Don't Miss!
- News
ട്വിറ്ററില്‍ നിന്നും പുറത്താക്കുന്നവരുടെ എണ്ണം ഇനിയും കൂടുമെന്ന് റിപ്പോര്‍ട്ട്
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ബ്രഹ്മാണ്ഡമായി വിസ്മയിപ്പിച്ചത് ബാഹുബലി തന്നെ! അവഞ്ചേഴ്സിന് പോലും തോല്‍പ്പിക്കാനായില്ല!
Recommended Video
മലയാളത്തില്‍ നൂറ് കോടി നേടി ലൂസിഫര്‍ തരംഗമാവുമ്പോള്‍ ലോകമെമ്പാടും ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഘോഷയാത്രയാണ്. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ഹോളിവുഡ് ചിത്രം അവഞ്ചേഴ്സ് എന്‍ഡ് ഗെയിം ആണ് ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി എത്തിയിരിക്കുന്നത്. ഇതുവരെയുള്ള വമ്പന്‍ കളക്ഷനുകളെ എല്ലാം ആദ്യം ദിനം തന്നെ അവഞ്ചേഴ്സ് എന്‍ഡ് ഗെയിം മറികടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലും ചിത്രത്തിന് വലിയ കളക്ഷനാണ് ലഭിച്ചിരിക്കുന്നതെങ്കിലും ഇവിടെ നിന്ന് മാത്രം റെക്കോര്‍ഡ് തകര്‍ക്കാന്‍ സിനിമയ്ക്ക് കഴിയാതെ പോയിരിക്കുകയാണ്. ഇന്ത്യന്‍ ബോക്സോഫീസില്‍ വിസ്മയമായിരുന്ന ബാഹുബലിയുടെ റെക്കോര്‍ഡ് തകര്‍ക്കാനാണ് അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിന് കഴിയാതെ പോയത്. ഇതോടെ റിലീസ് ദിവസം ഇന്ത്യയില്‍ നിന്നും ഏറ്റവും വലിയ തുക നേടിയ ചിത്രമെന്ന ബഹുമതി ബാഹുബലിയ്ക്ക് തന്നെ സ്വന്തമായി. ഇതേ പട്ടികയില്‍ വേറയെും സിനിമകളുണ്ട്.

ബാഹുബലി
തെലുങ്കില്‍ നിര്‍മ്മിച്ച ഹിറ്റ് സിനിമയായിരുന്നു ബാഹുബലി. രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിച്ച ബാഹുബലിയുടെ കണ്ക്ല്യൂഷനാണ് ലോകമെമ്പാടും വിജയകൊടി പാറിച്ചത്. റിലീസിനെത്തിയ ആദ്യദിനം ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും 132.81 കോടിയായിരുന്നു ബാഹുബലി നേടിയത്. ഇന്ത്യയിലെ സകലകാല റെക്കോര്ഡായിരുന്നിത്. ആദ്യദിനം മാത്രമല്ല ഇന്ത്യയില്‍ നിന്നും ആയിരം കോടി ക്ലബ്ബിലെത്തിയ ആദ്യ സിനിമയെന്ന നേട്ടവും ബാഹുബലി നേടി. രാജമൗലിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തില്‍ പ്രഭാസും അനുഷ്ക ഷെട്ടിയുമായിരുന്നു നായിക നായകന്മാര്.

2.O
രജനികാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ സിനിമയായിരുന്നു 2.0. രജനികാന്തിനൊപ്പം ബോളിവുഡില്‍ നിന്നും അക്ഷയ് കുമാര്‍, എമി ജാക്സണ് എന്നിവരും മലയാളത്തില്‍ നിന്നും കലാഭവന്‍ ഷാജോണ്‍ തുടങ്ങി വമ്പന്‍ താരങ്ങളായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. 600 കോടിയ്ക്ക് അടുത്ത് കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സിനിമ ആദ്യദിനം കോടികളായിരുന്നു വാരിക്കൂട്ടിയത്. ഇന്ത്യയില്‍ നിന്നും റിലീസ് ദിവസം 67.79 കോടിയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ബാഹുബലിയുടെ പകുതി കളക്ഷനേ ലഭിച്ചിരുന്നുള്ളു. കേരളത്തിലടക്കമുള്ള സെന്ററുകളില്‍ സിനിമ ഗംഭീര പ്രകടനമായിരുന്നു നടത്തിയിരുന്നത്. അതിവേഗം നൂറും ഇരുന്നൂറും കോടികള്‍ വാരിക്കൂട്ടിയ സിനിമ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മുടക്ക് മുതല്‍ മറികടന്നിരുന്നു.

അവഞ്ചേഴ്സ് എന്‍ഡ് ഗെയിം
ലോക സിനിമാ പ്രേമികള്‍ കാത്തിരുന്ന സിനിമയായിരുന്നു അവഞ്ചേഴ്സ് എന്‍ഡ് ഗെയിം. മാര്‍വെല്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച സിനിമ റിലീസ് ദിവസം റെക്കോര്‍ഡ് കളക്ഷനുമായി മുന്നേറുകയാണ്. എന്നാല്‍ ഇന്ത്യയില്‍ നിന്നും 63 കോടിയോളമായിരുന്നു ആദ്യദിനം സിനിമയ്ക്ക് ലഭിച്ചത്. ബാഹുബലിയുടെ അടക്കമുള്ള റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കഴിയാതെ പോവുകയായിരുന്നു. റിലീസ് ദിവസം 750 കോടിയോളമായിരുന്നു ആഗോളതലത്തില്‍ ചിത്രം വാരിക്കൂട്ടിയത്.

തഗ്ഗ്സ് ഓഫ് ഹിന്ദേസ്ഥാന്
ആമിര്‍ ഖാന്, അമിതാഭ് ബച്ചന്, കത്രീന കൈഫ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ബിഗ് ബജറ്റ് ചിത്രമായിരുന്നു തഗ്ഗ്സ് ഓഫ് ഹിന്ദേസ്ഥാന്. വമ്പന്‍ മുതല്‍ മുടക്ക് ആവശ്യമായി വന്ന ചിത്രം തിയറ്ററുകളില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ റിലീസ് ദിവസം പ്രതീക്ഷിച്ചത് പോലെ വലിയ വിജയം കൊയ്യാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. 59 കോടിയോളമായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്. പിന്നീടുള്ള ദിവസങ്ങളില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ആദ്യദിവസം ഏറ്റവും വലിയ വരുമാനം ഉണ്ടാക്കിയ സിനിമയായി തഗ്ഗ്സ് ഓഫ് ഹിന്ദേസ്ഥാന്
മാറി.
-
വിജയ് എല്ലാ രീതിയിലും തകര്‍ന്ന് പോകും; അവന് താരമാവില്ലെന്ന് ജോത്സ്യന്! കാമുകി രശ്മികയെ പറ്റിയും പ്രവചനം
-
12 വയസിനപ്പുറം ഇന്ദ്രന്‍സ് ജീവിക്കില്ല; അമ്മയോട് ജോത്സ്യന് പറഞ്ഞ പ്രവചനം, രക്ഷപ്പെട്ടതിനെ കുറിച്ച് താരം
-
'എത്ര ഫേക്ക് ആയ ലോകത്താണ് നമ്മളെന്ന് മനസ്സിലാക്കി; എന്നെപ്പറ്റി എഴുതുന്നവരോട് വിളിച്ച് പറയണമെന്ന് തോന്നി'