'പലരുടേയും അവസരങ്ങൾ ഇല്ലാതാക്കി, അഹങ്കാരത്തിന്റെ ആൾരൂപം, കാപട്യത്തിന്റെ തമ്പുരാൻ'; ജയചന്ദ്രന് ഇങ്ങനൊരു മുഖമോ?
പതിനൊന്ന് സംസ്ഥാന അവാർഡുകളും ഒരു ദേശീയ അവാർഡും ഉൾപ്പടെ അവാർഡുകളുടെ ഒരു നിര തന്നെ കരസ്ഥമാക്കിയ സംഗീത സംവിധായകനാണ് എം.ജയചന്ദ്രൻ. ഇത്രയധികം പുരസ്കാരങ്ങൾ നേടിയെടുത്തിട്ടുള്ള ഒരു സംഗീത സംവിധായകനും മലയാളത്തിൽ ഇല്ല. അദ്ദേഹിന്റെ കഴിവിനും അർപ്പണ ബോധത്തിനും തൊഴിലിനോടുള്ള ആത്മാർത്ഥതയ്ക്കും ലഭിച്ച അംഗീകാരങ്ങളാണ് അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങൾ.
ഏറ്റവും വിലമതിക്കുന്ന മധുര ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച സംഗീത സംവിധായകന് മലയാള സംഗീത ലോകം നൽകിയതാകട്ടെ കുറേയേറെ ശത്രുക്കളെയാണ്. ഇത്രയധികം ശത്രുക്കളുള്ള മറ്റൊരു സംഗീത സംവിധായകൻ ഉണ്ടെന്ന് തോന്നുന്നില്ല. ശത്രുക്കളെ അതിജീവിച്ച സംഗീത സംവിധായകനെന്ന ഖ്യാതിയും ജയചന്ദ്രന് സ്വന്തം.

അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ച ഗായകരിൽ പന്ത്രണ്ട് പേർക്ക് പതിനാല് തവണയാണ് മികച്ച ഗായകർക്കുള്ള സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചത്. വരികളിലും ആലാപനത്തിലും പെർഫെക്ഷൻ കാത്ത് സൂക്ഷിക്കുന്നയാളാണ് അദ്ദേഹം. ശ്രേയ ഘോഷൽ എന്ന നോർത്ത് ഇന്ത്യൻ ഗായികയെ മലയാളം പഠിപ്പിച്ച് ആ സ്വരമാധുരി മലയാളികൾക്ക് പകർന്ന് ഏകിയതും ജയചന്ദ്രൻ തന്നെയാണ്.
ശ്രേയ ഘോഷാലിനെ മലയാളത്തിലേക്ക് ഇറക്കുമതി ചെയ്തുവെന്ന് പറഞ്ഞ് പല ഗായകരും ജയചന്ദ്രന് എതിരെ പടവാൾ ഓങ്ങിയിട്ടുണ്ട്. അതിന്റെ പേരിൽ ഒരുപാട് അധിക്ഷേപങ്ങളും അദ്ദേഹം ഏറ്റുവാങ്ങി. എന്നാൽ മലയാളത്തിലേക്ക് ശ്രേയയെ ആദ്യമായി കൊണ്ടുവന്നത് അൽഫോൺസ് ജോസഫാണ്. പക്ഷെ മലയാള സംഗീത ശാഖയിൽ ശ്രേയയെ അടയാളപ്പെടുത്തിയത് എം.ജയചന്ദ്രന്റെ ഗാനങ്ങളാണെന്ന് നിസംശയം പറയാം.
ഇപ്പോഴിതാ എം. ജയചന്ദ്രനെ കുറിച്ച് തനിക്ക് അറിയാവുന്ന ചില സത്യങ്ങൾ വെളിപ്പെടുത്തുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ശ്രേയ ഘോഷാലിന് മലയാളത്തിൽ അവസരങ്ങൾ നൽകി തുടങ്ങിയതോടെയാണ് ജയചന്ദ്രന് എതിരെ ശത്രുക്കളുടെ പടയൊരുക്കം ആരംഭിച്ചത്. അതിനിടയിൽ പി. ജയചന്ദ്രനുമായി എം. ജയചന്ദ്രന് ഉരസലുണ്ടായി.
നോട്ടം എന്ന സിനിമയിൽ പി. ജയചന്ദ്രനെ കൊണ്ട് ഒരു ഗാനം എം. ജയചന്ദ്രൻ പാടിപ്പിച്ചിരുന്നു. എന്നാൽ ആ പാട്ട് പിന്നീട് സിനിമയിൽ നിന്നും ഒഴിവാക്കി. താൻ പറഞ്ഞ പ്രകാരം ജയേട്ടൻ പാടിയില്ല. അദ്ദേഹം സ്വന്തം ഇഷ്ട പ്രകാരമാണ് പാടിയത്. മാറ്റി പാടിത്തരാൻ പറഞ്ഞപ്പോൾ പറ്റില്ലെന്നും പറഞ്ഞു എന്നാണ് കാരണമായി അദ്ദേഹം പറഞ്ഞത്. ഇതിന് എതിരെ പി.ജയചന്ദ്രൻ പിന്നീട് പത്രസമ്മേളനം നടത്തി പ്രതിഷേധിച്ചു. ഇതും എം. ജയചന്ദ്രന്റെ ശത്രുക്കൾ അദ്ദേഹത്തെ അടിക്കാനുള്ള ഒരു വടിയായി ഉപയോഗിച്ചു.

മറ്റൊരു ആക്ഷേപം ജയചന്ദ്രന് എതിരെ ഉയർന്ന് ഗായിക ചിത്രയുടെ ഭർത്താവ് വിജയശങ്കറുമായി ബന്ധപ്പെടുത്തിയായിരുന്നു. വിജയശങ്കറുമായി ജയചന്ദ്രൻ പിണങ്ങി പിരിഞ്ഞത് എതിരാളികൾക്ക് പുതിയ കഥകൾ മെനയാൻ കാരണമായി. അഹങ്കാരത്തിന്റെ ആൾരൂപം, കാപട്യത്തിന്റെ തമ്പുരാൻ എന്നൊക്കെയാണ് അദ്ദേഹത്തെ അന്ന് എതിരാളികൾ വിശേഷിപ്പിച്ചിരുന്നത്. അതുപോലെ ബിആർ പ്രസാദ് അനുസ്മരണ ചടങ്ങിൽ വെച്ച് രാജീവ് ആലുങ്കൽ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
ബിആർ പ്രസാദ് എന്ന കലാകാരനെ ഇല്ലാതാക്കിയത് എം.ജയചന്ദ്രനാണ് എന്നായിരുന്നു അത്. ഇരുപതോളം പടങ്ങളിൽ നിന്ന് ബിആർ പ്രസാദിനേയും പന്ത്രണ്ടോളം പടങ്ങളിൽ നിന്ന് വയലാർ ശരത്ചന്ദ്രനേയും ജയചന്ദ്രൻ ഒഴിവാക്കി എന്നാണ് രാജീവ് അന്ന് പറഞ്ഞത്. എന്നാൽ ജയചന്ദ്രന് വേണ്ടി ഏറ്റവും കൂടുതൽ പാട്ടുകൾ എഴുതിയിട്ടുള്ള ആളാണ് രാജീവ് ആലുങ്കൽ. ഈ ആരോപണങ്ങൾ പിന്നീട് ജയചന്ദ്രൻ തള്ളികളഞ്ഞു.
എനിക്ക് എതിരെ ഒറ്റപ്പെടുത്തൽ ലോബി ശക്തമാണ്. എന്നാൽ എനിക്ക് ഒപ്പം ഈശ്വരന്റെ ലോബിയുണ്ട് എന്നാണ് ഇതിന് എതിരെ പ്രതികരിച്ച് ജയചന്ദ്രൻ പറഞ്ഞത്. പാട്ടുകാരുടെ മുഖം നോക്കിയും പരിചയം നോക്കിയും പാട്ട് കൊടുക്കാത്തതിനാലും തൊഴിലിൽ വിട്ടുവീഴ്ച ചെയ്യാത്തതുകൊണ്ടുമാണ് തനിക്ക് ഇത്രയധികം ശത്രുക്കൾ ഉണ്ടായതെന്നും ജയചന്ദ്രൻ പറയുന്നു.
എന്തൊക്കെ വിവാദമുണ്ടായാലും ഒരു കാര്യം ഉറപ്പിക്കാം ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥതയും സത്യസന്ധതയും പുലർത്തുന്നയാളാണ്. റിയാലിറ്റി ഷോകളിൽ പോലും അത് വ്യക്തമാണ്. പാർഷ്വാലിറ്റി കാണിക്കാറില്ലെന്നാണ് താൻ മനസിലാക്കിയിട്ടുള്ളതെന്നും ആലപ്പി അഷ്റഫ് പറയുന്നു.


Click it and Unblock the Notifications











