അനാഥാലയത്തിൽ മക്കളെ പാർപ്പിച്ച ലിസി, മകന്റെ വിദേശിയായ കാമുകിക്ക് മുന്നിൽ നടി വെച്ച നിബന്ധന; ആലപ്പി അഷ്റഫ്
പ്രിയദർശൻ-ലിസി താരകുടുംബം പ്രേക്ഷകർക്ക് സുപരിചിതമാണ്. ഇരുവരും വിവാഹബന്ധം വേർപ്പെടുത്തി അകന്ന് കഴിയുകയാണെങ്കിലും മക്കളുടെ കാര്യം വരുമ്പോൾ എല്ലാം മറന്ന് ഒന്നിച്ച് നിന്നാണ് കടമകൾ ചെയ്യാറുള്ളത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സ്റ്റാർ കിഡ്സാണ് കല്യാണിയും സഹോദരൻ സിദ്ധാർത്ഥും. വായിൽ സ്വർണ്ണ കരണ്ടിയുമായി പിറന്നവരാണ് ഇരുവരുമെങ്കിലും യഥാർത്ഥ ജീവിതം എന്താണെന്ന് ലിസിയും പ്രിയദർശനും ചെറുപ്രായത്തിൽ തന്നെ മക്കൾക്ക് പഠിപ്പിച്ച് പഠിപ്പിച്ച് കൊടുത്തിരുന്നു. അതിന് വിചിത്രമായ പല വഴികളും ഇരുവരും സ്വീകരിച്ചിട്ടുമുണ്ട്.
സിദ്ധാർത്ഥ് വിവാഹതിനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ്. കല്യാണി കരിയറിനാണ് പ്രാധാന്യം കൊടുക്കുന്നത്. വിദേശിയാണ് ലിസിയുടെ മരുമകൾ. ഇപ്പോഴിതാ പ്രിയദർശൻ കുടുംബവുമായി ബന്ധപ്പെട്ട അറിയാക്കഥകൾ പങ്കുവെച്ചിരിക്കുകയാണ് പുതിയ വീഡിയോയിലൂടെ ആലപ്പി അഷ്റഫ്. വിവാഹത്തിന് സമ്മതം മൂളും മുമ്പ് മകന്റെ വിദേശിയായ കാമുകിക്ക് മുന്നിൽ ലിസി ചില നിബന്ധനകൾ വെച്ചിരുന്നുവെന്നും അഷ്റഫ് പറയുന്നു.

വലിയ ആർഭാടമില്ലാതെ വളരെ ലളിതമായാണ് സിദ്ധാർത്ഥിന്റെ വിവാഹം നടന്നത്. സോഷ്യൽമീഡിയയിലും സിദ്ധാർത്ഥ് സജീവമല്ല. ആലപ്പി അഷ്റഫിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... വായിൽ സ്വർണ്ണ കരണ്ടിയുമായിട്ടാണ് ജനിച്ചതെങ്കിലും മക്കളെ പ്രിയദർശനും ലിസിയും വളർത്തിയത് ആർഭാടത്തോടെയായിരുന്നില്ല.
സമ്പന്നതയുടെ നടുവിലാണെങ്കിലും അത് മാത്രമല്ല ജീവിതമെന്നും അശരണരുടേയും നിരാലംബരുടേയും മറ്റൊരു ലോകം ഇവിടെയുണ്ടെന്നും മക്കൾക്ക് ഇരുവരും മനസിലാക്കി കൊടുത്തത് വ്യത്യസ്തമായ രീതിയിലാണ്. മക്കൾക്ക് തിരിച്ചറിവായശേഷം വിയറ്റ്നാമിലെ ദരിദ്ര പ്രദേശത്തുള്ള ഒരു അനാഥാലയത്തിൽ അവരെ പ്രിയനും ലിസിയും താമസിപ്പിച്ചു. അവിടെയുള്ള കുട്ടികൾക്കൊപ്പം കല്യാണിയും സിദ്ധാർത്ഥും കളിച്ചും പഠിച്ചും ഉണ്ടും ഉറങ്ങിയും ജീവിച്ചു.
സന്തോഷവും സംതൃപ്തിയും മാത്രമുള്ള ലോകത്ത് നിന്ന് അനാഥാലയത്തിലേക്ക് വന്നശേഷം ഉറ്റവരുടേയും ഉടയവരുടേയും സ്നേഹവും പരിലാളനയും ലഭിക്കാത്ത ബാല്യങ്ങൾ ഈ ലോകത്തുണ്ടെന്ന് ഇരുവരും മനസിലാക്കി. കുഞ്ഞുനാളിലെ അനുഭവം കൊണ്ടാകും വസ്ത്രം കീറിയാലും രണ്ടുപേരും പരാതി പറയാതെ ഇടുമായിരുന്നുവത്രെ.
സ്വഭാവ രൂപീകരണത്തിന്റെ ഗുണം കൊണ്ടാണ് മാതാപിതാക്കൾ വേർപിരിഞ്ഞിട്ടും ആ കുട്ടികളെ അത് തളർത്തിയില്ല. കാരണം ലോകത്ത് ഇങ്ങനെയൊക്കെ നടക്കുമെന്ന തിരിച്ചറിവ് അവർക്കുണ്ടായിരുന്നു. ലിസിയും പ്രിയദർശനും പരസ്പരം ചെളി വാരി എറിയാതിരുന്നതിനാലും മക്കളുടെ മനസിൽ വിഷം കുത്തിവെക്കാതിരുന്നതിനാലും ഇരുവർക്കും മാതാപിതാക്കളുടെ സ്നേഹം ഇപ്പോഴും അനുഭവിക്കാൻ പറ്റുന്നു.

പ്രിയന്റെ ഫോർ ഫ്രെയിംസ് എന്ന സ്റ്റുഡിയോ നടത്തുന്നത് ഇപ്പോൾ സിദ്ധാർത്ഥാണ്. അമേരിക്കയിലെ പഠന കാലത്താണ് സിദ്ധാർഥ് വിദേശിയായ മെർലിനുമായി പ്രണയത്തിലായത്. മെർലിനെ വിവാഹം കഴിക്കാനുള്ള തീരുമാനം സിദ്ധാർത്ഥ് ലിസിയെ അറിയിച്ചു. എന്നാൽ ലിസിക്ക് പലവിധ ആശങ്കകളായിരുന്നു. കേരളം കണ്ടിട്ടില്ലാത്ത പെൺകുട്ടിയാണ് മെർലിൻ. സിദ്ധാർത്ഥ് ഭാവിയിൽ ഇന്ത്യയിൽ തന്നെയാണ് ജീവിക്കുക.
അതുകൊണ്ട് തന്നെ ഇരുവരും പൊരുത്തപ്പെട്ട് പോകുമോയെന്ന ആശങ്കയായിരുന്നു ലിസിക്ക്. പക്ഷെ പ്രണയത്തിൽ നിന്നും പിന്മാറാൻ സിദ്ധാർത്ഥ് തയ്യാറായില്ല. അതോടെ ലിസി ഒരു നിബന്ധന വെച്ചു. മെർലിനേയും കൊണ്ട് വന്ന് ഒരു വർഷത്തോളം നാട്ടിൽ താമസിക്കണമെന്നതായിരുന്നു ലിസിയുടെ നിബന്ധന. ഇരുവരുടേയും ജീവിതം തൃപ്തികരമാണെന്ന് തോന്നിയാൽ താൻ കല്യാണം നടത്തി തരാമെന്ന് ലിസി പറഞ്ഞു. അത് കേട്ടതും സിദ്ധാർത്ഥ് മെർലിനുമായി വന്ന് താമസം തുടങ്ങി.
ഇരുവരുടേയും ജീവിതം സ്വസ്ഥതത നിറഞ്ഞതാണെെന്ന് പിന്നീട് ലിസിക്ക് മനസിലായി. പക്ഷെ താൻ വെച്ച നിബന്ധനയ്ക്ക് ഒരു വർഷം ആയിയെന്ന കാര്യം ലിസി ഓർത്തത് സിദ്ധാർത്ഥ് വന്ന് പറഞ്ഞപ്പോഴാണ്. ശേഷം ഇരുവരുടേയും ആഗ്രഹം ലിസി നടത്തി കൊടുത്തു. ഇപ്പോൾ ഇരുവർക്കും ഒരു മകളുണ്ട്. സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്നു എന്നുമാണ് ലിസി-പ്രിയദർശൻ കുടുംബത്തെ കുറിച്ച് സംസാരിക്കവെ അഷ്റഫ് പറഞ്ഞത്.


Click it and Unblock the Notifications











