നിയമപരമായി നീങ്ങണം വെറുതെ വിടരുത്, നിനക്കൊപ്പം ഞാനുണ്ട്; ജീവിതം തകർന്നപ്പോഴും ഭാവനയെ കൈവിടാതെ നിന്ന നവീൻ!

By Desk

ജീവിതം ഒരു പുസ്തകമാണ്. സ്നേഹത്തെയും വേദനകളേയും തുന്നിക്കെട്ടി നെയ്തെടുത്ത അനുഭവങ്ങളുടെ പേജുകളാൽ നിറഞ്ഞ ഒരു പുസ്തകം. അതിൽ ചിലത് കണ്ണുനീരാൽ നനഞ്ഞതായിരിക്കും ചിലത് ചിരിയാൽ നിറഞ്ഞതായിരിക്കും. എന്നാലും ഓരോ പേജിലും ഓരോ പാഠമുണ്ട്, കഥയുണ്ട് അതിൽ പ്രതീക്ഷയുമുണ്ട്. നടി ഭാവനയുടെ ഇതുവരെയുള്ള വ്യക്തി ജീവിതവും കണ്ണീരും സന്തോഷവും അപ്രതീക്ഷിത സംഭവങ്ങളും നിറഞ്ഞതായിരുന്നു.

തനിക്കുണ്ടായ ഏറ്റവും മോശം അനുഭവം പുറംലോകത്തെ അറിയിച്ചതിനുശേഷം ഭാവന ഒരുപാട് കണ്ണുനീർ കുടിച്ചു. അന്ന് തനിക്കുണ്ടായ മോശം അനുഭവം പുറം ലോകത്തെ അറിയിച്ചതിന് എതിരെ പ്രതികരിച്ച് ചിലർ സോഷ്യൽമീഡിയയിലൂടെ പറഞ്ഞത്‌... ഇങ്ങനൊരു സംഭവമുണ്ടായവർ ഒന്നുകിൽ മിണ്ടാതിരിക്കണം അല്ലെങ്കിൽ ജീവിതം സ്വയം അവസാനിപ്പിക്കണം എന്നാണ്.

Bhavana Naveen
Photo Credit: Bhavana / Instagram

എന്നാൽ അതേസമയം പിന്തുണ പ്രഖ്യാപിച്ച് തകർന്ന മനസിന് പുർജീവൻ നൽകാൻ ലക്ഷക്കണക്കിന് അമ്മമാരും സഹോദരിമാരും എന്തിന് അധികം കൊച്ചുകുട്ടികൾ ഉൾപ്പടെ ഈ നാട്ടിലെ നല്ലവരായ എല്ലാവരും തന്നെ നടിക്ക് പിന്നിൽ അണിനിരന്നു. എന്നാൽ കുടുംബമെന്ന് കരുതി നടി വിശ്വാസം അർപ്പിച്ചിരുന്ന അമ്മ സംഘടന സംരക്ഷിച്ചില്ലെന്ന് മാത്രമല്ല തള്ളിപ്പറയുകയും ചെയ്തു. അതോടെ അമ്മ എന്ന താരസംഘടനയിൽ നിന്നും ഭാവന പടിയിറങ്ങി.

ഒപ്പം റിമ കല്ലിങ്കലും രമ്യ നമ്പീശനും അടക്കമുള്ള നടിമാരും രാജിവെച്ച് ഇറങ്ങി. പിന്നീടാണ് ഡബ്ല്യുസിസിയുടെ ജനനവും ഹേമ കമ്മീഷൻ പോലുള്ളവയുടെ വരവും. ഒരുപാട് നിർണായകമായ കാര്യങ്ങൾ പിന്നീട് സിനിമാ മേഖലയിൽ സംഭവിക്കുകയും പലവിധ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്തു. എട്ട് വർഷത്തോളാമായി ഭാവന ഒരു പുഞ്ചിരിക്ക് പിന്നിൽ കണ്ണീർ ഒളിപ്പിച്ചുകൊണ്ടാണ് ജീവിക്കുന്നത്.

ഇപ്പോഴിതാ ഭാവനയുടെ ഭർത്താവിനെ കുറിച്ച് ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നിസാരപ്രശ്നങ്ങൾക്കുപോലും പരസ്പരം തള്ളിപ്പറയുന്ന ഈ കാലഘട്ടത്തിൽ നവീന്റെ വ്യക്തിത്വം പ്രശംസ അർഹിക്കുന്നതാണെന്ന് അഷ്റഫ് പറയുന്നു. ഭാവന എന്നും നന്ദിയോടെ ഓർക്കുന്ന ഒരു പേരുണ്ട് എംൽഎ ആയിരുന്ന പിടി തോമസിന്റേതാണത്.

ഭാവനയ്ക്കുണ്ടായ മോശം അനുഭവം അറിഞ്ഞയുടൻ അവളുടെ അരികിലേക്ക് ആദ്യം എത്തിയവരിൽ ഒരാൾ പിടി തോമസായിരുന്നു. അദ്ദേഹം എത്തിയതുകൊണ്ട് മാത്രമാണ് ഈ സംഭവങ്ങളെല്ലം പുറംലോകം അറിഞ്ഞത്. നിയപരമായി നീങ്ങാൻ കരുത്ത് പകർന്നതും അദ്ദേഹം തന്നെയാണ്. പിടി തോമസിന്റെ സ്ഥാനത്ത് മറ്റൊരാൾ ആയിരുന്നുവെങ്കിൽ ഈ കേസ് പുറംലോകം അറിയാതെ മൂടപ്പെട്ടേനെ.

Bhavana Naveen
Photo Credit: Bhavana / Instagram

എന്നോട് പിടി തോമസ് ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അന്ന് പിടി തോമസ് എന്നോട് പറഞ്ഞത് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നിന്ന ആ കുട്ടിയോട് ഞാൻ പറഞ്ഞു ആദ്യം നിനക്ക് മോതിരം അണിയിച്ച ഭാവി വരനെ വിവരം അറിയിക്കുക. ശേഷം നിയമപരമായി നീങ്ങട്ടേയെന്ന് അനുവാ​ദം ചോദിക്കുക എന്ന്.

അവൾ വിവരം അറിയിച്ചപ്പോൾ ചോദിക്കുന്നതിന് മുമ്പ് തന്നെ നവീൻ പറഞ്ഞു... നിയമപരമായി മുന്നോട്ട് നീങ്ങണം വെറുതെ വിടാൻ പാടില്ല. എല്ലാത്തിനും നിന്നോടൊപ്പം ഞാനുമുണ്ടെന്ന്. ഇവിടെ നാം ഏറ്റവും കൂടുതൽ അഭിനന്ദിക്കേണ്ടത് നവീൻ എന്ന വ്യക്തിയുടെ വ്യക്തിത്വത്തെയാണ്. നിസാരപ്രശ്നങ്ങൾക്കുപോലും പരസ്പരം തള്ളിപ്പറയുന്ന ഈ കാലഘട്ടത്തിൽ വിവാഹം ഉറപ്പിച്ച് മോതിരം അണിയിച്ച തന്റെ ഭാവി വധുവിന്റെ ഇത്രയും വലിയ പ്രശ്നത്തിൽ അവളെ തള്ളികളയാതെ ഒപ്പം നിന്നു.

ഇത്രയും വലിയ മനസിന് ഉടമയാകാൻ നവീൻ എന്ന ചെറുപ്പക്കാരന് അല്ലാതെ മറ്റാർക്കാണ് കഴിയുക. ഈ സംഭവങ്ങൾ നടക്കും മുമ്പ് വരെ കൈ നിറയെ ചിത്രങ്ങളുമായി മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായിരുന്നു ഭാവന എന്നും അഷ്റഫ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X