ഭർത്താവിന്റെ വലിയ കുടുംബം, വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ; ഹൻസികയെ മുൻഭാര്യയെ ഓർമ്മിപ്പിച്ച് നെറ്റിസൺസ്

ബാലതാരമായി ബോളിവുഡിൽ തിളങ്ങിയ ഹൻസിക മോട്വാണി നായികയായി ശ്രദ്ധിക്കപ്പട്ടത് തമിഴ്, തെലുങ്ക് സിനിമകളിലാണ്. ഹൻസികയുടെ വിവാഹം വലിയ വാർത്തയായിരുന്നു. സൊഹെെൽ കത്യൂര്യ എന്നാണ് ഹൻസികയുടെ ഭർത്താവിന്റെ പേര്. ബിസിനസ് പങ്കാളികളായിരുന്ന ഇരുവരും പിന്നീട് അടുത്തു. 2022 ലായിരുന്നു വിവാഹം. സൊഹെെൽ കത്യൂരിയയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇദ്ദേഹത്തിന്റെ ആ​ദ്യ ഭാര്യ ഹൻസികയുടെ സുഹൃത്തുമാണ്. ഈ വിവാഹത്തിന് ഹൻസിക അതിഥിയായി എത്തിയിരുന്നു.

ഈ ബന്ധം പിരിഞ്ഞ ശേഷമാണ് സൊഹെെൽ ഹൻസികയെ വിവാഹം ചെയ്തത്. അന്ന് ഹൻസികയ്ക്ക് നേരെ വ്യാപകമായി കുറ്റപ്പെടുത്തലുകൾ വന്നു. എന്നാൽ ഈ ബന്ധം പിരിഞ്ഞതിന് പിന്നിൽ താനല്ലെന്നാണ് ഹൻസിക വ്യക്തമാക്കിയത്. കഴിഞ്ഞ ​ദിവസമാണ് ഹൻസികയും ഭർത്താവും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും ഹൻസിക മാറി താമസിക്കുകയാണെന്നും റിപ്പോർട്ടുകൾ വന്നത്.

Hansika Motwani

വാർത്തകളോട് സൊഹെൽ കത്യൂര്യ പ്രതികരിച്ചു. വാർത്ത സത്യമല്ലെന്നാണ് സൊഹെെൽ പറഞ്ഞത്. വേർപിരിയാൻ ശ്രമിക്കുന്നു, അകന്ന് താമസിക്കുന്നു എന്നീ വാർത്തകളിൽ ഏതാണ് സത്യമല്ലാത്തതെന്ന ചോദ്യത്തിന് സൊഹെെൽ മറുപടി നൽകിയില്ല. ഇത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. താരത്തിന്റെ അടുത്ത വൃത്തങ്ങളാണ് വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്ന സൂചന മാധ്യമങ്ങൾക്ക് നൽകിയത്.

ഹൻസിക അമ്മയോടൊപ്പം മാറി താമസിക്കുകയാണ്. സൊഹെെൽ തന്റെ മാതാപിതാക്കൾക്കൊപ്പവും. 2022 ഡിസംബറിൽ വിവാഹം ചെയ്തപ്പോൾ ദമ്പതികൾ സൊഹെെലിന്റെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. വലിയാരു കുടുംബവുമായി അഡ്ജസ്റ്റ് ചെയ്യുക ബുദ്ധിമുട്ടായിരുന്നു. അതേ ബിൽഡിം​ഗിൽ തന്നെ മറ്റൊരു താമസ സ്ഥലത്തേക്ക് അവർ മാറി. എന്നാൽ പ്രശ്നങ്ങൾ തുടർന്നെന്നാണ് തോന്നുന്നത്, അടുത്ത വൃത്തങ്ങൾ പറഞ്ഞതിങ്ങനെ.

Hansika Motwani

സോഷ്യൽ മീഡിയയിൽ ഹൻസികയ്ക്കെതിരെ ഇപ്പോഴും നെ​ഗറ്റീവ് കമന്റുകൾ വരുന്നുണ്ട്. സുഹൃത്തിന്റെ ഭർത്താവുമായി അടുത്തപ്പോൾ ഹൻസിക ആലോചിക്കേണ്ടതായിരുന്നെന്നാണ് അഭിപ്രായങ്ങൾ. കർമഫലമാണ്, ആരെങ്കിലും ബെസ്റ്റ് ഫ്രണ്ടിന്റെ മുൻ ഭർത്താവിനെ വിവാഹം ചെയ്യുമോ എന്നെല്ലാം കമന്റുകളുണ്ട്. റിങ്കി എന്നാണ് സൊഹെലിന്റെ ആദ്യ ഭാര്യയുടെ പേര്. റിങ്കി-സൊഹെെൽ വിവാഹ വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ഈ വീഡിയോയിൽ ഹൻസികയെയും കാണാം. റിപ്പോർട്ടുകൾ പ്രകാരം സൊഹൈലും റിങ്കിയും ഹൻസികയും ഒരേ സൗഹൃദവലയത്തിലുള്ളവരായിരുന്നു. സുഹൃത്തിന്റെ പ്രണയം പറയാൻ വേണ്ടി റിങ്കിയെ സമീപിച്ചതായിരുന്നു സൊഹെെൽ.
എന്നാൽ‌ ഇരുവരും പ്രണയത്തിലാവുകയാണുണ്ടായത്.

പിന്നീട് റിങ്കിയിൽ നിന്നും അകന്ന് സുഹൃത്തായ ഹൻസികയുമായി സൊഹെെൽ അടുത്തു. നേരത്തെ ഹൻസിക മോട്വാണിക്കെതിരെ സഹോദരന്റെ ഭാര്യ മുസ്കാൻ ജെയിംസ് നൽകിയ പരാതി വാർത്തയായിരുന്നു. ഭർത്താവിനും ഭർത്താവിന്റെ കുടുംബത്തിനെതിരെയുമാണ് മുസ്കാൻ പരാതി നൽകിയത്. ഹൻസികയുടെയും നടിയുടെ അമ്മ മോണ മോട്വാണിയുടെയും ഇടപെടൽ തന്റെ വിവാഹ ജീവിതത്തെ സാരമായി ബാധിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. ഇരുവരും തന്നിൽ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങൾ ആവശ്യപ്പെട്ടെന്നും ആരോപണമുന്നയിച്ചു. എന്നാൽ ഹൻസിക ഇതേക്കുറിച്ച് പ്രതികരിച്ചില്ല. പ്രശാന്ത് മോട്വാണി എന്നാണ് ഹൻസികയുടെ സഹോദരന്റെ പേര്. ‌

തെന്നിന്ത്യൻ സിനിമാ ലോകത്ത് സെൻസേഷനായിരുന്നു നടിയാണ് ഹൻസിക മോട്വാണി. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഹൻസിക നായികയായെത്തി. പിന്നീട് കരിയറിൽ പരാജയങ്ങൾ വന്നു. ഇന്നും അഭിനയ രം​ഗത്ത് ഹൻസിക സാന്നിധ്യം അറിയിക്കുന്നുണ്ട്. വിവാഹ ശേഷവും അഭിനയ രം​ഗത്ത് തുടരാനായിരുന്നു ഹൻസികയുടെ തീരുമാനം. പുറത്ത് വരുന്ന വാർത്തകളോട് ഹൻസികയോ അമ്മയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

More from Filmibeat

Read more about: hansika motwani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X