മതം മാറിയുള്ള കല്യാണം വേണ്ടെന്ന് പറഞ്ഞു! പക്ഷേ, രോഹിതുമായുള്ള വിവാഹത്തെക്കുറിച്ച് എലീന
അവതാരകയും അഭിനേത്രിയുമായ എലീന പടിക്കല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. വില്ലത്തിയായി അഭിനയിച്ച് തകര്‍ത്ത എലീന ഇത്തവണ കോമഡി കഥാപാത്രവുമായി എത്തുകയാണ്. പുതിയ പരമ്പരയെക്കുറിച്ചുള്ള വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ പങ്കിടുന്നുണ്ട്. അഭിനയിക്കാന്‍ അവസരങ്ങളേറെ വരുന്നുണ്ടായിരുന്നു. ഞാന്‍ ചെയ്താല്‍ ശരിയാവുമോ എന്ന തരത്തിലുള്ള ആശങ്കകളൊക്കെ തന്നെ അലട്ടാറുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. വില്ലത്തരത്തിന് ശേഷമായി കോമഡിയിലേക്ക് ട്രാക്ക് മാറ്റുകയാണ് ഇപ്പോള്‍. കരിയറിലെ മാത്രമല്ല ജീവിത വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. വിവാഹത്തെക്കുറിച്ച് പറഞ്ഞുള്ള രസകരമായൊരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
മറ്റൊരു മതത്തിലുള്ള ആളെ വിവാഹം ചെയ്യരുതെന്നായിരുന്നു മാതാപിതാക്കള്‍ തന്നോട് പറഞ്ഞിരുന്നതെന്ന് എലീന പറയുന്നു. ഞാന്‍ എന്റെ ഹിന്ദു ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം. വിവാഹ ദിവസം രോഹിത്തിനും ഫ്രണ്ട്‌സിനുമൊപ്പമായി ഡാന്‍സ് ചെയ്യുന്ന വീഡിയോയും പുതിയ പോസ്റ്റില്‍ ചേര്‍ത്തിരുന്നു. പേരന്‍സിന്റെ ഗുഡ് ഗേളായിരുന്നില്ല വിവാഹ കാര്യത്തില്‍ ഞാന്‍. പക്ഷേ, അവന്റെ വൈബ് വൈഫാണ്. പിന്നല്ല എന്നായിരുന്നു രോഹിത്തിന്റെ കമന്റ്. സെലിബ്രിറ്റികളടക്കം നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്. കോഴിക്കോട്ടെ ഹിന്ദു കുടുംബത്തിലെ പയ്യനുമായി പ്രണയത്തിലാണ് എന്ന് ബിഗ് ബോസില്‍ വെച്ചായിരുന്നു എലീന വെളിപ്പെടുത്തിയത്.

ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നീടാണ് അത് പ്രണയമായി മാറിയത്. പപ്പയും മമ്മിയും ഇതുവരെ സമ്മതിച്ചിട്ടില്ല. അവര്‍ സമ്മതിച്ചാല്‍ മാത്രമേ വിവാഹം നടക്കൂ. ഒളിച്ചോടി പോയുള്ള വിവാഹത്തിലൊന്നും ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും അന്ന് എലീന പറഞ്ഞിരുന്നു. ഫുക്രുവും എലീനയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇടയ്ക്ക് പ്രചരിച്ചിരുന്നു. ഞങ്ങള്‍ സുഹൃത്തുക്കളാണെന്നായിരുന്നു എലീന മറുപടി നല്‍കിയത്. പ്രണയം പരസ്യമാക്കിയതോടെയായിരുന്നു അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചത്. എഞ്ചീനിയറിംഗ് ബിരുദധാരിയാണ് രോഹിത്. ബിസിനസുകാരനാണ്.
ജോലിയെക്കുറിച്ചുള്ള കാര്യത്തിലായിരുന്നു പപ്പയ്ക്ക് ആശങ്ക. ബിസിനസിലെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ചൊക്കെ അറിയാവുന്നതിനാലായിരുന്നു അങ്ങനെയൊരു ആശങ്ക വന്നത്. മകളുടെ ഭാവി ജീവിതത്തെ അത് ബാധിക്കുമോയെന്നായിരുന്നു ചിന്തിച്ചത്. എന്നാല്‍ രോഹിതിന് ബിസിനസിലും കൃത്യമായ ധാരണകളുണ്ടായിരുന്നു. അതിനാല്‍ തന്നെ എലീനയ്ക്ക് ആശങ്കയൊന്നുമുണ്ടായിരുന്നില്ല. വിവാഹ ശേഷവും തന്റെ ജോലിയുമായി എലീനയും ആക്ടീവാണ്. നേരത്തെ എല്ലായിടത്തും ഞാനായിരുന്നു കൂടെപ്പോയിരുന്നത്. രോഹിത് വന്നതോടെ ഞാന്‍ ഫ്രീയായെന്നായിരുന്നു മമ്മി പറഞ്ഞത്. കോഴിക്കോടും, തിരുവനന്തപുരത്തുമായാണ് നില്‍ക്കുന്നത്. ഇരുകുടുംബങ്ങളും എല്ലാ കാര്യങ്ങളിലും സപ്പോര്‍ട്ടീവാണെന്ന് എലീനയും പറഞ്ഞിരുന്നു.


Click it and Unblock the Notifications











