി ബര്‍ത്ത് ഡേ അമ്മീ എന്ന് പറഞ്ഞതിന് ശേഷമായാണ് ഫ്രീക്കത്തി എന്ന ഹാഷ് ടാഗുമായി എത്തിയത്. മൈ ഫ്രീക്കത്തി അമ്മയെന്നും എലീന കുറിച്ചിരുന്നു. പിന്നല്ല ഇത് എന്നാ പിള്ളേര് കളിയാണോ, മൈ സൂപ്പര്‍വുമണ്‍, എന്നും എനിക്കൊപ്പം എല്ലാത്തിനും ബെസ്റ്റായി നില്‍ക്കുന്ന അമ്മിക്ക് ആശംസയെന്നുള്ള പോസ്റ്റിലാണ് ബൈക്കില്‍ ഫ്രീക്കത്തി ലുക്കിലുള്ള അമ്മയുടെ ഫോട്ടോ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ടാണ് ഈ ചിത്രം വൈറലായി മാറിയത്.

ആര്യയുടെ കമന്റ്

ആര്യയുടെ കമന്റ്

പിന്നല്ല എന്ന കമന്റുമായാണ് ആര്യ എത്തിയത്. എലീനയെക്കുറിച്ച് ആര്യ എന്തൊക്കെ കുറ്റം പറഞ്ഞിരുന്നതാണെന്നായിരുന്നു ആരാധകര്‍ ചൂണ്ടിക്കാണിച്ചത്. എലീന ഹൈപ്പര്‍ ആക്ടീവാണെന്ന് പറഞ്ഞായിരുന്നു ആര്യയുടെ വിമര്‍ശനം. എലീന ചേച്ചിയുടെ അമ്മയല്ലേ എന്തായാലും പൊളിക്കുമെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X