'ബി​ഗ് ബോസിനുശേഷം രൂപത്തിലും ഭാവത്തിലും മാറ്റം, കടന്നുവന്ന വഴി മറന്നു, നിർധനരുടെ കഞ്ഞിയിൽ രേണു പാറ്റയെ ഇട്ടു'

കൊല്ലം സുധിയുടെ കുടുംബത്തിനായി സുമനസുകൾ ​ദാനമായി നൽകിയ വീടും സ്ഥലവും ഒരിടവേളയ്ക്കുശേഷം വീണ്ടും ചർച്ച വിഷയമായി മാറിയിരിക്കുന്നു. വീടിനായി സ്ഥലം സൗജന്യമായി നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പ് രേണുവിന് എതിരെ നടപടി ആരംഭിച്ച് കഴിഞ്ഞു. നിരന്തരമായി രേണുവും സുഹൃത്തുകളും അപമാനിച്ചതിനാലാണ് ബിഷപ്പ് നിയമസഹായം തേടിയത്. കാറും മാനേജറും പണവുമായപ്പോൾ കടന്നുവന്ന വഴികളും അനുഭവിച്ച ജീവിത യാതനകളും സഹായിച്ച കരങ്ങളേയും അപ്പാടെ മറന്നുള്ള രേണുവിന്റെ പ്രവൃത്തികളെ വിമർശിക്കുകയാണിപ്പോൾ സംവിധായകൻ ആലപ്പി അഷ്റഫ്.

തന്നെ സഹായിച്ചവരോട് ഒരു ക്ഷമ മനസ് അറിഞ്ഞ് രേണു ചോദിച്ചാൽ തീരു‌ന്ന പ്രശ്നങ്ങളേയുള്ളുവെന്നും അഷ്റഫ് പറയുന്നു. 34 ദിവസത്തെ ബി​ഗ് ബോസ് ജീവിതം കഴിഞ്ഞ് ഇറങ്ങിയപ്പോൾ രേണുവിന് വലിയൊരു തുക പ്രതിഫലമായി കിട്ടുകയും പുറത്തിറങ്ങിയ അവർക്ക് സെലിബ്രിറ്റി പട്ടം ചാർത്തപ്പെടുകയും ചെയ്തു.

Renu Sudhi Alleppey Ashraf

പിന്നീട് അവർ രൂപത്തിലും ഭാവത്തിലും അപ്പാടെ മാറ്റം വരുത്തി. വലിയൊരു മേക്കോവറിന് അവർ വിധേയയായി. സ്കിൻ കളറിലും ഹെയർസ്റ്റൈലും ദത്ത സൗന്ദര്യത്തിലും നല്ല പണം ചിലവഴിച്ചുള്ള മാറ്റങ്ങൾ വരുത്തി. പിന്നീട് അങ്ങോട്ട് രേണുവിന് തിരക്കുകളുടെ നാളുകളായിരുന്നു. ഉദ്ഘാടനങ്ങളും വിദേശ യാത്രകളുമൊക്കെയായി സന്തോഷത്തിന്റെ ദിനങ്ങൾ. ഒരു അപലയായ സ്ത്രീ പൊരുതി നേടിയ വിജയമാണെന്ന് പലരും അവരെ പ്രശംസിച്ചു.

സുധിയുടെ ഏറ്റവും വലിയ സ്വപ്നമായ സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി കൊടുക്കാൻ മുൻകൈ എടുത്തത് ശ്രീകണ്ഠൻ നായരാണ്. ബിഷപ്പ് നോബിൾ ഫിലിപ്പാണ് കണ്ണായ ഏഴ് സെറ്റ് സ്ഥലം വീടിന് വേണ്ടി നൽകിയത്. കെഎച്ച്ഡിഇസി അവിടെ വീടും പണിത് കൊടുത്തു. ഇന്നത്തെ കാലത്ത് ഒരു വീടും സ്ഥലവും സ്വന്തമാക്കണമെങ്കിൽ എത്ര ലക്ഷം വേണമെന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളു.

ഈ വലിയ കരുണ കാണിച്ച നല്ല മനസിന് ഉടമകൾ എന്നാൽ ഇന്ന് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് വിലപിച്ച് രം​ഗത്ത് വരുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ​ഗുണ്ടകളെ പേടിച്ച് ജീവനിൽ ഭയന്ന് കഴിയുന്നത് സാ​ധാണ വ്യക്തിയല്ല. ഏഴ് സെന്റ് സ്ഥലം ദാനം ചെയ്ത ആദരണനീയനായ ഒരു ബിഷപ്പാണ്. പെട്ടന്നുണ്ടായ ഉയർച്ചയോടൊപ്പം രേണു സുധിയിലുണ്ടായ മാനസീകപരിവർത്തനം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

ഒരു സ്ത്രീ എന്ന നിലയിൽ ഒറ്റയ്ക്ക് ജീവിക്കാൻ മനകരുത്തും തന്റേടവുമൊക്കെ ആവശ്യമുണ്ട്. പക്ഷെ അഹങ്കാരവും ​ഗുണ്ടകളുടേയും ആവശ്യമുണ്ടോ?. ബിഷപ്പ് പറയുന്നു... ഇനിയും പലരേയും സഹായിക്കാൻ താൽപര്യമുണ്ടായിരുന്നു പക്ഷെ ഇപ്പോൾ സഹായിക്കാൻ ഭയം തോന്നുകയാണെന്ന്. ഇവിടെ സംഭവിച്ചത് ഇനിയും സഹായിക്കേണ്ട നിർധനരായ പാവപ്പെട്ടവരുടെ കഞ്ഞിയിലാണ് രേണു പാറ്റയിട്ടത്.

Renu Sudhi Alleppey Ashraf

ഇനി മറ്റൊരാളെ സഹായിക്കും മുമ്പ് അവർ രണ്ടാമത് ഒന്നുകൂടി ആലോചിക്കും. രേണു സുധിക്ക് എതിരെ നിയമപരമായി നീങ്ങി വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ബിഷപ്പ്. ഇഷ്ടദാനം കൊടുത്ത വസ്തു താൻ തിരിച്ചെടുക്കുമെന്നും ബിഷപ്പ് അറിയിച്ചിട്ടുണ്ട്. രേണു സുധിക്ക് ഇപ്പോൾ കാറും ഡ്രൈവറും മാനേജറും നാനാവഴിക്ക് നിന്ന് വരുമാനവുമായി.

അവർ കഴിക്കുന്ന മുന്തിയ ഇനം മദ്യത്തിന്റെ ബ്രാന്റ് പോലും സോഷ്യൽമീഡിയയിലൂടെ വിളിച്ച് പറയുന്നു. ജീവിതം അടിച്ച് പൊളിച്ച് ആഘോഷിക്കുകയാണ് അവർ. ഈ സാഹചര്യത്തിൽ കടന്ന് വന്ന വഴികളും അനുഭവിച്ച ജീവിത യാതനകളും സഹായിച്ച കരങ്ങളേയും അവർ അപ്പാടെ മറന്നു. വീടുവെച്ച് കൊടുത്ത ഫിറോസിന്റെ വാക്കുകൾ കേൾക്കുമ്പോൾ വേദന തോന്നുന്നു. ഇനിയാർക്കും വീട് വെച്ച് കൊടുക്കാൻ മുതിരില്ലെന്നും ഫിറോസ് പറയുന്നു.

ഇതിനെല്ലാം കാരണം രേണുവിന്റെ അപക്വമായ അഹങ്കാരം നിറഞ്ഞ വാക്കുകളാണ്. രേണു അപമാനിച്ച് വേ​ദനിപ്പിച്ച വ്യക്തികളെല്ലാം നല്ല മനസിന് ഉടമകളാണ്. അവരോട് ഒരു ക്ഷമ മനസ് അറിഞ്ഞ് ചോദിച്ചാൽ തീരു‌ന്ന പ്രശ്നങ്ങളേയുള്ളു എന്നും ഫിറോസ് പറഞ്ഞു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X